'വളരെ ധൈര്യ ശാലിയാണ് സംഭവമാണ് എന്നൊക്കെ ഷോ ചെയ്ത മാഷ് അതോടെ ഭയങ്കരമായിട്ട് പേടിച്ചു'; അനുഭവം പറഞ്ഞ് ദേവിക!

പ്രസവശേഷം വിശ്രമത്തിലാണ് ദേവിക. ദേവികയുടെ വിശേഷങ്ങൾ വിജയ് മാധവ് വീഡിയോയാക്കി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിത വളരെ രസകരമായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് വിജയ് മാധവ്

കുറച്ച് ​ദിവസം മുമ്പ് അതായത് ആറ്റുകാൽ പൊങ്കാലയുടെ തലേദിവസമാണ് നടി ദേവിക നമ്പ്യാർക്കും ​ഗായകൻ വിജയ് മാധവിനും ആൺകുഞ്ഞ് പിറന്നത്. തീർത്തും സ്വാഭാവിക ജീവിതത്തിലൂടെ ഗർഭകാലം രസകരമായി കൊണ്ടുപോകുന്ന കാഴ്ചകൾ ദേവികയും വിജയ് മാധവും പോസ്റ്റ് ചെയ്യുമായിരുന്നു. സംഗീതവും പാചകവുമായിരുന്നു ഇതിൽ പ്രധാനം.

ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയുടെ ആദ്യകാല എഡിഷനിലൂടെയാണ് വിജയ് മാധവ് ഏവർക്കും സുപരിചിതനായത്. സീരിയലുകളിലൂടെയും ടി.വി പരിപാടി അവതരണത്തിലൂടെയുമാണ് ദേവികയെ എല്ലാവരും അറിയുന്നത്.

Devika Nambiar, Devika Nambiar Vijay Madhav, Vijay Madhav news, Vijay Madhav photos, Vijay Madhav family, ദേവിക നമ്പ്യാർ, ദേവിക നമ്പ്യാർ വിജയ് മാധവ്, വിജയ് മാധവ് വാർത്തകൾ, വിജയ് മാധവ് ചിത്രങ്ങൾ, വിജയ് മാധവ് കുടുംബം


പ്രസവശേഷം വിശ്രമത്തിലാണ് ദേവിക. ദേവികയുടെ വിശേഷങ്ങൾ വിജയ് മാധവ് വീഡിയോയാക്കി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിത വളരെ രസകരമായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് വിജയ് മാധവ്.

കുഞ്ഞിന്റെ പൊക്കിൾ കൊടി വീണപ്പോൾ വിജയ് ഭയന്നതിനെ കുറിച്ചാണ് വീഡിയോയിൽ ദേവിക പറയുന്നത്. താൻ വലിച്ച് പറിച്ചതല്ലെന്ന മുഖഭാവമായിരുന്നു വിജയിക്ക് എന്നാണ് ദേവിക പറയുന്നത്. 'ഇന്ന് കുഞ്ഞിന്റെ പൊക്കിൾ കൊടി വീണു.'

'മാഷ് കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരുന്ന സമയത്താണ് ഇത് വീണത്. അതുവരെ വളരെ ധൈര്യശാലിയാണ് ഞാൻ... സംഭവമാണ് ഞാൻ എന്നൊക്കെ ഷോ ചെയ്തുകൊണ്ടിരുന്ന മാഷ് അതോടെ ഭയങ്കരമായിട്ട് പേടിച്ചു.'

'മാഷിന്റെ അപ്പോഴത്തെ എക്സ്പ്രഷൻ കാണേണ്ടതായിരുന്നു. എന്റെ കൈയ്യിൽ മൊബൈൽ ഉണ്ടായിരുന്നെങ്കിൽ‌ അപ്പോൾ ഞാൻ അത് വീഡിയോയി എടുക്കുമായിരുന്നു. അയ്യോ ഇത് ഞാനല്ലാട്ടോ വീഴ്ത്തിയത്... അ​തെങ്ങനെയോ വീണതാണെന്നുള്ള ഒരു എക്സ്പ്രഷനായിരുന്നു അപ്പോൾ മാഷ് എന്നെ നോക്കി കാണിച്ചിരുന്നത്. എല്ലാവരുടെ മെസേജുകളും മാഷ് എന്നെ വായിച്ച് കേൾപ്പിക്കാറുണ്ട്.'

'അതിൽ ഒരുപാട് പേർ പറഞ്ഞിരുന്നു നന്നായി വിശ്രമിക്കണമെന്ന്. ശരിക്കും ഞാൻ കംപ്ലീറ്റ് റെസ്റ്റാണ്. വീഡിയോ എടുക്കുന്ന സമയത്തും കുട്ടിക്ക് പാല് കൊടുക്കുന്ന സമയത്തും മാത്രമാണ് ഞാൻ ആക്ടീവായി ഇരിക്കുന്നത്. അല്ലാത്തപ്പോഴെല്ലാം കംപ്ലീറ്റ് റസ്റ്റാണ്.'

'പിന്നെ നമുക്ക് ഒരു എന്റർടെയ്ൻമെന്റൊക്കെ വേണ്ടെ. നിങ്ങളുടെ മെസേജുകൾ വായിക്കുമ്പോഴും നിങ്ങളോട് സംസാരിച്ചിരിക്കുമ്പോഴും ഒരുപാട് സന്തോഷമാണ്. ആരൊക്കയോ കൂടെയുണ്ട് എന്നൊരു ഫീൽ വരാറുണ്ട്. അച്ഛനാണ് കുട്ടിയെ സൂപ്പറായി നോക്കുന്നത്. ഞാൻ കുഞ്ഞിനെ കുളിപ്പിക്കാമെന്നാണ് മാഷ് പറഞ്ഞ് നടക്കുന്നത്.'

'മാഷ് കുഞ്ഞിനെ കുളിപ്പിക്കുന്ന വീഡിയോ ഞാൻ ഷൂട്ട് ചെയ്ത് ഇടും' ദേവിക പറഞ്ഞു. 'ആയിരം കുഞ്ഞുങ്ങളെ കുളിപ്പിച്ചുള്ള പരിചയമില്ല. പക്ഷെ കുളിപ്പിക്കേണ്ടത് എങ്ങനെയാണ് എന്നതിൽ അറിവുണ്ട്. ഞാൻ പവിത്രം സിനിമയിലെ മോഹൻലാലിന്റെ ചേട്ടച്ഛനെപ്പോലെ കുഞ്ഞിനെ കുളിപ്പിക്കും. നല്ലൊരു അച്ഛനായിരിക്കും' എന്നുമാണ് ദേവിക കളിയാക്കിയപ്പോൾ മറുപടിയായി വിജയ് പറഞ്ഞത്.

Devika Nambiar, Devika Nambiar Vijay Madhav, Vijay Madhav news, Vijay Madhav photos, Vijay Madhav family, ദേവിക നമ്പ്യാർ, ദേവിക നമ്പ്യാർ വിജയ് മാധവ്, വിജയ് മാധവ് വാർത്തകൾ, വിജയ് മാധവ് ചിത്രങ്ങൾ, വിജയ് മാധവ് കുടുംബം

അടുത്ത സുഹൃത്തുക്കളായിരുന്ന വിജയിയും ദേവികയും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സീരിയലിന്റെ ഭാഗമായി ഇടയ്ക്ക് വിജയിയുടെ അടുത്ത് പാട്ട് പഠിക്കാനായി പോയിരുന്നു ദേവിക. അന്നത്തെ ആ മാഷ് വിളി ഇപ്പോഴും തുടരുകയാണ് താരം.

മാഷേ എന്നല്ലാതെ വേറൊന്നും വിളിക്കാന്‍ തോന്നുന്നില്ല. ഏട്ടാ എന്ന വിളിയോട് പണ്ടേ താല്‍പര്യമില്ലാത്തയാളാണ് താനെന്ന് ദേവിക വ്യക്തമാക്കിയിരുന്നു.

കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ തന്നെ മാഷേ എന്നാണ് വിളിക്കുന്നതെന്നും അത് താന്‍ ആസ്വദിക്കുന്നുണ്ടെന്നുമായിരുന്നു വിജയ് പറഞ്ഞത്. കേരള സാരി അണിഞ്ഞുള്ള ദേവികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലായിരുന്നു.

വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. മാഷിനെപ്പോലെയാ കുഞ്ഞ് മാഷ്. നന്നായി ഇരിക്കട്ടെ. എന്നും സന്തോഷം കൂടെ ഉണ്ടാകട്ടെ മൂന്ന് പേർക്കും, മാഷിന് നല്ല കോൺഫിഡൻസ് ഉണ്ടെല്ലോ കുട്ടിയെ കുളിപ്പിക്കാൻ. എങ്കിൽ പിന്നെ കുളിപ്പിക്കൂ എന്നിട്ട് വീഡിയോ ഇടൂ എന്നൊക്കെയാണ് ആരാധകർ കുറിച്ചത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X