'പതിനഞ്ച് വർഷത്തെ സൗഹൃദമാണ്... അങ്ങനെ ഞങ്ങൾ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടി'; വീഡിയോയുമായി അശ്വതി!

അശ്വതി എന്ന നടിയെ പറ്റി കേൾക്കുമ്പോൾ തന്നെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസിൽ ഒരു വില്ലത്തിയുടെയും ഒരു മാതാവിന്റെയും രൂപമാകും തെളിയുക. ഇരുവേഷങ്ങളും അതിന്റേതായ ഭം​ഗിയിലാണ് അശ്വതി കൈകാര്യം ചെയ്തത്. കുങ്കുമപ്പൂവ് എന്ന സീരിയയിൽ അമല എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചും അൽഫോൻസാമ്മയെ അവതരിപ്പിച്ചും പ്രേക്ഷക പ്രീതിനേടിയ അശ്വതിയെ ആരും മറക്കാനിടയില്ല. അഭിനയത്തിൽ തിളങ്ങി നിന്നപ്പോഴാണ് താരം വിവാഹിതയായതും യുഎഇയിലേക്ക് ഭർത്താവിന്റെ ഒപ്പം പറന്നതും.

താൻ അഭിനയം നിർത്തിയിയിട്ടെല്ലെന്ന് താരം പറയുമ്പോഴൊക്കെ പ്രേക്ഷകരും ആകാംഷയിൽ തന്നെ ആയിരുന്നു. അത്രത്തോളം അശ്വതി എന്ന നടിയെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു. അശ്വതി യുഎഇയിൽ സെറ്റിൽഡാണെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ്. അതുകൊണ്ട് തന്നെ ആരാധകർക്ക് താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയാം.

Aswathy, Veena Nair

അശ്വതിയെപ്പോലെ തന്നെ മിനിസ്ക്രീൻപ്രേക്ഷകർക്ക് സുപരിചിതയായ മറ്റൊരു നടിയാണ് വീണ നായർ. സിനിമയിലൂടെയും സീരിയലുകളിലൂടെയും ബി​ഗ് ബോസ് ഷോയിലൂടെ ജനശ്രദ്ധനേടിയ വീണ നായരും അശ്വതിയും വർഷങ്ങളായി സുഹൃത്തുക്കളാണ്. സൗഹൃദം കഴിഞ്ഞ പതിനഞ്ച് വർഷമായി ഇരുവരും തുടരുന്നത് സോഷ്യൽമീഡിയ വഴിയും മറ്റുമാണ്.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്. വീണ ദുബായ് വിസിറ്റ് ചെയ്യാൻ എത്തിയപ്പോൾ എയർപോട്ടിൽ സ്വീകരിക്കാൻ അശ്വതി എത്തിയിരുന്നു. സുഹൃത്തിനെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ സന്തോഷം റീയൂണിയന്റെ വീഡിയോ പങ്കിട്ട് അശ്വതി പങ്കുവെച്ചിട്ടുണ്ട്.

നീണ്ട പതിനഞ്ച് വർഷത്തെ ബന്ധം എന്നാണ് വീണ അശ്വതിയുമായുള്ള സൗഹൃദത്തെ വിശേഷിപ്പിച്ചത്. തന്റെ പ്രിയ കൂട്ടുകാരിയെ ദൈവം തന്ന സമ്മാനം എന്നാണ് വീണ വിശേഷിപ്പിച്ചത്. ചില സൗഹൃദങ്ങൾ ദൈവം സമ്മാനിച്ചതാണ്. എപ്പോഴും നീ എനിക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് അച്ചുമ്മ. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. നമ്മുടെ സൗഹൃദ കഥ എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല.

15 വർഷം ആയിരിക്കുന്നു. വന്നതിന് നന്ദി അച്ചു. ജെറിൻ ചേട്ടാ താങ്ക് യൂ എന്നാണ് വീണ കുറിച്ചത്. അങ്ങനെ ഞങ്ങൾ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടി... എന്നാണ് അശ്വതി കുറിച്ചത്. മീറ്റിങ് ഫ്രണ്ട്, അബുദാബി ലൈഫ്, ആക്ടറസ് ലൈഫ് തുടങ്ങിയ ഹാഷ് ടാഗുകൾക്ക് ഒപ്പമായിരുന്നു അശ്വതിയുടെ പോസ്റ്റ്. ഇരുവരും കണ്ടുമുട്ടിയപ്പോൾ കെട്ടിപിടിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.

aswathy, veena nair

ആർജെ അമനാണ് വീണയുടെ ഭർത്താവ്. ഇരുവരും പിരിഞ്ഞാണ് കഴിയുന്നതെന്നും നിയപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും വീണ അടുത്തിടെ പറഞ്ഞിരുന്നു. ഒരു മകനാണ് വീണയ്ക്കും അമനുമുള്ളത്. അമൻ വിദേശത്ത് ആർജെയാണ്. 2014നാണ് വീണയും ആർജെ അമനുമായുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. കലോത്സവത്തില്‍ വെച്ച് കണ്ടിരുന്നു.

അതിനുശേഷം ഫേസ്ബുക്കിലൂടെ വീണ്ടും കണ്ടുമുട്ടി. നല്ല സുഹൃത്തുക്കളായി മാറി. കണ്ട ഉടനെ തന്നെ ഇഷ്ടം പറയുന്നു. കല്യാണം കഴിക്കാമെങ്കില്‍ നമുക്ക് പ്രണയിക്കാമെന്ന് പറയുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാരും സമ്മതിച്ചു. അളിയാ അളിയാ കമ്പനിയാണ്. ഇപ്പോഴും അങ്ങനെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്നാണ് ഭർത്താവിനെ കുറിച്ച് സംസാരിക്കവെ വീണ മുമ്പൊരിക്കൽ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X