സീരിയലിൽ സ്റ്റാറായി നിന്നിരുന്ന കാലത്ത് വിവാഹം, ദേവിക അഭിനയം നിർത്തിയത് വിജയ് കാരണമോ?; മറുപടി നൽ‌കി നടി!

മലയാളം സീരിയലുകളിൽ അഭിനേത്രിയായും മിനിസ്ക്രീൻ പ്രോ​ഗ്രാമുകളിൽ അവതാരകയായും ഒരു കാലത്ത് നടി ദേവിക നമ്പ്യാർ സജീവമായിരുന്നു. തുളസി എന്ന കഥാപാത്രത്തിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. എം.എ നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയായിരുന്നു സീരിയലിലേക്കുളള ദേവികയുടെ തുടക്കം. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന രാക്കുയിൽ സീരിയലിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ദേവികയുടേയും ​ഗായകൻ വിജയ് മാധവിന്റെയും വിവാഹം.

അഭിനയത്തിന് പുറമെ അവതാരകയായും തിളങ്ങിയിട്ടുള്ള ദേവിക കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു. മൂന്ന് വർഷം മുമ്പ് ​ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാ​ഹം. ഇന്ന് ദേവിക രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ്.

Devika Nambiar

വിവാഹശേഷം ഭർത്താവ് വിജയ് മാധവിനൊപ്പം യുട്യൂബ് വ്ലോ​ഗിങും ഇരുവരുടെയും സ്ഥാപനമായ ആത്മജ സെന്ററിലൂടെ യോഗ, സംഗീതം, പെയിന്റിംഗ് തുടങ്ങിയവ അഭ്യസിപ്പിക്കുന്നതിന്റെയും തിരക്കിലാണ് ദേവിക. ഒരു കാലത്ത് മിനിസ്ക്രീനിൽ നായികയായി തിളങ്ങിയിരുന്ന അഭിനേത്രിയായതുകൊണ്ട് തന്നെ നടിയെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മിസ് ചെയ്യാറുണ്ട്. മാത്രമല്ല അഭിനയത്തിലേക്ക് ഇനി തിരിച്ച് വരില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളും ദേവികയോട് ആരാധകരും പ്രേക്ഷകരും ചോദിക്കാറുമുണ്ട്.

ഭർത്താവ് വിജയ് മാധവ് കാരണമാണ് ദേവിക അഭിനയത്തിലേക്ക് തിരിച്ച് വരാൻ മടിക്കുന്നതെന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ സത്യം അതല്ലെന്നും അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുക എന്നത് തന്റെ തന്നെ തീരുമാനമാണെന്നും അതിന് മറ്റാരെയും പഴിക്കേണ്ടതില്ലെന്നും പറയുകയാണ് ദേവിക നമ്പ്യാർ.

കഴിഞ്ഞ ദിവസം പ്രേക്ഷകരിൽ നിന്നും ലഭിച്ച കമന്റുകൾക്ക് മറുപടി നൽകുന്നതിനിടയിലാണ് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നതിനുള്ള കാരണം ദേവിക വെളിപ്പെടുത്തിയത്. ഞാൻ അഭിനയം നിർത്തിയത് കുടുംബത്തിന് പ്രാധാന്യം കൊടുത്തതുകൊണ്ടാണ്. കുട്ടികളായി. നിങ്ങൾക്ക് അറിയുമോയെന്ന് അറിയില്ല. ഞാൻ അഭിനയിച്ചുകൊണ്ടിരുന്ന കാലത്തും മൂന്നും അഞ്ചും വർഷമൊക്കെ ​ഗ്യാപ്പ് എടുത്തിരുന്നു.

ഫുൾ ടൈം അഭിനയം എന്ന രീതിയുള്ള ആളല്ല ഞാൻ. പിന്നെ എന്റെ സ്വഭാവം മാറിയെന്ന് പറയുന്നവരോട്. അധികം ഇന്റർവ്യൂസ് കൊടുത്തിട്ടുള്ളയാളല്ല ഞാൻ. ഞാൻ ആങ്കറിങും സീരിയലും ചെയ്തിട്ടുള്ള അറിവല്ലേ എല്ലാവർക്കും ഉള്ളു. ഞാൻ ബേസിക്കലി എങ്ങനെയാണെന്ന് അറിയാതെ പുള്ളിയെ (വിജയ് മാധവ്) മാത്രം എല്ലാവരും കുറ്റം പറയുന്നത് ശരിയല്ലെന്നും ദേവിക പറഞ്ഞു. യോ​ഗ പഠിച്ച് പിഎച്ച്ഡിക്ക് പോകാനിരുന്നയാളാണ് ദേവിക.

Devika Nambiar

കുറേ അഭിനയിച്ചതല്ലേ ദേവിക. ഇനി പുതിയ പിള്ളേർക്ക് അവസരം കൊടുക്കണം. പഴയ ഷീലയെ വിളിച്ച് ഇപ്പോൾ അഭിനയിക്കാൻ വിടില്ലല്ലോ എന്നായിരുന്നു വിജയ് മാധവ് പറഞ്ഞത്. പത്ത് ദിവസം മുമ്പാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. പെൺകുഞ്ഞാണ് ഇരുവർക്കും പിറന്നത്. മകൾക്ക് ഓം പരമാത്മ എന്ന് പേരിട്ടതിന്റെ പേരിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം വിജയിയും ദേവികയും നേരിടുന്നുണ്ട്.

ഭാവിയിൽ കുഞ്ഞിനെ സമൂഹം പരിഹസിക്കുന്നതിനായാണോ ഇത്തരത്തിൽ ഒരു പേര് നൽകിയതെന്നായിരുന്നു കമന്റുകൾ ഏറെയും. മാത്രമല്ല വിജയ് മാധവാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും ദേവികയ്ക്ക് പോലും അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് തോന്നുന്നുവെന്നുമുള്ള കമന്റുകൾ വന്നതോടെയാണ് ഇരുവരും കഴിഞ്ഞ ദിവസം കമന്റുകൾ‌ക്കുള്ള മറുപടി നൽകി വീഡിയോ പങ്കുവെച്ചത്. ആദ്യത്തെ കുട്ടിക്ക് ആത്മജ മഹാദേവ് എന്നാണ് വിജയിയും ദേവികയും പേരിട്ടിരിക്കുന്നത്.

അന്ന് ലഭിച്ചതിന്റെ പതിന്മടങ്ങ് അധികം പരിഹാസവും വിമർശനവുമാണ് രണ്ടാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയതോടെ വിജയ് മാധവിനും ദേവികയ്ക്കും ലഭിക്കുന്നത്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ​ഗായകനാണ് വിജയ് മാധവ്.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X