പോപ്കോണ്‍ വാങ്ങി കയറിക്കോളൂ, അല്ലെങ്കില്‍ ഞെട്ടല് കൊണ്ട് എണീക്കാന്‍ പറ്റില്ല, പ്രീസ്റ്റിനെ കുറിച്ച് അശ്വതി

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രം കേരളത്തില്‍ തിയറ്ററുകളില്‍ റിലീസിന് എത്തിയിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച് മഞ്ജു വാര്യരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദി പ്രീസ്റ്റ് ആണ് കഴിഞ്ഞ ദിവസം തിയറ്ററുകളിലേക്ക് എത്തിയത്. ഹൊറര്‍ ത്രില്ലറായി ഒരുക്കിയ സിനിമ റിലീസിന് മുന്‍പ് തന്നെ സിനിമാപ്രേമികളുടെ ആകാംഷ കവര്‍ന്നെടുത്തിരുന്നു.

ഇപ്പോഴിതാ പ്രീസ്റ്റ് കണ്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സീരിയല്‍ നടി അശ്വതി. ബിഗ് ബോസിനെ കുറിച്ച് സ്ഥിരമായി റിവ്യൂ എഴുതാറുള്ള അശ്വതി ദി പ്രീസ്റ്റ് കണ്ടതിന് ശേഷം ചിത്രം നിരാശപ്പെടുത്തില്ലെന്ന് ഉറപ്പുമായിട്ടാണ് എത്തിയിരിക്കുന്നത്. ഒപ്പം താരങ്ങളുടെ പ്രകടനത്തെ കുറിച്ചും നടി വ്യക്തമാക്കിയിരിക്കുകയാണ്.

aswathy

അശ്വതിയുടെ കുറിപ്പ് വായിക്കാം

നാളുകള്‍ക്കു ശേഷം ഒരു സിനിമ തിയേറ്ററില്‍ പോയി കണ്ടു. എന്റെ ഓര്‍മ ശരിയാണെങ്കില്‍, അവസാനം കണ്ടത് ലൂസിഫര്‍ ആണ്.രാത്രി 10:45നുള്ള ഷോയ്ക്കു പോകാമെന്നു പെട്ടന്ന് ആണ് തീരുമാനം എടുത്തത്. കോവിഡ് പ്രോട്ടോകോള്‍സ് പാലിച്ചു കൊണ്ട് ആണ് സീറ്റിംഗ്‌സ് എല്ലാം. ഒരു കൊലപാതക കേസ് അന്വേഷിച്ചുകൊണ്ട് തുടങ്ങുന്നു ' ദി പ്രീസ്റ്റ്;..

അപ്സരസിനെ പോലെ സുന്ദരിയായി ഹണി റോസ്, സാരിയിലും മോഡേൺ വസ്ത്രത്തിലും ഒരു പോലെ തിളങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം

പിന്നെ നമ്മളെ ആ സിനിമ കൊണ്ടു പോകുന്ന വഴികള്‍, ഇന്‍ട്രെസ്റ്റിങ് ആണ് ഓരോ സീന്‍സും. സ്റ്റോറി ഒരല്‍പ്പം പ്രെഡിക്റ്റബിള്‍ ആണെന്ന് തോന്നുമെങ്കിലും ഗംഭീര മേക്കിങ് ആണ്. അമേയ എന്ന കഥാപാത്രം ചെയ്ത ആ മോളുടെ പെര്‍ഫോമന്‍സ് അമ്പോ അതിഗംഭീരം. ചിരിച്ചു കൊണ്ട് കരയുന്ന ആ കുട്ടിയുടെ പെര്‍ഫോമന്‍സ് ഓഹ് സൂപ്പറാണ്. ഫാദര്‍ കാര്‍മന്‍ ബെന്‍ഡിക്ട് (മമ്മൂട്ടി), സൂസന്‍ (മഞ്ജു വാര്യര്‍), ജെസ്സി (നിഖില)എല്ലാവരും ഗംഭീരമാക്കി.

Recommended Video

Mammootty's Entry For The Priest Success Press Meet | Nikhila Vimal | Saniya Iyyappan |

കയറുമ്പോള്‍ പോപ്കോണ്‍ എല്ലാം വാങ്ങിച്ചിട്ടു കയറിക്കോളൂ. കാരണം ഇന്റര്‍വെല്ലിന് പോയി വാങ്ങാമെന്നു വിചാരിച്ചാല്‍ നമ്മള്‍ ഞെട്ടലുകൊണ്ട് എണീക്കില്ല. അതുകൊണ്ടാണ്. തിയേറ്ററില്‍ തന്നെ പോയി കാണണം. എന്നാലേ ശരിക്കും ആസ്വദിക്കാന്‍ കഴിയുകയുള്ളു. കഥയെ കുറിച്ച് ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ മുഴോനും പറഞ്ഞുപോകും അതോണ്ട് ഞാന്‍ പറയുന്നില്ല. ദി പ്രീസ്റ്റ് നിങ്ങളെ നിരാശരാക്കില്ല... എന്നുമാണ് അശ്വതി പറഞ്ഞിരിക്കുന്നത്.

Read more about: aswathy അശ്വതി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X