'ഇത് എപ്പോൾ കേട്ടാലും ദേവിക കരയും, എല്ലാവരുടേയും സ്നേഹത്തിന് നന്ദി, പ്രാർത്ഥന വേണം'; ആശുപത്രി വിശേഷങ്ങൾ!

ദേവികയുടേയും വിജയിയുടേയും കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആശുപത്രിയിലെ കാര്യങ്ങൾ കഴിവതും പ്രേക്ഷകരെ അറിയിക്കാൻ ശ്രമിക്കുമെന്നും ദേവികയും വിജയിയും പറഞ്ഞിരുന്നു

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സുമൊക്കെയായി സജീവമായ ദേവിക ഗായകനായ വിജയ് മാധവിനെയായിരുന്നു വിവാഹം ചെയ്തത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.

സീരിയലിന്റെ ഭാഗമായി ഇടയ്ക്ക് വിജയിയുടെ അടുത്ത് പാട്ട് പഠിക്കാനായി പോയിരുന്നു ദേവിക. അന്നത്തെ ആ മാഷ് വിളി ഇപ്പോഴും തുടരുകയാണ്. മാഷേ എന്നല്ലാതെ വേറൊന്നും വിളിക്കാന്‍ തോന്നുന്നില്ല.

Actress Devika Nambiar, Devika Nambiar  Vijay Maadhhav, Vijay Maadhhav news, Devika Nambiar news, Devika Nambiar photos, നടി ദേവിക നമ്പ്യാർ, ദേവിക നമ്പ്യാർ വിജയ് മാധവ്, വിജയ് മാധവ് വാർത്തകൾ, ദേവിക നമ്പ്യാർ വാർത്തകൾ, ദേവിക നമ്പ്യാർ ചിത്രങ്ങൾ

ഏട്ടാ എന്ന വിളിയോട് പണ്ടേ താല്‍പര്യമില്ലാത്തയാളാണ് താനെന്ന് ദേവിക വ്യക്തമാക്കിയിരുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ തന്നെ മാഷേ എന്നാണ് വിളിക്കുന്നതെന്നും അത് താന്‍ ആസ്വദിക്കുന്നുണ്ടെന്നുമായിരുന്നു വിജയ് പറഞ്ഞത്. കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് വിജയും ദേവികയും.

ഒമ്പതാം മാസം തുടങ്ങിയതിന് പിന്നാലെയായാണ് വളക്കാപ്പ് നടത്തിയത്. ആഗ്രഹിച്ച കാര്യമായിരുന്നു ഇതെന്നും ഹൈദാരാബാദില്‍ നിന്നെത്തിയ കസിനായ പൂജ ചേച്ചിയാണ് അത് സാധിപ്പിച്ച് തന്നതെന്നും ദേവിക പറഞ്ഞിരുന്നു.

വളക്കാപ്പിന്റെ വീഡിയോ വൈറലായികുന്നു. പിന്നീട് ഒമ്പതാം മാസത്തില്‍ ‌ഒമ്പത് കൂട്ടം പലഹാരങ്ങളുമായി സര്‍പ്രൈസായി ദേവികയുടെ വീട്ടുകാര്‍ എത്തിയതിനെക്കുറിച്ച് പറഞ്ഞും വിജയ് മാധവ് എത്തിയിരുന്നു. ഇപ്പോഴിത ദേവികയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡേറ്റ് അടുത്തത് കൊണ്ടാണ് നേരത്തെ വന്ന് അഡ്മിറ്റായതെന്നാണ് വിജയിയും ദേവികയും പറഞ്ഞത്. തിരുവനന്തപുരം കരമനയുള്ള ആശുപത്രിയിലാണ് അഡ്മിറ്റായിരിക്കുന്നത്. ഒരുപാട് പേർ ദേവികയുടെ വിശേഷങ്ങൾ തിരക്കുന്നത് കൊണ്ടാണ് ഇങ്ങനൊരു ചെറിയ വീഡിയോയിലൂടെ വിശേഷങ്ങൾ പങ്കുവെച്ചത്.

'അമ്പലത്തിലെ പാട്ടും കേട്ട് സുഖമായി ഇരിക്കുന്നു ദേവിക. ഇന്നലത്തെ പാട്ടിന് എല്ലാവരും തന്ന സ്നേഹത്തിന് ഒരുപാട് നന്ദി... എല്ലാ പ്രാർത്ഥനയും ഉണ്ടാവണം. ഹോസ്പിറ്റലിൽ നിന്ന് ഒരു കുട്ടി വീഡിയോ....' എന്നാണ് പുതിയ വീഡിയോ പങ്കുവെച്ച് വിജയ് മാധവ് കുറിച്ചത്.

കഴിഞ്ഞ ​ദിവസം വിജയ് മാധവിന്റെ പാട്ട് കേട്ട് ഇമോഷണലായി ദേവിക കരയുന്ന വീഡിയോ വൈറലായിരുന്നു. പാട്ടുപാടി ഉറക്കം ഞാൻ എന്ന പാട്ട് വിജയ് പാടിയപ്പോഴാണ് ദേവിക കരഞ്ഞത്. എപ്പോൾ‌ താൻ ഈ പാട്ട് പാടിയാലും ദേവിക പൊട്ടിക്കരുയുമെന്ന് കുറിച്ചുകൊണ്ട് തന്നെയാണ് വീഡിയോ വിജയ് പങ്കുവെച്ചത്.

Actress Devika Nambiar, Devika Nambiar  Vijay Maadhhav, Vijay Maadhhav news, Devika Nambiar news, Devika Nambiar photos, നടി ദേവിക നമ്പ്യാർ, ദേവിക നമ്പ്യാർ വിജയ് മാധവ്, വിജയ് മാധവ് വാർത്തകൾ, ദേവിക നമ്പ്യാർ വാർത്തകൾ, ദേവിക നമ്പ്യാർ ചിത്രങ്ങൾ

വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. 'ഈ പാട്ട് കേട്ടാൽ കരഞ്ഞു പോകും. ദേവിക പറഞ്ഞത് പോലെ ആ വരി കേൾക്കുമ്പോൾ മനസിൽ സങ്കടം അറിയാതെ വരും. വിജയ്... വല്ലാത്ത ഫീൽ, ദേവിക കരയുന്നത് കണ്ടപ്പോൾ സങ്കടമായി.'

'സൂപ്പർ പാട്ടാണ് വിജയ് പാടിയതിനെപ്പറ്റി പറയേണ്ടല്ലോ...' എന്നെല്ലാമാണ് ആരാധകർ കുറിച്ചത്. ദേവികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും വൈറലായിരുന്നു. സെറ്റ് സാരിയിൽ അതീവ സുന്ദരിയായി മലയാള തനിമയോടെയാണ് ദേവികയും വിജയിയും മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് എത്തിയത്. ഏറ്റവും മാന്യമായ മെറ്റേണിറ്റി ഫോട്ടോഷൂട്ട് എന്നാണ് ആരാധകർ അതിനെ വിശേഷിപ്പിച്ചത്.

ദേവിക മഴവിൽ മനോരമയിലെ രാക്കുയിലിൽ എന്ന സീരിയലിൽ തുളസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു ഇവരുടെ വിവാഹം. രാക്കുയിലിൽ ഒരു ഗാനം ആലപിക്കാനായി വന്നപ്പോഴാണ് നേരത്തെ പരിചയക്കാരായിരുന്ന ദേവികയും ഭർത്താവ് വിജയിയും അടുത്ത സുഹൃത്തുക്കളായി മാറിയത്.

ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ദേവികയുടേയും വിജയിയുടേയും കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആശുപത്രിയിലെ കാര്യങ്ങൾ കഴിവതും പ്രേക്ഷകരെ അറിയിക്കാൻ ശ്രമിക്കുമെന്നും ദേവികയും വിജയിയും പറഞ്ഞിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X