'അമ്മയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന ടെൻഷനായിരുന്നു, ഞാൻ ചെന്നപ്പോൾ രക്തത്തിൽ കിടക്കുകയായിരുന്നു'; ആര്യ!
വളരെ സന്തോഷം നിറഞ്ഞ ഒരു വിശേഷവുമായി അടുത്തി ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ സീരിയൽ നടിയും നർത്തകിയുമാണ് ആര്യ പാർവതി. 23-ാം വയസിൽ ഒരു ചേച്ചിയമ്മയായി പാർവതി. താരത്തിന്റെ അമ്മ 47-ാം വയസിൽ ഒരു പെൺകുഞ്ഞിനെ കൂടി പ്രസവിച്ചു.
പാലു വാവ എന്നാണ് ആര്യ അനിയത്തിക്കുട്ടിയെ വിളിക്കുന്നത്. കുഞ്ഞുവാവയുടെ കാതുകുത്തലിന് ആര്യയാണ് അവളെ മടിയിലിരുത്തിയത്. പാലുവിന് വീട്ടിൽ രണ്ട് അമ്മമാരാണ്. തന്റെ മകളാണ് പാലു എന്നാണ് ആര്യ പാർവതി പറയാറുള്ളത്. പാലുവിന്റെ യഥാർത്ഥ പേര് ആദ്യ പാർവതി എന്നാണ്.
വാവയുടെ ഒട്ടേറെ ചിത്രങ്ങളുമായി ആര്യ ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട്. പോരാതെ കുഞ്ഞിന്റെയും തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കിടാൻ ഒരു യുട്യൂബ് ചാനലും ആര്യയ്ക്കുണ്ട്. അമ്മ എട്ടുമാസം ഗർഭിണിയായിരുന്നപ്പോഴാണ് ആര്യ ഈ വാർത്ത അറിഞ്ഞത്.
ബാംഗ്ലൂരിൽ പഠിക്കുകയായിരുന്നതിനാൽ അമ്മ ഗർഭിണിയാണെന്ന വിവരം ആര്യ അറിയാൻ വൈകി. ഗർഭിണിയെന്ന് അമ്മ അറിയുന്നത് തന്നെ ഏഴാം മാസത്തിലാണ്.

മകൾ എങ്ങനെ പ്രതികരിക്കും എന്നറിയാതെ അച്ഛനും അമ്മയും ആദ്യം ആര്യയിൽ നിന്ന് ഇക്കാര്യം മറച്ച് വെയ്ക്കുകയായിരുന്നുവത്രെ. ഫോണിലൂടെ അച്ഛൻ വിഷയം അവതരിപ്പിച്ചപ്പോൾ ആര്യ തുടക്കത്തിൽ ഞെട്ടി. എന്നാൽ നാണക്കേട് എന്ന് കരുതിയില്ല. താൻ വർഷങ്ങളായി ആഗ്രഹിച്ച കാര്യമാണ് അപ്പോൾ മുന്നിൽ വന്നതെന്നാണ് ആര്യ പറഞ്ഞത്.
വളരെ പതിയെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും കാര്യം അവതരിപ്പിച്ചു. ചിലർ അവഹേളിക്കുന്ന കമന്റുകൾ പാസാക്കി എങ്കിലും അവരെ അവഗണിക്കാൻ പഠിച്ചുവെന്നും ആര്യ പറഞ്ഞിരുന്നു. പാലു ഇപ്പോൾ ചേച്ചിയുമായാണ് ഏറ്റവും കൂടുതൽ സൗഹൃദം. പാലുവില്ലാത്ത ജീവിതം ഓർക്കാനാവില്ലെന്നാണ് ആര്യ പറയുന്നത്.
ആര്യയെ ഗർഭിണിയായിരുന്ന സമയത്ത് തന്നെ ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാലാണ് രണ്ടാമത് ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കാതെ ഇരുന്നതെന്നാണ് ആര്യയുടെ അമ്മ പറഞ്ഞത്. ആര്യയുടെ സ്വപ്നങ്ങൾക്ക് കൂട്ടാവാൻ മാത്രമാണ് ആഗ്രഹിച്ചതെന്നും ആര്യയുടെ അമ്മ പറയുന്നു.
പീരിയഡ്സ് റെഗുലർ അല്ലാതിരുന്നതിനാലാണ് ഗർഭിണിയായിട്ടും അത് മനസിലാകാതെ പോയത് എന്നാണ് അമ്മ പറയുന്നത്. താൻ പോലും ഇക്കാര്യം അറിയും മുമ്പ് അമ്മയെ ഗർഭിണിയാണോയെന്ന് ചോദിച്ച് കളിയാക്കിയിട്ടുണ്ടെന്നും വയറിന് തമാശയ്ക്ക് ഇടിച്ചിട്ടുണ്ടെന്നും അപ്പോഴെല്ലാം അമ്മ ഗർഭിണിയായിരുന്നുവെന്നും ആര്യ പറഞ്ഞു.

അമ്മയ്ക്കൊപ്പം ലേബർ റൂമിൽ കയറാനും ഭാഗ്യം ലഭിച്ച മകളാണ് ആര്യ. ഇപ്പോഴിതാ അമ്മയെ പ്രസവത്തിന് കേറ്റിയപ്പോൾ തനിക്കുണ്ടായ ഭയങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യ പുതിയ വീഡിയോയിൽ.
ആദ്യത്തെ പ്രസവത്തിൽ അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകൾ ബന്ധുക്കൾ പറഞ്ഞ് അറിയാമായിരുന്നുവെന്നും അതുകൊണ്ട് തന്നെ അമ്മയെ ജീവനോടെ തിരികെ കിട്ടണമേ എന്ന പ്രാർത്ഥനയിൽ ആയിരുന്നു താനെന്നും ആര്യ പറയുന്നു.
അമ്മയില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ആര്യ പറഞ്ഞു. ലേബർ റൂമിൽ ബ്ലെഡിൽ കുതിർന്ന് കിടക്കുന്ന അമ്മയെ കണ്ടശേഷം അമ്മയോടുള്ള സ്നേഹം വർധിച്ചുവെന്നും പുതിയ വീഡിയോയിൽ ആര്യ പറയുന്നു.


Click it and Unblock the Notifications