For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '​​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഭർത്താവിനില്ലാത്ത എക്സൈറ്റ്മെന്റ് സുരേഷ് ​ഗോപി സാറിലും ഭാര്യയിലും കണ്ടു'; ദേവിക

  |

  അവതാരികയായും സീരിയൽ നായികയായും ഏറെ പരിചിതയാണ് മിനി സ്ക്രീൻ പ്രേക്ഷകർക്ക് ദേവിക നമ്പ്യാരെ. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന വിജയ് മാധവനും ദേവികയുമായുള്ള വിവാഹം കുറച്ച് നാളുകൾക്ക് മുമ്പാണ് ആഘോഷമായി നടന്നത്.

  ഇപ്പോൾ ഇരുവരും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ​ഗർഭിണിയായ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ദേവി ക നമ്പ്യാർ വിജയ് മാധവിനൊപ്പം പാ‍ട്ട് റെക്കോർഡിങും മറ്റുമായി സജീവമാണ്.

  Also Read: ഇവിടെ നിന്ന് പോയ ആളാണെന്ന് മറക്കരുത്; രശ്മിക മന്ദാനയ്ക്കെതിരെ വിമർശനം

  കൂടാതെ ഇരുവർക്കും സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്. ആ യുട്യൂബ് ചാനൽ വഴി തങ്ങളുടെ ഓരോ വിശേഷങ്ങളും വിവിധ തരം രുചികരമായ ഭക്ഷണ സാധനങ്ങളുടെ പാചകവുമെല്ലാം തങ്ങളുടെ ആരാധകർക്ക് ദേവികയും വിജയിയും ചേർന്ന് പകർന്ന് കൊടുക്കാറുമുണ്ട്.

  വളരെ വർഷങ്ങളായി അടുത്ത് പരിചയമുള്ളവരാണ് ദേവികയും വിജയ് മാധവും. പക്ഷെ ഇരുവരുടേയും പ്രണയവിവാഹം അല്ല. യഥാർഥത്തിൽ ദേവികയുടെ ബന്ധുവാണ് വിജയ് മാധവ്.

  '2012ൽ ഞാൻ മഴവിൽ മനോരമയിലെ പരിണയം എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. സുധീപ് കാരാട്ട് ആയിരുന്നു ആ സീരിയലിന്റെ പ്രൊഡ്യൂസർ. ഒരു സംഗീത ആൽബം ചെയ്യുന്നുണ്ട്. അതിലെ ഒരു പാട്ട് പാടാമോ എന്ന് അദ്ദേഹം ഒരിക്കൽ എന്നോട് ചോദിച്ചു.'

  'എനിക്ക് പാടാൻ വളരെ ഇഷ്ടമാണ്. അതുകൊണ്ട് ശ്രമിച്ച നോക്കാം എന്ന് കരുതി. അതിന്റെ കമ്പോസർ വിജയ് മാധവ് ആയിരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടത്.'

  'എനിക്ക് ആദ്യമായി പാട്ട് പറഞ്ഞ് തന്നത് അദ്ദേഹമാണ്. അതുകൊണ്ട് തന്നെ മാഷേ എന്ന് അന്നുമുതൽ ഞാൻ അദ്ദേഹത്തെ വിളിക്കാൻ തുടങ്ങി. അധികമൊന്നും സംസാരിക്കുന്ന ആളായിരുന്നില്ല. അതുകൊണ്ട് ജാഡയാണെന്ന് അന്നെനിക്ക് തോന്നിയിരുന്നു.'

  Also Read: സഞ്ജു മരിക്കുന്നു, സഞ്ജു മരിക്കുന്നു! അലറി വിളിച്ച് സെയ്ഫ്; മറക്കാനാകാത്ത ആ രാത്രിയെക്കുറിച്ച് അജയ്

  'പിന്നീട് കുറേക്കാലം കണ്ടിട്ടില്ല. 2015ൽ പാറശാലയിലുള്ള അമ്മയുടെ കുടുംബക്ഷേത്രത്തിൽ ഒരു പൂജയ്ക്കായി പോയപ്പോൾ അദ്ദേഹവും ബന്ധുക്കളും അവിടെയുണ്ട്. ഞങ്ങൾ അടുത്ത ബന്ധുക്കളാണെന്ന് അന്നാണ് മനസിലായത്.'

  'പിന്നെ ഇടയ്ക്കിടെ എന്തെങ്കിലും വർക്കിന്റെ കാര്യത്തിനായി വിളിക്കുമായിരുന്നു. അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി' എന്നാണ് വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിയതിനെ കുറിച്ച് സംസാരിക്കവെ ദേവിക നമ്പ്യാർ മുമ്പൊരിക്കൽ പറഞ്ഞത്.

  ഇപ്പോഴിത താൻ ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ച വ്യക്തി നടൻ സുരേഷ് ​ഗോപിയും ഭാര്യ രാധികയുമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദേവിക.

  'ഞാൻ ​ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ രണ്ട്, മൂന്ന് പേരുടെ എക്സൈറ്റ്മെന്റാണ് ഞാൻ കണ്ടത്. ഒന്ന് സുരേഷ് ​ഗോപി സാറാണ്. അദ്ദേഹത്തിന്റെ വീട്ടിൽ ഞങ്ങൾ ചെന്ന് കാര്യം പറഞ്ഞപ്പോൾ അദ്ദേഹവും ചേച്ചിയും ആണോയെന്ന് വളരെ എക്സൈറ്റ്മെന്റോടെ ചോദിച്ച് മറ്റ് കാര്യങ്ങൾ തിരക്കി. എന്റെ ഭർത്താവിനും ബാക്കിയാർക്കും ഇല്ലാത്ത എക്സൈറ്റ്മെന്റ് സുരേഷ് ​ഗോപി സാറിലും അദ്ദേഹത്തിന്റെ ഭാര്യയിലും ഞാൻ കണ്ടു.'

  'അത് ഞാൻ അവിടെ വെച്ച് മനസിൽ ചിന്തിക്കുകയും ചെയ്തു. എസ്ജിയോട് ഇക്കാര്യം പറഞ്ഞപ്പോൾ‌ നമ്മുടെ കുടുംബത്തിലെ മൂത്ത ഒരാളെപ്പോലെയുള്ള സന്തോഷമായിരുന്നു അദ്ദേഹത്തിന്.'

  'എനിക്ക് സത്യം പറഞ്ഞാൽ അപ്പോൾ കണ്ണ് നിറഞ്ഞുപോയി. ഞങ്ങൾ ചെന്നപ്പോൾ അദ്ദേഹം ഭക്ഷണം കഴിക്കുകയായിരുന്നു. അതിൽ നിന്നും കുറച്ചെടുത്ത് എനിക്ക് തന്നശേഷം അദ്ദേഹം എന്നോട് പറഞ്ഞു.'

  'ഇത് നിനക്ക് അല്ല നിന്റെ ഉള്ളിൽ ഇരിക്കുന്ന ആൾക്കാണെന്ന് പറഞ്ഞു. അപ്പോൾ എനിക്ക് ഭയങ്കരം സന്തോഷമായി' ദേവിക നമ്പ്യാർ പറഞ്ഞു. സീരിയലുകൾക്ക് പുറമെ ചില സിനിമകളിലും ദേവിക അഭിനയിച്ചിട്ടുണ്ട്.

  Read more about: serial
  English summary
  Serial Actress Devika Nambiar Open Up About Her Experience With Suresh Gopi-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X