ഇവർ മരിച്ചാൽ ആര്യയ്ക്ക് ഈ കുഞ്ഞ് ഭാരമല്ലേ അവൾ അനാഥയാവില്ലേ?; വിമർശനങ്ങളെ കുറിച്ച് ആര്യ പാർവതിയും അമ്മയും

അച്ഛന്റേയും അമ്മയുടേയും ഓമനപുത്രിയായി ഒറ്റമകളായി വളർന്ന് വന്ന നടി ആര്യ പാർവതിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥിയായിരുന്നു അനിയത്തി പാലുവെന്ന് വിളിപ്പേരുള്ള ആദ്യ പാർവതി. ആര്യയും സഹോദരിയും തമ്മിൽ ഇരുപത്തിരണ്ട് വയസിന്റെ വ്യത്യസമുണ്ട്. പാലുവിനെ അനിയത്തിയായിട്ടല്ല തന്റെ മകളായിട്ടാണ് ആര്യ സ്നേഹിക്കുന്നത്. ചുരുക്കി പറഞ്ഞാൽ രണ്ട് അമ്മമാരാണ് പാലുവിനുള്ളത്. ബാം​ഗ്ലൂരിൽ പഠിക്കുകയായിരുന്ന ആര്യ അമ്മ ​​ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല.

തുടക്കത്തിൽ മകളോട് പറയാൻ ആര്യയുടെ മാതാപിതാക്കൾക്ക് ധൈര്യമുണ്ടായിരുന്നില്ല. എട്ട് മാസം കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞാണ് തനിക്ക് ഒരു കുടപ്പിറപ്പ് കൂടി വരാൻ പോകുന്നുവെന്ന് ആര്യ മനസിലാക്കിയത്. അമ്മയ്ക്കൊപ്പം ലേബർ റൂമിൽ നിന്നതെല്ലാം ആര്യ തന്നെയായിരുന്നു. പത്തൊമ്പതാം വയസിലാണ് ദീപ്തി ആര്യയെ പ്രസവിച്ചത്.

Serial Actress Arya Parvathi

നാൽപ്പത്തിയെട്ടാം വയസിലാണ് രണ്ടാമത്തെ കുഞ്ഞായ ആദ്യയ്ക്ക് ​ദീപ്തി ജന്മം നൽകിയത്. മനോധൈര്യം ഒന്നുകൊണ്ട് മാത്രമാണ് താൻ കുഞ്ഞിന് അമ്പതിനോട് അടുത്തപ്പോഴും ജന്മം നൽകിയതെന്ന് ദീപ്തി പറയുന്നു. മുതിർന്ന മകളുള്ള സ്ത്രീ വീണ്ടും ​​ഗർഭിണിയാകുന്നു, ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നുവെന്നത് വളരെ അപൂർവമായി മാത്രം കേൾക്കാറുള്ള ഒന്നാണ്.

മാത്രമല്ല ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഒരു വിഭാ​ഗം പരിഹാസിക്കാനും കമന്റിലൂടെ അപമാനിക്കാനും എത്തും. ആ സൈബർ ആക്രമണം ആര്യയും അമ്മയും നേരിട്ടിട്ടുണ്ട്. വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ് ഇല്ലെങ്കിലും ഇപ്പോഴും വേദനിപ്പിക്കുന്ന കമന്റുകൾ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെ വരാറുണ്ടെന്ന് പറയുകയാണിപ്പോൾ ആര്യയും അമ്മ ദീപ്തിയും. മൂവി വേൾ‌ഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ആദ്യമായി ഞങ്ങളുടെ ആർട്ടിക്കിൾ വന്നത് വനിതയിലാണ്. അതിനുശേഷം കുറച്ച് മോശം കമന്റുകൾ വന്നിരുന്നു. അച്ഛനേയും അമ്മയേയും ചേർത്ത് മോശമായ രീതിയിൽ വരെ കമന്റുകൾ ഉണ്ടായിരുന്നു. ആ പറഞ്ഞവരൊക്കെ പിന്നീട് പാലു വളർന്ന് കഴിഞ്ഞപ്പോൾ പോസിറ്റീവ് കമന്റുകൾ ഇട്ട് തുടങ്ങി. ഒന്നും ആളുകൾക്ക് മനസിലാകാത്തതുകൊണ്ടല്ല.

ഇങ്ങനെയൊക്കെ കമന്റിടുമ്പോഴുള്ള സുഖം കൊണ്ട് ഇടുന്നതാണ്. പിന്നെ ഇപ്പോഴും എന്റെയും പാലുവിന്റെയും വീഡിയോയ്ക്ക് ചില മോശം കമന്റുകളൊക്കെ ഇടാറുണ്ട്. കിളവിക്ക് വർഷങ്ങൾക്കുശേഷം കുഞ്ഞുണ്ടായി. ഇനി ഇവർ മരിച്ച് പോയി കഴിഞ്ഞാൽ ഈ പെണ്ണിന് ഈ കുഞ്ഞ് ഭാരമല്ലേ?. ആര്യ കല്യാണം കഴിച്ച് പോയി കഴിഞ്ഞാൽ ഈ കുഞ്ഞ് അനാഥയാവില്ലേ എന്നിങ്ങനെയൊക്കെ ഇപ്പോഴും കമന്റിടുന്നവരുണ്ട്.

Serial Actress Arya Parvathi

അത്തരം കമന്റുകൾ കാണുമ്പോൾ ചിലതൊക്കെ ഞാൻ ഡിലീറ്റ് ചെയ്ത് കളയും. അല്ലെങ്കിൽ റിപ്ലൈ കൊടുക്കാൻ തുടങ്ങിയാൽ കൊടുത്തുകൊണ്ടിരിക്കേണ്ടി വരും. അമ്മ കണ്ട് അമ്മയ്ക്ക് പ്രയാസം വരേണ്ടെന്ന് കരുതി കൂടിയാണ് ഡിലീറ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പൂർണ്ണമായും കമന്റിടൽ നിന്നുവെന്ന് പറയാൻ പറ്റില്ലെന്നും ആര്യ പറയുന്നു. പിന്നീട് അമ്മ ദീപ്തി ശങ്കറാണ് സംസാരിച്ചത്. കമന്റിട്ട് അധിക്ഷേപിക്കുന്നവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്.

കുഞ്ഞുങ്ങളുണ്ടാകുന്നത് നമ്മുടെ കയ്യിലെ കഴിവുകൾ കൊണ്ടല്ല. അത് ഈശ്വരൻ നിശ്ചയിച്ചാൽ തന്നെയെ നടക്കൂ. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം. അതിനെയാണ് ഞാൻ പ്രപഞ്ച ശക്തിയെന്ന് പറഞ്ഞത്. എന്റെ മക്കളുടെ വളർച്ച കണ്ട് ഇനിയങ്ങോട്ട് ജീവിക്കുക എന്നത് മാത്രമെ എനിക്കുള്ളു. ഞാൻ ഒരു ഭയങ്കരിയായ അമ്മ തന്നെയാണ്. തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറഞ്ഞ് തിരുത്തി കൊടുക്കാറുണ്ട്. പാലുവിന് ഞാൻ ഫോൺ കൊടുക്കാറില്ലെന്ന് പറഞ്ഞത് സത്യം തന്നെയാണ്.

അവൾക്ക് ഞാൻ ഇതുവരെ ചോക്ലേറ്റ് പോലും കൊടുത്തിട്ടില്ല. സൊസൈറ്റിയിൽ ഒരു കുഞ്ഞ് തെറ്റ് ചെയ്താൽ സമൂഹം കുറ്റം പറയുക എപ്പോഴും അമ്മയെയാണ്. കാരണം ആ കുഞ്ഞ് ഏറ്റവും കൂടുതൽ ചേർന്ന് നിൽക്കുന്നത് അമ്മയോടാണ്. അതുകൊണ്ട് തന്നെ നല്ല കാര്യങ്ങൾ കുഞ്ഞിനെ പഠിപ്പിക്കേണ്ട കടമ അമ്മയ്ക്കാണ്.

അവൾ വളർന്ന് നാളെ ഭർതൃ​ഗൃഹത്തിൽ പോകേണ്ടയാളാണ്. അതിന് വേണ്ടിയാണോ മകളെ വളർത്തുന്നതെന്ന് ചോദിച്ചാൽ അല്ല. പക്ഷെ ഇതെല്ലാം ജീവിതത്തിന്റെ ഭാ​ഗമാണെന്നും ദീപ്തി പറയുന്നു. പഠനത്തിലേക്കും നൃത്ത്തതിലേക്കും ശ്രദ്ധ കൊടുത്ത് തുടങ്ങിയശേഷം അഭിനയത്തിൽ സജീവമല്ല ആര്യ പാർവതി.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X