ഇയാളെക്കാളും നല്ലൊരാളെ ഭര്‍ത്താവായി കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ട്; എല്ലാവര്‍ക്കും തോന്നുന്നതാണെന്ന് ഡിംപിള്‍

നടി ഡിംപിള്‍ റോസിന്റെ ഗര്‍ഭകാലവും ഇരട്ടക്കുട്ടികള്‍ ജനിച്ചതുമായ കഥകളൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. രണ്ട് മക്കളില്‍ ഒരാളെ നഷ്ടപ്പെട്ടതിനെ പറ്റി നടി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്നെ കുറിച്ചുള്ള ആരാധകരുടെ സംശയങ്ങള്‍ക്കെല്ലാം ഉത്തരവുമായിട്ടാണ് നടി എത്തിയിരിക്കുന്നത്.

യൂട്യൂബ് ചാനലിലൂടെ നടത്തിയ ക്യൂ ആന്‍ഡ് എ സെക്ഷനിലൂടെ വന്ന ചോദ്യങ്ങള്‍ക്കാണ് ഡിംപിള്‍ മറുപടി പറഞ്ഞത്. ഭര്‍ത്താവിനെക്കാളും നല്ലൊരാളെ കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നതടക്കം പലതിനും നടി വ്യക്തമായിട്ടുള്ള ഉത്തരം പറഞ്ഞിരുന്നു.

ഇതുവരെയുള്ള ജീവിതത്തില്‍ താനെടുത്ത ഏറ്റവും മികച്ച തീരുമാനം പാച്ചുവിനെ വിട്ട് കൊടുക്കില്ലെന്ന് തീരുമാനിച്ചതാണ്. ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷയുമില്ല, ഇനി നോക്കണോ എന്ന് ചോദിച്ചപ്പോള്‍ നമ്മളായിട്ട് വിട്ട് കൊടുക്കില്ലെന്ന് ഞങ്ങള്‍ ചിന്തിച്ചു. അങ്ങനെയാണ് പാച്ചുവിനെ സംരക്ഷിക്കാന്‍ തീരുമാനിച്ചത്. ഇനി വേറെ കുഞ്ഞിനെ നോക്കാമെന്ന് കരുതി അങ്ങനൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഇന്നുള്ള സന്തോഷമെല്ലാം നഷ്ടപ്പെട്ടേനെ എന്നാണ് ഡിംപിള്‍ പറയുന്നത്.

 dimpy

തന്റെ രണ്ട് നാത്തൂന്മാരെ കുറിച്ചും ആരാധകരുടെ ചോദ്യത്തിന് മറുപടിയായി നടി പറഞ്ഞു. 'തന്റെ എല്ലാ കാര്യങ്ങളും പറയാന്‍ സാധിക്കുന്ന ആളാണ് ഡിവൈന്‍. ഇപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും അങ്ങനെയാണ്. എനിക്ക് എന്തെങ്കിലും സങ്കടം വന്നാലോ നല്ല കാര്യങ്ങളോ ഒക്കെ പറയാന്‍ പറ്റിയത് ഡിവൈനിനോടാണ്. നേരെ തിരിച്ചും അങ്ങനെ തന്നെയാണ്.

ആന്‍സന്റെ സഹോദരി എങ്ങനെയാണെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ രണ്ട് പേരെയും ലിങ്ക് ചെയ്യുന്നത് പാച്ചുവാണ്. അവള്‍ വളരെ സൈലന്റാണ്. ഞാനും ഒരുപാട് സംസാരിക്കുന്ന ആളല്ല. ഫുഡിനെ കുറിച്ചും ഷോപ്പിങ്ങിന് പോകുന്നതുമൊക്കെയാണ് ഞങ്ങളുടെ പ്രധാന കാര്യമെന്ന് ഡിംപിള്‍ പറയുന്നു.

ജോലിയൊക്കെ ചെയ്ത് പൈസ ഉണ്ടാക്കണമെന്ന് ഒരിക്കല്‍ പോലും ചിന്തിക്കാത്ത ആളായിരുന്നു താന്‍. സ്വന്തം കാലില്‍ നില്‍ക്കാന്‍ വലിയ താല്‍പര്യമില്ല. ഇന്നും ചില കാര്യങ്ങള്‍ക്ക് എന്റെ കൂടെ വേണം. ആരെങ്കിലും ഇല്ലാതെ പുറത്ത് പോവുന്നതിനെ പറ്റി പോലും തനിക്ക് ചിന്തിക്കാന്‍ സാധിക്കാറില്ല. ഇതിനിടയില്‍ അഭിനയത്തിലേക്ക് പ്രത്യേകിച്ച് മിനിസ്‌ക്രീന്‍ സീരിയലുകളിലേക്ക് തിരികെ വരുമോന്ന് ചോദിച്ചാല്‍ നടിയുടെ മറുപടി ഇങ്ങനയൊണ്.

'രണ്ടാമതും അഭിനയ രംഗത്തേക്ക് വരണമെന്നത് സ്വപ്‌നങ്ങളില്‍ പോലുമില്ല. ഞാനങ്ങനെ ആഗ്രഹിക്കുന്നുമില്ല. ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. വരാന്‍ സാധ്യതയില്ല. ഇനിയിപ്പോള്‍ സാഹചര്യങ്ങള്‍ എങ്ങനയൊണെന്ന് പറയാന്‍ പറ്റില്ല. നിലവിലെ സാഹചര്യത്തില്‍ എന്തായാലും അഭിനയം ഉണ്ടാവില്ലെന്ന് തന്നെയാണ്. എന്നാല്‍ ഇടയ്ക്ക് ഡാന്‍സിനെ തനിക്ക് മിസ് ചെയ്യാറുണ്ട്. അതിലേക്ക് തിരികെ വന്നാലോന്ന് മമ്മിയോട് പറയാറുണ്ട്',.

 dimpy

ആന്‍സനെക്കാളും നല്ലൊരാളെ ഭര്‍ത്താവായി കിട്ടുമെന്ന് ഏതെങ്കിലും ഒരു പോയിന്റില്‍ തോന്നിയിട്ടുണ്ടോന്ന ചോദ്യവും വന്നിരുന്നു. 'ഞാനിത് ഓപ്പണായിട്ട് പറയുകയാണ്. എത്ര സ്നേഹമുള്ള പങ്കാളിയാണെങ്കിലും ഏതെങ്കിലും ഒരു പോയിന്റില്‍ എത്തുമ്പോള്‍ ഇയാളേക്കാളും നല്ലൊരാളെ കെട്ടാമായിരുന്നുവെന്ന് തോന്നും.

ആരോട് ചോദിച്ചാലും അങ്ങനൊരു ഉത്തരം കിട്ടും. ഇപ്പോള്‍ എന്നോട് ചോദിച്ചാലും ഇടയ്ക്ക് തോന്നിയിട്ടുണ്ടാവും. അദ്ദേഹത്തെക്കാളും നല്ലൊരാളെ എനിക്ക് കിട്ടുമായിരുന്നില്ലേ എന്ന് തോന്നിയിട്ടുണ്ട്. ഇനി ആന്‍സണ്‍ ചേട്ടനോട് ചോദിച്ചാലും ഇതിലും നല്ലൊരു ഭാര്യയെ കിട്ടുമെന്ന് ചിന്തിച്ച നിമിഷമുണ്ടാവും.

അയ്യോ ഇത് വേണ്ടിയിരുന്നില്ലെന്നും ഇതിനെക്കാള്‍ നല്ലത് കിട്ടുമായിരുന്നുവെന്നും തോന്നുന്നത് ഒരു തെറ്റല്ല. നമുക്ക് എന്താണോ കിട്ടിയത് അത് നല്ല രീതിയില്‍ കൊണ്ട് നടക്കാന്‍ ശ്രമിക്കുക. ജീവിതമെന്നാല്‍ അഡ്ജസ്റ്റ്മെന്റ് കൂടിയാണല്ലോ. അങ്ങനെ പോവുകയാണ് വേണ്ടതെന്നും ഡിംപിള്‍ പറയുന്നു.

എന്നോടുള്ള സ്‌നേഹം കൊണ്ട് പാച്ചുവിനെ അങ്ങനെ വീഡിയോയില്‍ കാണിക്കണ്ട, പ്രഗ്‌നന്‍സിയിലെ കാര്യങ്ങളെ കുറിച്ചൊന്നും അധികം പറയണ്ടെന്നെ് സുഹൃത്തുക്കളും ബന്ധുക്കളും പറയാറുണ്ട്. ഇതെല്ലാം ഒരു പ്രചോദനമാണെന്ന രീതിയില്‍ പലരും എനിക്ക് മെസ്സേജ് അയക്കാറുണ്ട്. കുട്ടി എന്‍ ഐസിയുവിലാണെന്നൊക്കെ പറഞ്ഞ് എനിക്ക് മെസ്സേജ് വരാറുണ്ട്. അവര്‍ക്കൊക്കെ ഞാന്‍ മറുപടി കൊടുക്കാറുണ്ട്. എന്റെ ജീവിതത്തില്‍ വന്ന മിറാക്കിളാണ് പാച്ചുവെന്നും ഡിംപിള്‍ കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X