രണ്ടാം വിവാഹത്തോടെ അമേരിക്കയിലേക്ക്, ഇനി തിരിച്ച് വരില്ലെന്ന് പറഞ്ഞ താരം, അർച്ചന സുശീലന്റെ പുതിയ വിശേഷങ്ങൾ!
നടി അർച്ചന സുശീലനെ മലയാളിക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വളരെ വർഷങ്ങളായി സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസിൽ അർച്ചന സ്ഥാനം നേടി കഴിഞ്ഞു. അർച്ചന അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും അത്രമേൽ ആഴത്തിൽ കുടുംബപ്രേക്ഷകരിലേക്ക് പതിഞ്ഞ് കഴിഞ്ഞു.
ചെയ്തത് അത്രയും വില്ലത്തി വേഷങ്ങൾ ആയിരുന്നുവെങ്കിലും അർച്ചനയുടെ അഭിനയമികവ് തന്നെയാണ് ഇപ്പോഴും ആ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ നിറഞ്ഞ് നിൽക്കാൻ കാരണം. എന്റെ മാനസപുത്രി എന്ന പരമ്പരയാണ് അർച്ചനയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്.
ഈ പരമ്പരയിലെ ഗ്ലോറി എന്ന അർച്ചനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പല സീരിയലുകളിൽ നടി അഭിനയിച്ചെങ്കിലും പലർക്കും അർച്ചന ഇപ്പോഴും ഗ്ലോറി തന്നെയാണ്. ഗ്ലോറി എന്ന് പറഞ്ഞാണ് പലരും അർച്ചനയോട് സ്നേഹം പ്രകടിപ്പിക്കാൻ വരുന്നത് പോലും.
പരമ്പരകളിൽ സ്ഥിരം വില്ലത്തി വേഷങ്ങൾ കൈകാര്യം ചെയ്യുന്നതും അല്‍പ്പം ജാഡയിട്ടുള്ള പെരുമാറ്റവും സാധാരണക്കാര്‍ക്കിടയില്‍ അര്‍ച്ചനയ്ക്ക് ഒരു അഹങ്കാരി ഇമേജ് നൽകിയിരുന്നു. അവതാരികയായി ടെലിവിഷൻ മേഖലയിൽ എത്തിയ അർച്ചനയുടെ ഈ ഇമേജ് തന്നെ മാറ്റിമറിച്ച ഷോ ആയിരുന്നു ബിഗ് ബോസ്.

താരം തന്നെ അത് പല അഭിമുഖങ്ങളിലായി പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിൽ മത്സരാർഥിയായി അർച്ചന പങ്കെടുത്തശേഷം താരത്തിന്റെ ആരാധകരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. ബിഗ് ബോസ് മലയാളം സീസൺ ഒന്നിലായിരുന്നു അർച്ചന മത്സരാർഥിയായി പങ്കെടുത്തത്.
ആ സീസണിൽ വിജയിയായത് സാബു മോൻ ആയിരുന്നു. പേർളി മാണിയായിരുന്നു രണ്ടാം സ്ഥാനത്ത് എത്തിയത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് അർച്ചന വീണ്ടും വിവാഹിതയായത്. പ്രവീൺ നായരാണ് അർച്ചനയെ വിവാഹം ചെയ്തത്. യുഎസിൽ വെച്ച് നോർത്ത് ഇന്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

വിവാഹ ചിത്രങ്ങൾ അർച്ചന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ആരാധകർ ഇക്കാര്യം അറിഞ്ഞത്. തന്റെ ജീവിതത്തിൽ പ്രവീണിനെ ലഭിച്ചതിൽ താൻ വളരെ ഭാഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും തന്നതിന് പ്രവീണിനോട് നന്ദിയെന്നും അർച്ചന പറഞ്ഞിരുന്നു.
അഭിനയമൊക്കെ വിട്ട് യുഎസിൽ സ്ഥിര താമസമാക്കിയ അർച്ചനയുടെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. രണ്ടാം വിവാഹത്തിന് ശേഷമുള്ള ആദ്യ നവരാത്രി ആഘോഷമാക്കിയ സന്തോഷമാണ് അർച്ചന പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നിന്നുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തത്.

കുടുംബസമേതമുള്ള ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ജീവിതത്തില്‍ ആദ്യത്തെ ധാണ്ഡിയ എക്‌സ്പീരിയന്‍സിന്റെ വീഡിയോയും താരം പങ്കിട്ടിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള യാത്രയുടെ വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. ഇതിനകം തന്നെ അര്‍ച്ചനയുടെ വിശേഷങ്ങളെല്ലാം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
'ഇനിയൊരു വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു ഞാന്‍. എന്നാല്‍ ലോക്ക് ഡൗണ്‍ സമയത്തായിരുന്നു ചിന്താഗതിയില്‍ മാറ്റങ്ങള്‍ വന്നത്. മാട്രിമോണിയല്‍ സൈറ്റിലൂടെയായാണ് പ്രവീണിനെ പരിചയപ്പെട്ടത്. അദ്ദേഹത്തിന് നന്നായി ഹിന്ദി അറിയാമായിരുന്നു.'

'ആദ്യം സംസാരിക്കുമ്പോള്‍ മുതല്‍ത്തന്നെ പോസിറ്റീവായൊരു വൈബ് കിട്ടിയിരുന്നു. അങ്ങനെയാണ് ഒന്നിച്ച് ജീവിക്കാനായി തീരുമാനിച്ചത് വിവാഹത്തെക്കുറിച്ച്', അര്‍ച്ചന പറഞ്ഞത് ഇങ്ങനെയായിരുന്നു. അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ട സാഹചര്യം വന്നതിനാലാണ് ബ്രേക്കെടുത്തത്. അഭിനയം വേണോ കുടുംബം വേണോ എന്ന് ചോദിച്ചാല്‍ കുടുംബത്തിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
കേരളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നും പൂര്‍ണമായും യുഎസിലേക്ക് മാറിയെന്നും മുമ്പൊരിക്കൽ താരം പറഞ്ഞിരുന്നു. രണ്ടാം വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും അർച്ചന ബ്രേക്കെടുത്തത്.


Click it and Unblock the Notifications











