'ഒളിപ്പിച്ച് വെക്കാനോ ഒരു വയസാകാനോ കാത്തില്ല'; ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഫോട്ടോയുമായി അർ‌‍ച്ചന!

സെലിബ്രിറ്റികൾ തങ്ങൾക്ക് കുഞ്ഞ് പിറന്നാൽ പൊതുവെ ഉടനെ സോഷ്യൽമീഡിയയിൽ അവരുടെ ചിത്രങ്ങൾ പങ്കുവെക്കാറില്ല. കുഞ്ഞിന്റെ കൈകളുടെയോ കാലുകളുടെയോ ചിത്രങ്ങൾ പങ്കുവെച്ചും കുറിപ്പ് പങ്കുവെച്ചുമാണ് ആ സന്തോഷ അറിയിക്കാറുള്ളത്. വളരെ വിരളമായി കുറച്ച് ആളുകൾ മാത്രമാണ് കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പരസ്യപ്പെടുത്താറുള്ളത്. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര അടക്കം തന്റെ ആൺകുഞ്ഞുങ്ങളുടെ മുഖം പരസ്യപ്പെടുത്തിയുള്ള ചിത്രങ്ങൾ പങ്കുവെച്ച് തുടങ്ങിയത് ഉയിരും ഉലകും ഒന്നാം പിറന്നാൾ ആഘോഷിച്ചശേഷമാണ്.‌

കുഞ്ഞുങ്ങൾ‌ പിറന്നയുടനുള്ള ചിത്രങ്ങൾ പങ്കുവെച്ചാൽ ദൃഷ്ടിദോഷം കുഞ്ഞിന് ഉണ്ടാകുമോ എന്നുള്ള ചിന്തയൊക്കെയാണ് പലരേയും കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും വിലക്കുന്നത്.

Archana Suseelan

എന്നാൽ അത്തരക്കാരിൽ നിന്നെല്ലാം വ്യത്യസ്തമായി ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള തന്റെ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സീരിയൽ താരം അർ‌ച്ചന സുശീലൻ. ഇക്കഴിഞ്ഞ ഡിസംബർ 28നാണ് അർച്ചന സുശീലനും ഭർത്താവ് പ്രവീൺ നായർക്കും ആൺകുഞ്ഞ് പിറന്നത്. താൻ അമ്മയായ സന്തോഷം അർച്ചന സോഷ്യൽമീഡിയ വഴി അന്ന് തന്നെ അറിയിച്ചിരുന്നു. ആൺകുഞ്ഞാണ് അർച്ചനയ്ക്ക് പിറന്നത്.

ഡിസംബര്‍ 28 ന് ഞങ്ങള്‍ ഒരു ആണ്‍ കുഞ്ഞിനാല്‍ അനുഗ്രഹീതരായി എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. ഇപ്പോഴിതാ മകനെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് അര്‍ച്ചനയും ഭര്‍ത്താവ് പ്രവീണ്‍ നായരും. പ്രവീൺ നായരുടെ സോഷ്യൽമീഡിയ പേജിലാണ് സകുടുബമുള്ള ചിത്രങ്ങൾ എത്തിയത്.

കുഞ്ഞിന്റെ മുഖവും പേരും വെളിപ്പെടുത്താനാണ് പ്രവീൺ ഫോട്ടോ പങ്കുവെച്ചത്. അയാന്‍ എന്നാണ് കുഞ്ഞിന് അർച്ചനയും പ്രവീണും നൽകിയിരികുന്ന പേര്. അയാൻ അച്ഛനും അമ്മയ്ക്കുമൊപ്പം എന്ന് കുറിച്ചാണ് ചിത്രം പ്രവീൺ പങ്കുവെച്ചിരിയ്ക്കുന്നത്. ദിവസങ്ങള്‍ മാത്രം പ്രായമെത്തിയ കുഞ്ഞിന്റെ മുഖം കണ്ട സന്തോഷത്തിലാണ് പ്രവീണ്‍ നായരുടെയും അര്‍ച്ചന സുശീലന്റെയും ഫോളോവേഴ്‌സ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

ബ്യൂട്ടിഫുൾ ഫാമിലി പിക്, അയാൻ സൂപ്പർ ക്യൂട്ട്, ഇരുവർക്കും അഭിനന്ദനങ്ങൾ... സന്തോഷകരമായ രക്ഷാകർതൃത്വം നേരുന്നു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ഭർത്താവിനൊപ്പം നിറവയറിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരെ അർച്ചന നേരത്തെ അറിയിച്ചത്.

Archana Suseelan

നിരവധി പേരാണ് അന്ന് ഇരുവർക്കും ആശംസകളുമായി എത്തിയത്. ബേബി ഷവർ ചിത്രങ്ങൾ അടക്കം അർച്ചന പങ്കിട്ടിരുന്നു. അർച്ചനയുടെ സഹോ​ദരന്റെ മുൻ ഭാര്യയും നടിയുമായ ആര്യ അടക്കം അയാനെ കാണാൻ ത്രില്ലടിച്ചിരിക്കുകയാണ്. 2021ലാണ് അര്‍ച്ചന സുശീലന്റെയും പ്രവീണ്‍ നായരുടെയും വിവാഹം കഴിഞ്ഞത്. കൊവിഡ് കാലത്ത് കാലിഫോര്‍ണിയയില്‍ വെച്ചു നടന്ന വിവാഹമായതുകൊണ്ട് ബന്ധുക്കള്‍ക്കൊന്നും അധികം പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ലളിതമായി നടന്ന വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് അര്‍ച്ചന തന്നെയാണ് ആ സന്തോഷ വാര്‍ത്ത അറിയിച്ചത്. അർച്ചനയുടെ പ്രസവവും കാലിഫോർണിയയിലായിരുന്നു. അർച്ചനയുടെ പ്രസവം അടുത്തപ്പോൾ താരത്തിന്റെ അമ്മ കാലിഫോർണിയയിൽ എത്തിയിരുന്നു. നേരത്തെ മനോജ് യാദവ് എന്നയാളുമായി അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ ആ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നില്ല.

പിന്നീടാണ് അർച്ചന പ്രവീണുമായി പ്രണയത്തിലാകുന്നതും വിവാഹത്തിലേക്ക് എത്തിയതും. ഗ്ലോറി എന്ന വില്ലത്തിയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ നടിയാണ് അര്‍ച്ചന സുശീലന്‍. പിന്നീട് ചെയ്തത് ഭൂരിഭാഗവും വില്ലത്തി റോളുകളാണെങ്കിലും അര്‍ച്ചനയുടെ ആ വില്ലത്തരത്തെയും ഇഷ്ടപ്പെടുന്നവരുണ്ടായിരുന്നു.

നടി ബി​ഗ് ബോസില്‍ എത്തിയതോടെ വെറുത്തിരുന്നവരും താരത്തെ ഇഷ്ടപ്പെട്ട് തുടങ്ങി. ഇപ്പോള്‍ സീരിയലുകളില്‍ നിന്നെല്ലാം അകന്ന് നിന്ന് കുടുംബ ജീവിതം ആഘോഷിക്കുകയാണ് നടി. അഭിനയത്തിലേക്ക് മടങ്ങിവരില്ലേയെന്ന് ആരാധകർ ഇപ്പോഴും അർച്ചനയോട് തിരക്കാറുണ്ട്.

More from Filmibeat

Read more about: archana suseelan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X