'പ്രസവിച്ചെന്നോ... വാവയുണ്ടായെന്നോ വിശ്വസിക്കാനാവുന്നില്ല, അവരെ കാണുമ്പോൾ കണ്ണ് നിറയും'; ആര്യയുടെ വീഡിയോ!

ഇൻസ്റ്റഗ്രാം റീല്‍സിലൂടെയും സീരിയലുകളിലൂടെയും നൃത്ത വീഡിയോകളിലൂടെയുമെല്ലാം ശ്രദ്ധേയയായ താരമാണ് ആര്യ പാര്‍വതി. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇരുപത്തിമൂന്നാം വയസില്‍ താനൊരു ചേച്ചിയാകാൻ പോകുന്നുവെന്ന വാര്‍ത്ത ആര്യ സന്തോഷപൂര്‍വം പങ്കുവെച്ചത്.

ഗര്‍ഭിണിയായ അമ്മ ദീപ്തി ശങ്കറിനൊപ്പമുള്ള ചിത്രവും ആര്യ ഇൻസ്റ്റയില്‍ പങ്കിട്ടപ്പോൾ‌ ആര്യയുടെ ആരാധകർക്ക് അടക്കം എല്ലാവർക്കും അത്ഭുതമായിരുന്നു. ബാം​ഗ്ലൂരിൽ പഠിക്കുന്ന ആര്യ വളരെ വൈകിയാണ് അമ്മ ​ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്.

ഒട്ടും പ്രതീക്ഷിത ജീവിതത്തിലേക്ക് വന്ന സന്തോഷമെന്നാണ് ആ​ര്യ സഹോദരി ആധ്യ പാർവതിയെ വിശേഷിപ്പിക്കാറുള്ളത്. ആര്യയെ പ്രസവിക്കുമ്പോൾ നിരവധി ക്ലോബ്ലിക്കേഷനുകൾ താരത്തിന്റെ അമ്മ ദീപ്തിക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. മാത്രമല്ല ആര്യയ്ക്ക് മുമ്പ് ഒരു കുഞ്ഞിനെ ​ഗർഭാവസ്ഥയിൽ ആയിരിക്കെ തന്നെ ​ദീപ്തിക്ക് നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Arya Parvathi

അതുകൊണ്ടെല്ലാമാണ് ഏകമകളിൽ ദീപ്തിയും ഭർത്താവും സന്തോഷം കണ്ടെത്തിയതും ഇനി ഒരു കുഞ്ഞ് കൂടി വേണമെന്ന ചിന്തയിലേക്ക് പോകാതിരുന്നതും. ആര്യ അവധിക്ക് വന്ന് തിരികെ ബാം​ഗ്ലൂരിലേക്ക് പോകുമ്പോഴെല്ലാം അമ്മ ​ഗർഭിണിയായിരുന്നു.

പക്ഷെ പീരിയഡ്സ് കൃത്യമല്ലാത്തതിനാൽ ഇതൊന്നും ശ്രദ്ധിക്കുകയോ പരിശോധിക്കുകയോ ചെയ്തിരുന്നില്ല. പിന്നീട് ഒരു ദിവസം ഗുരുവായൂരില്‍ തൊഴാന്‍ പോയ സമയത്ത് തലകറക്കം അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് പോവുകയും അതിന് ശേഷം നടത്തിയ പരിശോധനയിൽ ​ഗർഭിണിയാണെന്ന് തിരിച്ചറിയുകയുമായിരുന്നു.

തന്റെ അനിയത്തിയായിട്ടല്ല മകളായിട്ടാണ് ആധ്യയെ ആര്യ കാണുന്നതും സ്നേഹിക്കുന്നതും. യുട്യൂബ് ചാനലുമായും സജീവമായ ആര്യ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം കുടുംബ സമേതം വനിത മാ​ഗസീനിന്റെ കവർഫോട്ടോഷൂട്ടിന്റെ ഭാ​ഗമായ സന്തോഷമാണ് ആര്യ പാർവതി വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആര്യയും കുടുംബവും വനിതയുടെ ഫോട്ടോഷൂട്ടിന്റെ ഭാ​ഗമാകുന്നത് ആദ്യമായാണ്.

'നേരത്തെ ആര്യയുടെ ഫോട്ടോ മംഗളത്തിലും കന്യകയിലുമൊക്കെ കവര്‍ ചിത്രമായി വന്നിരുന്നു. അതൊക്കെ ഞാന്‍ സൂക്ഷിച്ച് വെച്ചിരുന്നു. അതുപോലെ ആധ്യ വലുതാവുമ്പോള്‍ കാണിക്കാന്‍ ഇതും എടുത്ത് വെക്കുന്നുണ്ട്. തിരിച്ചറിവിലേക്ക് എത്തുന്ന സമയത്ത് ഇതെല്ലാം അറിയാനുള്ളൊരു ആകാംക്ഷയുണ്ടാവുമല്ലോ അതൊക്കെ കാണാനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്.'

Arya Parvathi

എനിക്കിതൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല. ഞാന്‍ പ്രസവിച്ചെന്നോ വാവയുണ്ടായെന്നോ രണ്ടാമതൊരു അമ്മയായെന്നോ ഒന്നും വിശ്വസിക്കാനാവുന്നില്ല. ഇത്രയും നാളും ആര്യയെന്ന് പറഞ്ഞ് നടന്നിട്ട് ഇപ്പോള്‍ പാലുവെന്ന് വിളിച്ച് നടക്കുന്നതും രണ്ടുപേരും ബെഡില്‍ നിന്നും കുത്തിമറിയുന്നതൊക്കെ കാണുമ്പോള്‍ കണ്ണുനിറയും.'

'നമ്മുടെ ജീവിതത്തില്‍ നമുക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ ഭാഗ്യമാണ് മക്കളിലൂടെ കിട്ടുന്ന സന്തോഷം. ഞാനങ്ങനെ വിശ്വസിക്കുന്നൊരാളാണ്. അത് പറഞ്ഞറിയിക്കാനാവില്ല. എല്ലാവര്‍ക്കും നല്ലത് പറയാന്‍ പറ്റുന്ന കുട്ടികളായി രണ്ടാളും വളരട്ടെ', എന്നാണ് അമ്മ ദീപ്തി പറഞ്ഞത്.

ആര്യയുടെ ഫ്ലാറ്റിലും പരിസരത്തുള്ള ക്ഷേത്രത്തിന് മുന്നിലുമെല്ലാമായാണ് ഫോട്ടോഷൂട്ട് നടത്തിയത്. നോര്‍മ്മലായിട്ടുള്ളൊരു ഫോട്ടോഷൂട്ടാണ് ചെയ്തത്. അധികം മേക്കപ്പൊന്നുമില്ലാതെ സാധാരണ ചിത്രങ്ങള്‍. മാഗസിന്‍ കണ്ടപ്പോള്‍ കുറച്ച് മേക്കപ്പൊക്കെ ഇടാമെന്ന് തോന്നിയെന്നും ആര്യ വീഡിയോയിൽ പറയുന്നു. അമ്മയ്ക്കൊപ്പം ലേബർ റൂമിൽ കയറാൻ ഭാ​ഗ്യം ലഭിച്ച മകൾ കൂടിയാണ് ആര്യ പാർവതി.

ആദ്യത്തെ പ്രസവത്തിൽ അമ്മയ്ക്ക് നിരവധി ബുദ്ധിമുട്ടുകളുണ്ടായിരുന്നതിനാൽ ഇത്രയും വർഷത്തിനുശേഷം വീണ്ടും പ്രവസിക്കുമ്പോൾ അമ്മയ്ക്ക് ആപത്ത് സംഭവിക്കുമോ എന്നതായിരുന്നു തന്റെ ഏറ്റവും വലിയ ഭയമെന്ന് ആര്യ പറഞ്ഞിരുന്നു. 'ഏത് പ്രശ്‌നത്തിനുമുള്ള പരിഹാരം എനിക്ക് തരുന്നത് അമ്മയാണ്. ലേബര്‍ റൂമിന് മുന്നില്‍ ടെന്‍ഷനടിച്ചാണ് ഇരുന്നത്. അകത്ത് കയറി അമ്മയെ കണ്ടപ്പോള്‍ ഭയങ്കര വിഷമം തോന്നി. കുഞ്ഞിനെ കണ്ടപ്പോഴും ഞാന്‍ അമ്മയെ ആയിരുന്നു അന്വേഷിച്ചത്', എന്നാണ് ആര്യ പറഞ്ഞത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X