'ദൈവാധീനത്താൽ സിസേറിയന്‍ വേണ്ടി വന്നില്ല, അമ്മയുടെ പ്രായത്തിന്റെ നല്ല ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു'; ആര്യ
തന്റെ അമ്മ വളരെ വൈകി ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നതും അതിനെ പ്രസവിച്ച് കൈയ്യിൽ കിട്ടുമ്പോൾ കൂടപിറപ്പിനെ പോലെ സ്നേഹിക്കാനുമൊന്നും എല്ലാവർക്കും സാധിക്കില്ല. അതിന് സൻമനസ് കാണിക്കുന്ന മക്കൾ വളരെ കുറച്ച് മാത്രമാണ്.
അമ്മ വീണ്ടും ഗർഭിണിയാണെന്ന് അറിയുമ്പോൾ അമ്മയോടുള്ള അടുപ്പം പോലും കുറക്കുന്ന മക്കൾ വരെയുള്ള സമൂഹത്തിൽ നടി ആര്യ പാർവതി വ്യത്യസ്തയാവുകയാണ്.
തന്റെ അമ്മ വീണ്ടും ഒരു കുഞ്ഞിനെ പ്രസവിക്കാൻ പോകുന്നുവെന്ന വാർത്ത വളരെ വൈകിയാണ് ആര്യ അറിഞ്ഞത്. ആര്യ പാർവതി എങ്ങനെ ഈ വാർത്തയോട് പ്രതികരിക്കുമെന്ന വിഷയത്തിൽ താരത്തിന്റെ അച്ഛനും അമ്മയും ആകുലപ്പെട്ടിരുന്നു.
അതിനാലാണ് എട്ടര മാസത്തോളം ഇക്കാര്യ ആര്യയിൽ നിന്നും മാതാപിതാക്കൾ മറച്ചുവെച്ചത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്തതും വളരെ സ്നേഹം നിറഞ്ഞതുമായ മറുപടിയാണ് ആര്യ തന്റെ മാതാപിതാക്കൾക്ക് നൽകിയത്.

വാർത്ത കേട്ടതും എന്തുകൊണ്ടാണ് തന്നോട് ഇക്കാര്യം മറച്ചുവെച്ചത് എന്ന് ചോദിച്ച് കരയുകയാണ് ആര്യ ചെയ്തത്. അതേസമയം വൈകി അറിഞ്ഞതിനാൽ വളരെ കുറച്ച് കാലം മാത്രമെ കുഞ്ഞിനെ കാണാൻ തനിക്ക് വേണ്ടി വന്നുള്ളുവെന്നത് സന്തോഷം പകരുന്നുവെന്നാണ് ആര്യ തന്റെ അമ്മ ഗർഭിണിയാണെന്ന വാർത്തയെ കുറിച്ച് മാധ്യമങ്ങോട് സംസാരിക്കവെ പറഞ്ഞിരുന്നു.
രണ്ട് ദിവസം മുമ്പാണ് തനിയ്ക്ക് ഒരു സഹോദരി കൂടി പിറന്നുവെന്ന വാർത്ത ആര്യ പങ്കുവെച്ചത്.

ഇപ്പോഴിത അമ്മയെ പ്രസവത്തിനായി കയറ്റിപ്പോഴുള്ള അവസ്ഥയെ കുറിച്ചും മറ്റും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യ പാർവതി. 'പതിനെട്ടാം തീയതി ഉച്ചയ്ക്ക് മൂന്ന് പതിനൊന്നിനാണ് വാവ ജനിച്ചത്.'
'സുഖപ്രസവമായിരുന്നു. അമ്മയുടെ പ്രായ വ്യത്യാസത്തിന്റെ നല്ല ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എങ്കിലും ദൈവാദീനത്താൽ സിസേറിയന്‍ വേണ്ടി വന്നില്ല. കുഞ്ഞിന് പേരിട്ടു. തൽക്കാലം അതൊരു സർപ്രൈസാണ്. ആള് മിടുക്കിയായി ഇരിക്കുന്നു. ഇന്നോ നാളെയോ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും.'

'ഇപ്പോൾ ഞാൻ മുഴുവൻ സമയവും കുഞ്ഞിനൊപ്പമാണ്. എല്ലാവരും സന്തോഷത്തിലാണ്. ധാരാളം ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ കാണാൻ വരുന്നുണ്ട്. ആശുപത്രിയിലും എല്ലാവർക്കും വലിയ കൗതുകമാണ്. ഇതല്ലേ ന്യൂസിൽ വന്ന വാവയെന്ന് ചോദിച്ച് കാണാൻ വരും' ആര്യ വനിത ഓൺലൈനോട് പറഞ്ഞു.
ആര്യയ്ക്ക് ഇപ്പോൾ ഇരുപത്തിമൂന്ന് വയസാണ് പ്രായം. അമ്മ വീണ്ടും ഗർഭിണിയാണെന്ന വാർത്ത പങ്കുവെച്ചപ്പോൾ നിരവധി നെഗറ്റീവ് കമന്റുകൾ വന്നിരുന്നുവെന്ന് ആര്യ പാർവതി പറഞ്ഞിരുന്നു.

ചിലതിനൊക്കെ സഹിക്കെട്ട് മറുപടി പറഞ്ഞുവെന്നും മറ്റുള്ളവയൊക്കെ അവഗണിച്ച് വിട്ടുവെന്നുമാണ് ആര്യ പറഞ്ഞത്. തൃപ്പൂണിത്തുറയിലാണ് താരത്തിന്റെ കുടുംബം. ദീപ്തി എന്നാണ് ആര്യയുടെ അമ്മയുടെ പേര്.
ശങ്കർ എന്നാണ് അച്ഛന്റെ പേര്. അമ്മയുടെ നിറവയറിൽ മുഖം ചേർത്ത് ഇരിക്കുന്ന ആര്യയുടെ ചിത്രം വൈറലായിരുന്നു. 'ഞാനൊരു ചേച്ചിയമ്മയായി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു' എന്നാണ് അമ്മ അനിയത്തിക്ക് ജൻമം നൽകിയതിന്റെ സന്തോഷത്തിൽ ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ ആര്യയ്ക്കും കുടുംബത്തിനും ആശംസകളുമായി എത്തിയത്. കുറച്ച് നാളുകൾ കഴിയുമ്പോൾ കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കുമെന്ന് ആര്യ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
ബാംഗ്ലൂരിലാണ് ആര്യ ഇപ്പോൾ പഠിക്കുന്നത്. ചെമ്പട്ട്, ഇളയവള്‍ ഗായത്രി എന്നീ സീരിയലുകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് ആര്യ. ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള ആര്യ പങ്കുവെയ്ക്കുന്ന റീലുകളും ഡാന്‍സ് ഷോര്‍ട്ട് വിഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ ശാസ്ത്രീയ നൃത്തത്തിൽ ഉപരിപഠനം നടത്തുകയാണ്.


Click it and Unblock the Notifications











