പപ്പയുടെ കാമുകിയുടെ പേരാണ് എനിക്കിട്ടത്! ആ നഗ്ന സത്യം അറിഞ്ഞപ്പോള്‍ ഞെട്ടി പോയെന്ന് നടി അശ്വതി
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അശ്വതി. അല്‍ഫോണ്‍സാമ്മ, കുങ്കുമപ്പൂവ് തുടങ്ങിയ സീരിയലുകളിലെ പ്രകടനമായിരുന്നു അശ്വതിയെ ജനപ്രിയ നടിയാക്കിയത്. ഇതിനൊപ്പം നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാനപ്പെട്ട വേഷം അവതരിപ്പിച്ചിട്ടുള്ള അശ്വതി ഇപ്പോള്‍ കുറച്ച് കാലമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്.
കുടുംബസമേതം വിദേശത്ത് താമസിക്കുന്ന നടി സോഷ്യല്‍ മീഡിയയിലൂടെ രസകരമായ കാര്യങ്ങളാണ് പങ്കുവെക്കാറുള്ളത്. അശ്വതി തോമസ് എന്നാണ് നടി അറിയപ്പെടുന്നതെങ്കിലും യഥാര്‍ഥ പേര് പ്രസില്ല എന്നാണ്. ഭര്‍ത്താവിന്റെ പേര് കൂടി ചേര്‍ത്ത് പ്രസില്ല ജെറിന്‍ എന്നാണ് നടിയിപ്പോള്‍ നല്‍കിയിരിക്കുന്നത്.

പ്രസില്ല എന്ന പേര് നടിയ്ക്കുണ്ടെന്ന കാര്യം അധികം പേര്‍ക്ക് അറിയില്ലെങ്കിലും ഈ പേരിന് പിന്നിലെ നഗ്ന സത്യം താനറിഞ്ഞത് ഇപ്പോഴാണെന്ന് പറയുകയാണ് നടിയിപ്പോള്‍. പണ്ടൊക്കെ പേരിന് പിന്നിലെ കഥ ചോദിക്കുന്നവരോട് പപ്പ ബൈബിളില്‍ നിന്നെടുത്ത് ഇട്ടതാണെന്നാണ് താന്‍ പറയാറുള്ളത്. എന്നാല്‍ അതിന്റെ പിന്നില്‍ പപ്പയുടെ കാമുകിയ്ക്കും ബന്ധമുണ്ടെന്നാണ് അശ്വതിയിപ്പോള്‍ പറയുന്നത്.
ഇന്‍സ്റ്റാഗ്രാം പേജിലൂടെ രസകരമായൊരു വീഡിയോയുമായിട്ടാണ് നടി വന്നിരിക്കുന്നത്. തന്റെ പിതാവ് തോമസിനൊപ്പം ഡാ്ന്‍സ് കളിക്കുകയാണെന്ന് സൂചിപ്പിച്ച അശ്വതി ഈ ഡാന്‍സിന് പിന്നിലെ കഥയും വെളിപ്പെടുത്തി. പപ്പ പണ്ട് കാമുകിയുടെ കൂടെ ഡാന്‍സ് കളിച്ചത് ഈ പാട്ടിനൊപ്പമായിരുന്നു. ഇപ്പോള്‍ കാമുകി ഇല്ലാത്തത് കൊണ്ട് താന്‍ അഡ്ജസ്റ്റ് ചെയ്തു. എന്നാല്‍ അതേ കാമുകിയുടെ പേരാണ് തനിക്കിട്ടതെന്നും നടി പറയുന്നു.
'എന്റെ പേര് (പ്രസില്ല) കേള്‍ക്കുന്നവര്‍ ഒക്കെ ചോദിച്ചിട്ടുണ്ട് ഈ പേരിന്റെ അര്‍ത്ഥം എന്താണെന്ന്. അങ്ങനെ കേട്ടിട്ടില്ലല്ലോ എന്ന്.. എന്റെ പപ്പാ ബൈബിളില്‍ നിന്ന് പ്രിസ്‌ക്കില്ല എന്ന പേരിനെ അല്‍പ്പം മാറ്റി പ്രസില്ല ആക്കിയതാണ് എന്നാണെന്നൊക്കെയാണ് കേട്ടറിവ് ഉണ്ടായിരുന്നത്. അതോണ്ട് അതങ്ങു തട്ടിവിട്ടു...
സൂര്‍ത്തുക്കളെ കഴിഞ്ഞ ദിവസമാണ് ആ നഗ്ന സത്യം അറിഞ്ഞത്. പപ്പയുടെ പഴയ ഗേള്‍ ഫ്രണ്ടിന്റെ ഓര്‍മ്മക്ക് എനിക്കിട്ട് തന്നതാണെന്ന്. അങ്ങനെ ഞെട്ടി ഇരുന്നപ്പോള്‍ ആണ് അടുത്ത സത്യം പുറത്തു വന്നത്. അടുത്ത കുഞ്ഞിന് പേര്‍ളി എന്നിടാന്‍ ഇരുന്നതാണെന്ന്. മറ്റൊരു ഗേള്‍ ഫ്രണ്ട് ആണത്രേ..

പക്ഷെ അതിനു മുന്‍പ് മമ്മി കേറി ഗോള്‍ അടിച്ചു ടോളി എന്നിട്ടു. പണ്ട് പ്രസില്ല എന്ന ഗേള്‍ ഫ്രണ്ടിന്റെ കൂടെ കളിച്ച ഡാന്‍സ് പൊടി തട്ടി എടുത്തതാണ് ഈ താഴെ കാണുന്നത്.. മകളായ പ്രസില്ലയെ വെച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞ് ഞാനും കൂടെ കൂടി. എന്നാലും എന്റെ കൊച്ചു കൃഷ്ണാ ഞങ്ങ അറിഞ്ഞില്ലല്ലോ ഇത്രേം വര്‍ഷം,'... എന്നാണ് അശ്വതി പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.
പിതാവും മകളും ചേര്‍ന്ന് കിടിലനൊരു കപ്പിള്‍ ഡാന്‍സാണ് കാഴ്ച വെച്ചിരിക്കുന്നത്. മാതാപിതാക്കളും മക്കളും തമ്മില്‍ ഇത്രത്തോളം സ്‌നേഹവും സൗഹൃദവും കാണിക്കുന്നത് കാണുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നുണ്ടെന്നാണ് ആരാധകരും പറയുന്നത്. പലരും വളരെ സീരിയസായി കൈകാര്യം ചെയ്യാറുള്ള ഇത്തരം കഥകള്‍ നര്‍മ്മത്തോടെ അവതരിപ്പിക്കാന്‍ അശ്വതിയ്ക്ക് സാധിച്ചുവെന്നും പറയാം.
സീരിയലുകളില്‍ വില്ലത്തിയായിട്ടും അഭിനയപ്രധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുമൊക്കെ ശ്രദ്ധേയായ അശ്വതി വിവാഹത്തോട് കൂടിയാണ് അഭിനയത്തില്‍ നിന്നും വിട്ട് നിന്നത്. വീണ്ടുമൊരു തിരിച്ച് വരവ് ഉണ്ടാവുമോന്ന് നടിയോടെ മുന്‍പും ആരാധകര്‍ ചോദിച്ചെങ്കിലും ഉടനെ ഉണ്ടാവില്ലെന്നായിരുന്നു നടിയുടെ മറുപടി.


Click it and Unblock the Notifications











