For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിന് പാല് കൊടുക്കില്ലെന്ന് വരെ ഞാന്‍ പറഞ്ഞു; കുഞ്ഞിനെ പോലും വെറുക്കുന്ന സമയം ഉണ്ടായി, മനസ് തുറന്ന് അനുശ്രീ

  |

  ടെലിവിഷന്‍ നടി അനുശ്രീയുടെ വിവാഹവും പിന്നാലെയുള്ള വിവാഹമോചന വാര്‍ത്തകളുമൊക്കെ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് വിഷ്ണുവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന കഥ പുറത്ത് വന്നതും.

  വലിയ പ്രശ്‌നങ്ങളൊന്നും ഭര്‍ത്താവുമായിട്ട് ഇല്ലെങ്കിലും ചില സൗന്ദര്യപ്പിണക്കം ഉണ്ടെന്നാണ് അനുശ്രീ അടുത്തിടെ പറഞ്ഞത്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളെ പറ്റിയും പ്രസവകാലത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടി. ആര്‍ട്ടിസ്റ്റ് ക്ലബ്ബ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുശ്രീ.

  കല്യാണം കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയ ഇത്രമാത്രം എന്നെ സ്വീകരിക്കുമെന്ന് കരുതിയിരുന്നില്ല. അതിന് മുന്‍പ് സോഷ്യല്‍ മീഡിയയ്ക്ക് എന്നെ അറിയുമോ എന്നത് പോലും സംശയമായിരുന്നു.

  ഞാന്‍ തന്നെ എന്റെ പേര് യൂട്യൂബിലും ഗൂഗിളിലുമൊക്കെ സെര്‍ച്ച് ചെയ്ത് നോക്കിയിട്ടുണ്ട്. എന്റെ പേരിലങ്ങനെ വലിയ പോസ്റ്റുകളൊന്നും കണ്ടിട്ടില്ല. കല്യാണം കഴിച്ചെന്ന് കരുതി ആരും അറിയില്ലെന്നാണ് കരുതിയത്. കാരണം ഞാന്‍ അത്രയും ഫെയിം ആയിട്ടില്ലല്ലോ. പക്ഷേ കല്യാണത്തിന് ശേഷമാണ് സോഷ്യല്‍ മീഡിയ എന്നെ ഒളിഞ്ഞ് നോക്കി ഇരിക്കുന്നുണ്ടായിരുന്നുവെന്ന് മനസിലായതെന്ന് അനുശ്രീ പറയുന്നു.

  Also Read: സ്ത്രീകളെല്ലാം നാഗർജുനയെ കണ്ട് ആകൃഷ്ടരായി; കോസ്റ്റ്യൂം ടീമിലുള്ളവർ പോലും നോക്കി നിന്നെന്ന് നടി മൗനി റോയി

  ആരവ് സിസേറിയനിലൂടെയാണ് ജനിക്കുന്നത്. ഒരു ദിവസം മുഴുവനും പോസ്റ്റ് ഡെലിവറി ഐസിയുവിലായിരുന്നു. ജനിച്ചത് ആണ്‍കുഞ്ഞാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യണമെന്നുണ്ട്. പക്ഷേ അകത്തേക്ക് ഫോണ്‍ തന്നില്ല. റൂമില്‍ വന്ന ഉടനെ അമ്മയോട് എന്റെ ഫോണ്‍ തരാനാണ് പറഞ്ഞത്.

  ഞാന്‍ പോസ്റ്റിട്ട ഉടനെ തന്നെ യൂട്യൂബിലും അനുശ്രീ പ്രസവിച്ചു എന്ന രീതിയില്‍ പോസ്റ്റ് വന്നു. അതൊക്കെ നോക്കി ഞാന്‍ എന്‍ജോയ് ചെയ്തിരുന്നു. എന്തെങ്കിലും ഞാന്‍ പോസ്റ്റിട്ട് കഴിഞ്ഞാല്‍ അത് യൂട്യബില്‍ വന്നിട്ടുണ്ടോന്ന് നോക്കാറുണ്ടെന്നും അനുശ്രീ വ്യക്തമായി.

  Also Read: പത്ത് കോടി നല്‍കി രാജമൗലിയെ ഒപ്പം നിര്‍ത്തി? സൂപ്പര്‍താര ചിത്രം ഹിറ്റാക്കാന്‍ അണിയറ പ്രവര്‍ത്തകരുടെ നീക്കം

  വിവാഹത്തിന് മുന്‍പും ശേഷവും ക്യാരക്ടറില്‍ ഒരുപാട് മാറ്റം വന്നു. വിവാഹശേഷം ക്ഷമ പഠിച്ചു. ക്ഷമ ഒട്ടും ഇല്ലായിരുന്നു. വിവാഹത്തിന് മുന്‍പ് നാട്ടുകാര്‍ വരെ കേള്‍ക്കുന്ന രീതിയില്‍ അമ്മയുമായി വഴക്ക് കൂടിയിട്ടുണ്ട്. വിവാഹത്തിന് ശേഷം വിഷ്ണു ദേഷ്യപ്പെടുമ്പോള്‍ ഞാന്‍ മിണ്ടാതെയിരിക്കും. എല്ലാം കഴിഞ്ഞ് അവന്‍ കൂളാവുമ്പോള്‍ ഞാന്‍ തുടങ്ങും.

  വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ ഹാപ്പിയായിരുന്നു. പിന്നെ സാമ്പത്തികമായി ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ അഭിനയിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന് തോന്നി. ഇപ്പോള്‍ ശരിക്കും അഭിനയം മിസ് ചെയ്യുന്നുണ്ട്.

  Also Read: ഞാനിപ്പോള്‍ എല്ലാവര്‍ക്കും കിളവിയാണ്; സാമ്പത്തികമായി ബിഗ് ബോസ് നല്ലൊരു തുക തന്നുവെന്ന് സൂര്യ മേനോന്‍

  പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എനിക്കും ഉണ്ടായിരുന്നു. അത് കൂടുതലായി ബാധിക്കാത്തതിന് കാരണം കുടുംബം കൂടെയുള്ളത് കൊണ്ടാണ്. ഈ വേദനയും ഉറക്കവുമൊക്കെ ഉള്ളപ്പോള്‍ കൊച്ചിന്റെ കാര്യം കൂടി വരുമ്പോള്‍ നമ്മള്‍ അറിയാതെ വെറുത്ത് പോവും. ആ സമയത്ത് കുഞ്ഞിനെ അടിക്കാനോ കൊല്ലാനോ ഒക്കെ തോന്നിയിട്ടുണ്ട്. അങ്ങനെ അനുഭവം ഉണ്ടായ സുഹൃത്തുക്കളും എനിക്കുണ്ട്. എനിക്ക് വീട്ടുകാര്‍ കൂടെ ഉണ്ടായിരുന്നത് കൊണ്ട് ഫീലായില്ല.

  ആദ്യത്തെ ഒരാഴ്ച കുഞ്ഞ് രാവിലെ എഴുന്നേറ്റ് കരയും. അന്നേരം എന്നോട് എഴുന്നേറ്റ് ഫീഡ് ചെയ്യാന്‍ പറഞ്ഞാല്‍ പറ്റില്ലെന്ന് തന്നെ പറയും. എനിക്ക് ഉറങ്ങണ്ടേ, കൊടുക്കത്തില്ലേ എന്ന് ഞാന്‍ പറയും. അങ്ങനെ പാല് കൊടുക്കാതെ ഇരുന്നിട്ടുണ്ട്. പിന്നെ വീട്ടുകാര്‍ വഴക്ക് പറഞ്ഞ് കൊടുപ്പിച്ചിട്ടുണ്ട്. ഞാന്‍ അധികം ആരോടും സംസാരിക്കാറില്ല. ഉറക്കം ആയിരുന്നു തനിക്കുണ്ടായ പ്രധാന പ്രശ്‌നമെന്നും അനുശ്രീ പറയുന്നു.

  Read more about: anusree അനുശ്രീ
  English summary
  Serial Actress Anusree Opens Up About Her Postpartum Pregnancy Depression
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X