'മമ്മിയുടെ വളർത്ത് ദോഷം കൊണ്ടാണ് ഞാൻ ഇങ്ങനെ ആയത്, അത് പറഞ്ഞ് ഇടയ്ക്ക് ഞാൻ കരയും'; ഡിംപിൾ പറയുന്നു
സിനിമയിലും സീരിയലുകളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഡിംപിള്‍ റോസ്. വിവാഹത്തോടെയായാണ് ഡിംപിള്‍ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്.
അഭിനയത്തില്‍ സജീവമല്ലെങ്കിലും യുട്യൂബ് ചാനലിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം താരം പങ്കിടാറുണ്ട്. ഇനിയൊരു തിരിച്ചുവരവൊന്നും പ്ലാന്‍ ചെയ്യുന്നില്ലെന്നാണ് അടുത്തിടെ ഡിംപിൾ പറഞ്ഞത്. ഇരട്ടക്കുട്ടികളെയാണ് ഡിംപിള്‍ പ്രസവിച്ചത്.
കെസ്റ്ററും പാച്ചുവെന്ന് വിളിക്കുന്ന കെന്‍ഡ്രിക്കും. എന്നാല്‍ ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കെസ്റ്റര്‍ മരിച്ചു. പിന്നീട് പ്രാര്‍ഥനയുടേയും സങ്കടങ്ങളുടേയും കാലമായിരുന്നു ഡിംപിളിന്. അതെല്ലാം പിന്നിട്ട് ഇപ്പോള്‍ പാച്ചു ഡിംപിളിനൊപ്പം ജീവിതം ആഘോഷിക്കുകയാണ്. പൂര്‍ണ വളര്‍ച്ചയെത്തും മുമ്പാണ് ഡിംപിള്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
പ്രസവ സമയത്ത് രണ്ട് കുഞ്ഞുങ്ങളും അപകടനിലയായിലായിരുന്നു. ഇതില്‍ ഒരു കുഞ്ഞ് മരിച്ചപ്പോള്‍ രണ്ടാമത്തെ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ എന്‍ഐസിയുവിലായിരുന്നു.

ഇപ്പോൾ തന്റെ മകൻ ഒരു വണ്ടർ കിഡാണെന്ന് പറയുകയാണ് ഡിംപിൾ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് തന്റെ ജീവിതത്തെ കുറിച്ചും അഭിനയത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും ഡിംപിൾ പറഞ്ഞത്.
'യുട്യൂബ് ചാനൽ തുടങ്ങാൻ എനിക്കിഷ്ടില്ലായിരുന്നു. എനിക്ക് വെറുതെ ഇരിക്കാനാണ് ഇഷ്ടം. പിന്നെ മമ്മിയും ഡിവൈനും ആൻസൺ ചേട്ടനും നിർബന്ധിച്ചപ്പോഴാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. വെറുതെ ഇരിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്യാനാണ് അവർ പറഞ്ഞത്.'

'ചാനൽ തുടങ്ങി ആദ്യത്തെ കുറച്ച് സമയം മുഴുവൻ നെഗറ്റീവ് കമന്റ്സുകളായിരുന്നു ലഭിച്ചിരുന്നത്. നെഗറ്റീവ് കമന്റ്സ് പേടിച്ചാണ് യുട്യൂബ് ചാനൽ തുടങ്ങാതിരുന്നതും. പിന്നെ പതിയെ നെഗറ്റീവ് കമന്റ്സുകൾ ഇല്ലാതായി.'
'ഞാൻ ഗർഭിണിയായപ്പോഴും പാച്ചു പിറന്നതിന് ശേഷവും പങ്കുവെച്ച വീഡിയോകൾക്കെല്ലാം മില്യൺ വ്യൂസാണ് കിട്ടിയിരുന്നത്. ഇപ്പോൾ വീണ്ടും സ്ലോയായിട്ടുണ്ട്. നാത്തൂന്മാർ ഞങ്ങൾ തമ്മിൽ അടിയൊന്നുമില്ല. യുട്യൂബ് ചാനൽ അല്ലാതെ എനിക്ക് വേറെ പണിയില്ല.'

'സിനിമയും സീരിയലുമൊന്നും എനിക്ക് മിസ് ചെയ്യുന്നില്ല. ഡാൻസ് ചെയ്യണമെന്ന് എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട്. പാച്ചുവിനെ മോഡലാക്കി മിടുക്കനാക്കണമെന്നാണ് എനിക്ക് ആഗ്രഹം. കെസ്റ്ററിനെ മിസ് ചെയ്യുന്നുണ്ട്. അഞ്ചാം മാസത്തിൽ പിറന്ന കുഞ്ഞ് സർവൈവ് ചെയ്ത് വരുന്നത് വലിയൊരു അത്ഭുതമാണ്.'
'ഞാൻ പ്രസവിച്ച ജൂബിലി ആശുപത്രിയിലെ ആദ്യത്തെ കേസായിരുന്നു എന്റേതും പാച്ചുവിന്റേതും. സാധാരണ മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ബ്രെയിൻ ഡാമേജ് ഉണ്ടാകും, കണ്ണിന് കാഴ്ചയില്ലാതെ വരും, കേൾവിക്ക് പ്രശ്നമുണ്ടാകും.'

'മുപ്പതാം ആഴ്ചയിൽ പിറന്ന കുഞ്ഞുങ്ങൾക്ക് പോലും ഇതെല്ലാം വരാറുണ്ട്. പക്ഷെ പാച്ചുവിന് ഇതൊന്നും ഇല്ലായിരുന്നു. ഹെൽത്തിയായിരുന്നു. ഇരുപത്തിയാറാം ആഴ്ചയ്ക്ക് മുമ്പാണ് പാച്ചു ജനിച്ചത്. എന്നിട്ടും ഒരു പ്രശ്നവുമില്ലാതെ അവനെ ഞങ്ങൾക്ക് കിട്ടി.'
'ഞങ്ങളെ ചികിത്സിച്ച ഡോക്ടർ പാച്ചു വണ്ടർ കിഡാണ് എന്നാണ് പറയാറുള്ളത്. എന്നെ വളരെ ഒതുക്കത്തിലാണ് വളർത്തിയത്. ഒരു സ്ഥലത്തും ഒറ്റയ്ക്ക് വിടില്ലായിരുന്നു. എല്ലാത്തിലും സ്ട്രിക്ടായിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളെ ആയുള്ളു.'

'എന്റെ ടീനേജ് പോലും ഞാൻ എഞ്ചോയ് ചെയ്തിട്ടില്ല. ഒരു പ്രണയം പോലും ഇല്ലായിരുന്നു. മമ്മിയുടെ വളർത്ത് ദോഷം കൊണ്ടാണ് ഇങ്ങനെ ആയതെന്ന് ഇടയ്ക്ക് ഞാൻ പറഞ്ഞ് കരയും. ഡിവൈൻ പക്ഷെ ഒറ്റയ്ക്ക് എല്ലാം ചെയ്യും.'
'പക്ഷെ എന്റെ ഇടവും വലവും ഡാഡിയും മമ്മിയുമുണ്ടാകും. എന്റെ ചുറ്റും നടക്കുന്നത് പോലും എനിക്ക് അറിയില്ലായിരുന്നു. ഡിവൈൻ ഇപ്പോൾ തനിയെ പോകുന്നതിനും ഇൻഡിപെൻഡന്റ് ആയതിനും കാരണം ഡിവൈനാണ്' ഡിംപിൾ പറഞ്ഞു.


Click it and Unblock the Notifications