For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിന് മാമ്മോദീസ നൽകിയിരുന്നു; അവൻ സ്വര്‍ഗത്തിലിരുന്ന് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുമെന്ന് ഡിംപിൾ റോസ്

  |

  സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയത്. മാസങ്ങള്‍ക്ക് മുന്‍പ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷം നടി തന്നെ ആരാധകരെ അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഗര്‍ഭകാലത്തിന്റെ കോംപ്ലിക്കേഷന്‍ കാരണമാണെന്ന് വ്യക്തമാക്കി ഡിംപിള്‍ വന്നു. ഇരട്ടക്കുട്ടികള്‍ക്ക് താന്‍ ജന്മം നല്‍കിയെങ്കിലും അതിലൊരാളുടെ ജീവന്‍ നഷ്ടപ്പെട്ടു. ഇപ്പോഴിതാ മകനെ കുറിച്ചും മറ്റ് വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുകയാണ് നടി.

  ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ തന്നെ വലിയ പ്രശ്‌നങ്ങളായിരുന്നു നടിയ്ക്ക് ഉണ്ടായത്. മാസങ്ങള്‍ക്ക് മുന്‍പ് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്കാണ് ഡിംപിള്‍ റോസ് ജന്മം നല്‍കിയത്. ഒരാളെ മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളു. മകന് പേരിട്ടില്ലെങ്കിലും അവനെ പാച്ചു എന്നാണ് വിളിക്കുന്നത്. അതേ സമയം നഷ്ടപ്പെട്ട് പോയെ കുഞ്ഞിന് കെസ്റ്റര്‍ എന്ന പേര് നല്‍കുകയും ചെയ്തു. തന്റെ യൂട്യൂബ് ചാനലിലൂടെ ഡിംപിള്‍ മക്കളെ കുറിച്ചുള്ളതും പ്രസവസമയത്തെ കാര്യങ്ങളുമൊക്കെ പറഞ്ഞ് കൊണ്ടേ ഇരിക്കുകയാണ്.

  മകന്‍ പാച്ചുവിന് നൈറ്റ് ഡ്യൂട്ടിയാണെന്ന് പറഞ്ഞാണ് പുതിയ വീഡിയോയുമായി താരം എത്തിയിരിക്കുന്നത്. പാച്ചു പകല്‍ മുഴുവനും ഉറങ്ങും. രാത്രി 12 മുതല്‍ എഴുന്നേറ്റ് കളി തുടങ്ങും. കുഞ്ഞ് ഉറങ്ങാത്തത് കൊണ്ട് വെളുപ്പിന് 4-5 മണി വരെ താനും എഴുന്നേറ്റ് ഇരിക്കേണ്ട അവസ്ഥയാണിപ്പോള്‍. കുഞ്ഞ് ഉറങ്ങുന്നതിനൊപ്പം പകലാണ് ഞാനും കിടുന്നുറങ്ങുന്നത്. തന്റെ ജീവിതത്തിലെ എല്ലാ കൃത്യനിഷ്ഠകളും ഇതോടെ മാറി. പ്രസവത്തിന് മുന്‍പ് ചെയ്തിരുന്ന കാര്യങ്ങളില്‍ ചിലത് മാത്രമേ ഇപ്പോള്‍ ചെയ്യുന്നുള്ളൂ. പ്രസവ ശേഷം ജീവിതം തന്നെ മാറി എന്ന് പറയാം.

  ഗര്‍ഭിണിയായതിന് ശേഷം ഭക്ഷണ കാര്യത്തിലും വലിയ മാറ്റം വരുത്തി. പ്രഗ്നസി സമയത്താണ് പാല്‍ കുടിച്ച് തുടങ്ങിയത്. നേരത്തെ തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് പാല് കുടിക്കുന്നത്. ഇപ്പോള്‍ അഞ്ചാറ് നേരമൊക്കെ പാല്‍ കുടിക്കും. രാത്രിയില്‍ മകന്‍ ഉറങ്ങാത്തത് കൊണ്ട് വിശക്കാന്‍ തുടങ്ങും. അന്നേരവും പാല് കുടിച്ചാണ് വിശപ്പ് മാറ്റുന്നത്. ഇപ്പോള്‍ ബ്രേക്ക് ഫാസ്റ്റ് വളരെ ലേറ്റ് ആയിട്ടാണ് കഴിക്കുന്നത്. മകനെ കുളിപ്പിക്കാനൊന്നും തനിക്ക് പറ്റുന്നില്ല. നാത്തൂനായ ഡിവൈനും അമ്മയുമൊക്കെ ചേര്‍ന്നാണ് കുഞ്ഞിനെ നോക്കുന്നത്. മുന്‍പൊക്കെ ജങ്ക് ഫുഡ് കഴിച്ചിരുന്നു. ഇപ്പോള്‍ അതൊക്കെ ഒഴിവാക്കി. ന്യൂട്രീഷ്യസായ ഫുഡ് മാത്രമേ കഴിക്കാറുള്ളൂ എന്നാണ് ഡിംപിള്‍ പറയുന്നത്.

  സീരിയല്‍ നിര്‍ത്തി പോയത് തെലുങ്കിലേക്ക്; വൈകാതെ തിരിച്ച് വരേണ്ടി വന്നു, അമ്പാടിയുടെ വിശേഷങ്ങള്‍ പറഞ്ഞ് നിഖിൽ

  മകന് പാട്ട് കേള്‍ക്കാനുള്ള ഇഷ്ടത്തെ കുറിച്ചും നടി സംസാരിച്ചിരുന്നു. അവനെ പാട്ട് കേള്‍പ്പിക്കാനായി ഒരു ഫോണ്‍ മാറ്റി വെച്ചിരിക്കുകയാണ്. ഫുള്‍ ടൈം പാട്ട് കേള്‍പ്പിച്ചാല്‍ അത്രയും സന്തോഷം. കാവല്‍ മാലാഖമാരേ എന്ന പാട്ടാണ് അവന് ഏറ്റവും ഇഷ്ടമുള്ളത്. പ്രസവ ശേഷം എന്നും കേള്‍ക്കുന്ന പാട്ടിതാണെന്ന് നടി പറയുന്നു. അതേ സമയം ജനിച്ച ഉടനെ മരിച്ച കുഞ്ഞുങ്ങള്‍ മാലാഖമാരാണെന്നാണ് വിശ്വാസം. അവര്‍ക്ക് ഒരു പാപവുമില്ലല്ലോ. നമുക്ക് വേണ്ടി അവര്‍ പ്രാര്‍ത്ഥിക്കും. കെസ്റ്റര്‍ വാവയ്ക്ക് മാമോദീസ കൊടുത്തിട്ടാണ് അവന്‍ മരിച്ചത്. സ്വര്‍ഗത്തില്‍ ഇരുന്ന് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എന്റെ ചോരയിലുള്ള മീഡിയേറ്ററാണ് കെസ്റ്റര്‍. എനിക്കും പാച്ചൂട്ടനും ഈ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള കാവല്‍ മാലാഖയാണ് അവന്‍. അവന് വേണ്ടിയും കൂടിയാണ് ഞാന്‍ പാട്ട് പാച്ചുവിനെ കേള്‍പ്പിക്കുന്നത്. പ്രസവ ശേഷം വാവയ്ക്ക് വേണ്ടിയുള്ള പാട്ടാണ് ഇപ്പോള്‍ കേള്‍ക്കാറുള്ളതെന്നും ഡിംപിള്‍ റോസ് വ്യക്തമാക്കുന്നു. നടിയുടെ കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടേ എന്നാണ് ആരാധകരും പറയുന്നത്.

  ഡിംപിളിൻ്റെ വീഡിയോ കാണാം

  English summary
  Serial Actress Dimple Rose Opens Up About Her Late Child Crestor Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X