ഒള്ളത് പറയണോ, അതോ കള്ളം പറയണോ? ബ്രോ ഡാഡി കണ്ടതിനെ കുറിച്ച് സീരിയല്‍ നടി അശ്വതി പറയുന്നു
പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ പിറന്ന ബ്രോ ഡാഡി കഴിഞ്ഞ ദിവസാണ് റിലീസ് ചെയ്യുന്നത്. ഒടിടി റിലീസായിട്ടെത്തിയ സിനിമയ്ക്ക് ആദ്യ ദിവസത്തെക്കാളും പോസിറ്റീവ് റിവ്യൂ ആണ് വരുന്നത്. ഇപ്പോഴിതാ സീരിയല്‍ നടി അശ്വതിയും ബ്രോ ഡാഡി കണ്ടതിനെ കുറിച്ചുള്ള അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറയുകയാണ്.

'ഒള്ളത് പറയണോ? അതോ കള്ളം പറയണോ? ഇനിപ്പോ എന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കാനുള്ളത് കേള്‍ക്കും. ബ്രോ ഡാഡി.. 'ഇത്തിരി ലേറ്റ് ആയിട്ട് ഉറങ്ങിയാലോ' എന്ന പോസ്റ്റര്‍ കണ്ടപ്പോള്‍ തന്നെ 'എയ് കാണുന്നത് വരെ ഞാന്‍ ഉറങ്ങുന്നേയില്ല' എന്നുറച്ചു തന്നെ കാത്തിരുന്നു. കണ്ടു. തുടക്കത്തില്‍ കാറ്റാടി സ്റ്റീല്‍സിന്റെ പരസ്യം തൊട്ട് നമ്മളെ ചിരിപ്പിച്ചു കൊണ്ടാണ് കൊണ്ടു പോകുന്നത്. ആ ചിരി ഇന്റര്‍വെല്‍ വരെ മായാതെ ഉണ്ടായിരുന്നു. പക്ഷെ ഇന്റര്‍വെല്ലിന് ശേഷം കഥയെ വല്ലാതെ കുഴപ്പത്തിലേക്കു കൊണ്ടു പോവുകയാണോ, തമാശകള്‍ വല്ലാതെ കുത്തി നിറയ്ക്കുന്നുണ്ടോ എന്നൊക്ക പല ഇടതും തോന്നിപ്പോയി പ്രത്യേകിച്ച് ഇവന്റ് മാനേജ്‌മെന്റ് സീന്‍സ്. എന്നാല്‍ റിച്ചായ കളര്‍ഫുള്‍ വിഷ്വല്‍സ്, സ്‌ക്രീനിലെ വമ്പന്‍ താരനിര, ചെറിയ വേഷങ്ങള്‍ പോലും വല്യ താരങ്ങളെ കൊണ്ട് ചെയ്യിച്ചും ഒരു നല്ല ട്രീറ്റ് തന്നത് കൊണ്ട് നമുക്ക് മുഷിച്ചില്‍ ഇല്ലാതെ കണ്ടിരിക്കാന്‍ തോന്നും.

ലാലേട്ടന്റെ കുസൃതിയും കുറുമ്പും റൊമാന്‍സും തമാശയും അതിനു എന്നുമൊരു ആനചന്തം തന്നെ ആണ് എന്ന് വീണ്ടും തെളിയിച്ചു. അതുപോലെ ഈശോ അപ്പനോട് കാര്യം അവതരിപ്പിക്കാന്‍ പോകുമ്പോളുള്ള ആ കോമഡികള്‍ ചിരിക്കാനുള്ള വക ഒരുക്കിയിരുന്നു. പക്ഷെ ഈ കഥയിലെ the original show stealer മാളിയേക്കല്‍ കുര്യന്‍ (ലാലു അലക്‌സ്) ആണെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ച് ഇമോഷണല്‍ സീന്‍സ്. അതുപോലെ എടുത്ത് പറയേണ്ടത് ശ്രീ ജഗദീഷ് അവതരിപ്പിച്ച ഡോ. സാമൂവല്‍ മാത്യു എന്ന കഥാപാത്രവും. സെക്കന്റ് ഹാഫിലെ ചില കുത്തിത്തിരുകിയ കോമഡികള്‍ ഒഴിച്ചാല്‍ വലിയ കുഴപ്പമില്ലാത്ത, ഒരു ഫാമിലി എന്റര്‍ടെയിനര്‍. തിയേറ്ററിലെ വലിയ സ്‌ക്രീനില്‍ മിസ്സ് ചെയ്തു പോയോ എന്നും തോന്നി. തികച്ചും എന്റെ മാത്രം അഭിപ്രായം... എന്നുമാണ് അശ്വതി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അതേ സമയം അശ്വതിയുടെ പോസ്റ്റിന് താഴെ ബ്രോ ഡാഡിയെ കുറിച്ചുള്ള നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു നല്ല മോഹന്‍ലാല്‍ സിനിമ. പൃഥ്വിരാജ്, ലാലു അലക്‌സ്, ജഗദീഷ്, കല്ല്യാണി, എല്ലാവരും മത്സരിച്ചഭിനയിച്ചു. ഒന്നും ബാക്കി വെക്കാതെ ഒട്ടും ബോറടിപ്പിക്കാതെ ത്രസിപ്പിക്കലും രോമാഞ്ചം കൊള്ളിക്കലുമില്ലാത്ത നല്ലൊരു സിനിമ. ഇത് മറ്റുള്ള എല്ലാരുടെയും റിവ്യു വായിച്ചിട്ട് അതില്‍ നിന്ന് പ്രചോദനം കൊണ്ട് ഇട്ട റിവ്യു പോലെയുണ്ടല്ലോ. ഒരു സിനിമ ഇറങ്ങി എല്ലാവരും റിവ്യൂ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞ ശേഷം ചേച്ചി റിവ്യൂ ആയി വരും. ഇങ്ങനെ വൈകാന്‍ കാരണം ഒരു സിനിമ കണ്ട് ചേച്ചിക്ക് സ്വന്തമായി അഭിപ്രായങ്ങള്‍ പറയാന്‍ അറിയില്ല. അതുകൊണ്ട് മറ്റുള്ളവരുടെ റിവ്യൂ കണ്ടശേഷം ഇതുപോലെ പോസ്റ്റും പൊക്കി പിടിച്ചു വരും.. എന്നൊക്കെയുള്ള വിമര്‍ശനങ്ങളും അശ്വതിയെ തേടി എത്തിയിരിക്കുകയാണ്.
Recommended Video

എന്റെ അഭിപ്രായത്തില്‍ വളരെ നന്നായി ആസ്വദിയ്ക്കാന്‍ കഴിയുന്ന ഒരു ചിത്രമാണ് ബ്രോ ഡാഡി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നേല്‍ സദാചാര - സംസ്‌കാര ഭ്രഷ്ട് കല്‍പ്പിക്കപ്പെടുമായിരുന്നൊരു സബ്ജക്ട് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ എന്ത് രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, നിങ്ങളെ അഭിനന്ദിച്ചേ മതിയാകൂ ചില സമയത്തെങ്കിലും പഴയകാല ലാലേട്ടനെ നമുക്ക് അടുത്ത് കാണാം. ആ ചമ്മലും കുസൃതിയും കള്ളച്ചിരിയുമൊക്കെ ആയിട്ട്. ജോണ്‍ കാറ്റാടിക്കാരന്‍ എന്ന കഥാപാത്രത്തിനകത്ത് നിന്ന് ചെയ്യേണ്ടത് എല്ലാം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തില്‍ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതിയാകും. വലിയ സംഭവമൊന്നുമല്ലെങ്കിലും ഇതേ കഥാപാത്രമായി മലയാളത്തിലെ മറ്റൊരാളെയും ചിത്രം കണ്ട ആര്‍ക്കും സങ്കല്‍പിക്കുവാന്‍ കൂടി കഴിയില്ല. പൃഥ്വിരാജ് നന്നായി പണിയറിയാവുന്ന സംവിധായകനാണ്. ലൂസിഫറില്‍ കുടുങ്ങി കിടക്കാതെ ചുരുങ്ങിയ ചട്ടക്കൂടില്‍ നിന്നും ഇങ്ങനെയൊരു ചിത്രം സൃഷ്ടിച്ചത് താങ്കളുടെ ബ്രില്യന്‍സ് തന്നെയാണ്. ഓരോ സീനിലും മലയാളത്തില്‍ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത കണ്ണിന് കുളിര്‍മ നല്‍കുന്ന വൈവിധ്യമാര്‍ന്ന കളര്‍ പാറ്റേണ്‍. ചിത്രം കണ്ട് കഴിഞ്ഞാലും ഒരു വിങ്ങലായി ലാലു അലക്‌സിന്റെ കുര്യന്‍ മാളിയേക്കല്‍ മനസിലുണ്ടാകും. എന്തൊരു പെര്‍ഫോര്‍മന്‍സായിരുന്നു മനുഷ്യാ നിങ്ങള്‍.


Click it and Unblock the Notifications











