ഭാര്യ ദേവി ചന്ദന എന്നെ കുളിപ്പിക്കുന്ന വീഡിയോയും പുറത്ത് വരും; കണ്ടന്റിന് വേണ്ടിയുള്ള കഷ്ടപ്പാടിനെ പറ്റി കിഷോർ

നടിയും നര്‍ത്തകിയും മിമിക്രി താരവുമൊക്കെയായ ദേവി ചന്ദനയുടെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്കും കൃത്യമായി അറിയാം. അഭിമുഖങ്ങള്‍ക്ക് പുറമേ യൂട്യൂബ് ചാനലുമായി സജീവമായി രംഗത്തുണ്ട് ദേവി. പലപ്പോഴും ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് രസകരമായിട്ടുള്ള വീഡിയോസുമായിട്ടാണ് നടി എത്താറുള്ളത്.

ഇത്തവണയും പതിവ് തെറ്റിക്കാതെ ദേവി ചന്ദനയും ഭര്‍ത്താവും ഗായകനുമായ കിഷോറും ഒരുമിച്ച് എത്തിയിരിക്കുകയാണ്. വളരെ സീരിയസായിട്ടുള്ള ഒരു കാര്യം ചെയ്യുന്നതാണ് താരങ്ങള്‍ വീഡിയോയിലൂടെ കാണിച്ചതെങ്കിലും ഒടുവിലിത് കോമഡി പരിപാടി പോലെയായെന്നാണ് കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്.

devi-kishore

വര്‍ഷങ്ങള്‍ക്ക് മുന്‍പേ സിനിമയില്‍ അഭിനയിച്ചിരുന്ന ദേവി ചന്ദന മിമിക്രി വേദികളിലും നൃത്ത വേദികളിലുമൊക്കെ സജീവമായിരുന്നു. ഇപ്പോള്‍ മിനിസ്‌ക്രീന്‍ സീരിയലുകളിലാണ് നടി അഭിനയിക്കുന്നത്. ഒപ്പം യൂടയൂബ് ചാനല്‍ തുടങ്ങി, കിടിലന്‍ വീഡിയോസുമായി എത്തുന്നതും പതിവാണ്. എന്റെ പരീക്ഷണത്തില്‍ പെട്ട് പോയ മോഡല്‍ എന്ന ക്യാപ്ഷനിലാണ് ദേവി ചന്ദന പുതിയൊരു വീഡിയോ ദേവി അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഭര്‍ത്താവ് കിഷോറാണ് ഇന്നത്തെ ഇരയെന്ന് പറഞ്ഞ് തുടങ്ങിയ വീഡിയോയില്‍ ഭര്‍ത്താവിന്റെ കാല് പെഡിക്യൂര്‍ ചെയ്യുന്നതാണ് കാണിക്കുന്നത്. തന്റെ കാലില്‍ ചെയ്യാറുള്ളത് പോലെ ഭര്‍ത്താവിനെ വെച്ച് ഒന്ന് പരീക്ഷിക്കാമെന്ന് കരുതിയെന്ന് പറഞ്ഞാണ് ദേവി എത്തിയത്. വീട്ടിലുള്ള ആയുധങ്ങളൊക്കെ വച്ച് കാലില്‍ പരീക്ഷണം തുടങ്ങുകയും ചെയ്തു.

ആദ്യം അസ്വസ്ഥത പ്രകടിപ്പിച്ച കിഷോര്‍ പിന്നീട് ഭാര്യയുടെ ജോലിയോട് സഹകരിക്കുകയായിരുന്നു. യൂട്യൂബില്‍ വീഡിയോ ഉണ്ടാക്കാന്‍ കണ്ടന്റ് ഇല്ലാത്തത് കൊണ്ടാണ് തന്റെ ഭാര്യ ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന് ഇടയ്ക്ക് കിഷോര്‍ പറഞ്ഞിരുന്നു. ഇനി അടുത്തതായി തന്നെ ദേവി കുളിപ്പിക്കുന്ന വീഡിയോ വരെ എടുത്ത് ഇട്ടേക്കുമെന്നായി കിഷോര്‍. കണ്ടന്റ് ഇല്ലാതെ വന്നാല്‍ പിന്നെ അങ്ങനെയൊക്കെ ചെയ്യാമല്ലോ, എങ്കില്‍ അതൂടി ശ്രമിക്കണമെന്ന് ദേവിയും പറയുന്നു.

കാലിലെ ചെളിയും മറ്റുമൊക്കെ കളഞ്ഞതിന് ശേഷം സ്‌ക്രബര്‍ ഉപയോഗിച്ച് വൃത്തിയാക്കി കിഷോറിന്റെ കാല്‍ മനോഹരമാക്കിയതിന് ശേഷമാണ് ദേവി വീഡിയോ അവസാനിപ്പിക്കുന്നത്. എടുത്ത് വന്നപ്പോള്‍ ഇതൊരു കോമഡി വ്‌ളോഗ് ആയെന്നാണ് തോന്നുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് ആരാധകരും പറയുന്നത്.

devi-kishore

ഇത്രേം സന്തോഷം നിറഞ്ഞ കപ്പിള്‍സ് നിങ്ങള്‍ മാത്രമേ ഉള്ളു. ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവും, ഇന്നത്തെ വീഡിയോ ശരിക്കും കോമഡിയായി പോയെന്ന് പറയാം. എന്തൊക്കെയായാലും സെലിബ്രിറ്റിയായ ഭാര്യ ഇതൊക്കെ ചെയ്ത് തരുന്നുണ്ടല്ലോ. പല ഭര്‍ത്താക്കന്മാര്‍ക്കും ഇതൊന്നും കിട്ടാത്തതാണ്. അക്കാര്യത്തില്‍ കിഷോര്‍ ഭാഗ്യവാനാണ്.

യൂട്യൂബ് ചാനല്‍ ഉള്ളത് കൊണ്ട് അങ്ങനെയെങ്കിലും ഒരു ഗുണമുണ്ടായല്ലോ, ദേവിയെ പോലൊരു ഭാര്യ ഭാഗ്യം തന്നെയാണ്, ഇനിയും ഇത്തരം രസകരമായ വീഡിയോസുമായി വരണം, എന്നിങ്ങനെ നൂറ് കണക്കിന് കമന്റുകളാണ് ദേവി ചന്ദനയുടെ വീഡിയോയുടെ താഴെ വരുന്നത്.

വിദേശത്ത് പ്രോഗ്രാമിന് പോയപ്പോഴാണ് ദേവി ചന്ദനയും ഗായകനായ കിഷോറും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. അന്ന് താമസിക്കുന്ന ക്വട്ടേഴ്‌സില്‍ നിന്നും ഒരു കോഫി ഇട്ട് കൊടുത്താണ് പ്രണയം ആരംഭിച്ചതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

2006 ഫെബ്രുവരി രണ്ടിനാണ് താരവിവാഹം നടക്കുന്നത്. അന്ന് മലയാള സിനിമയില്‍ നിന്നുള്ള പ്രമുഖരടക്കം പലരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഇക്കഴിഞ്ഞ ആഴ്ച ഇരുവരും പതിനേഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. വിവാഹ വാര്‍ഷികം വളരെ ലളിതമായി ആഘോഷിച്ചതിന്റെ വീഡിയോയും താരങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X