മറ്റവളെ തല്ലി ഓടിച്ചവളല്ലേ! ഞങ്ങളെ തമ്മില്‍ തെറ്റിക്കാനാണ് നോക്കുന്നത്; ചീത്തവിളിയെ കുറിച്ച് നടി ഡിംപിള്‍ റോസ്

യൂട്യൂബ് ചാനലില്‍ സജീവമായതോടെയാണ് നടി ഡിംപിള്‍ റോസിന്റെ കുടുംബവിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. വിവാഹശേഷമുള്ള ജീവിതവും മകന്റെ ജനനവുമടക്കം തന്റെ ജീവിതത്തിലുണ്ടായ പലതിനെ പറ്റിയും ഡിംപിള്‍ തുറന്ന് പറഞ്ഞു. എന്നാല്‍ സത്യമെന്താണെന്ന് പോലും അറിയാതെ തന്നെ വിമര്‍ശിക്കുന്നവരാണ് ചുറ്റുമുള്ളതെന്ന് പറയുകയാണ് നടിയിപ്പോള്‍.

ഡിംപിളിന്റെയും സഹോദരന്‍ ഡോണിന്റെയും വിവാഹത്തോട് കൂടിയാണ് പല പ്രശ്‌നങ്ങളും വീട്ടിലുണ്ടായതെന്ന് നടി മുന്‍പ് പറഞ്ഞിട്ടുണ്ട്. ഡോണിന്റെ ഭാര്യയായി വന്ന നടി മേഘ്‌ന വിന്‍സെന്റുമായി ചില പ്രശ്‌നങ്ങളുണ്ടാവുകയും അവര്‍ വിവാഹബന്ധം വേര്‍പ്പെടുത്തുകയുമൊക്കെ ചെയ്തിരുന്നു.

dimple-image

താരകുടുംബത്തിനകത്ത് നടന്ന പ്രശ്‌നം പുറംലോകം അറിഞ്ഞില്ലെങ്കിലും കാരണം അറിയാതെ പലരും കുറ്റപ്പെടുത്തുകയായിരുന്നു. ഇതിലൂടെ വിഷാദത്തിലേക്ക് വരെ താനെത്തി പോയെന്നാണ് സ്‌റ്റോറിസോ ഫോര്‍ത്ത്‌വാള്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഡിംപിള്‍ വെളിപ്പെടുത്തുന്നത്.

ഇപ്പോള്‍ മുഖത്ത് നോക്കി ചീത്ത വിളിക്കാന്‍ പറ്റാത്തവരോക്കെ ഫേക്ക് ഐഡിയില്‍ വന്ന് യൂട്യൂബ് വീഡിയോയുടെ താഴെ കമന്റിടാറുണ്ട്. ഇവള്‍ മറ്റവളെ തല്ലി ഓടിച്ചവളല്ലേ എന്നൊക്കെ ഈ വീഡിയോയ്ക്കും കമന്റ് വന്നേക്കാം. ഇപ്പോള്‍ ഇത്തരം കമന്റുകള്‍ കുറഞ്ഞു.

എന്നാല്‍ ഒരു കാലത്ത് നമ്മുടെ ജീവിതത്തില്‍ എന്താണ് നടന്നതെന്ന് അറിയാതെ എത്രയോ ചീത്തവിളികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത് കാരണം ഡിപ്രഷന്‍ സറ്റേജിലേക്ക് പോയ അവസ്ഥ വരെ ഉണ്ടായി. എവിടെ തിരിഞ്ഞാലും നമ്മളെ കുറ്റം പറയുന്നവര്‍. ചെയ്യാത്ത കാര്യങ്ങള്‍ പോലും ചെയ്തുവെന്ന് പറഞ്ഞു.

തന്റെ ചാനലില്‍ ഇപ്പോള്‍ മോശം കമന്റുകള്‍ കുറവാണ്. എന്നാല്‍ അമ്മയുടെയും നാത്തൂന്‍ ഡിവൈനിന്റെയും വീഡിയോയുടെ താഴെ എന്നെ കുറിച്ച് പറയുന്നത് കാണാം. ഇവളെന്താണ് ഭര്‍ത്താവിന്റെ കൂടെ പോവാത്തതെന്നാണ് പലരുടെയും ചോദ്യം. ഞങ്ങള്‍ നല്ല സന്തോഷത്തോടെ പോകുന്ന കുടുംബമാണ്. വെറുതേ എന്തൊക്കെയോ പറയുകയാണ്.

ഒരു പരിധി വരെ ഞാനിതിനൊന്നും മറുപടി കൊടുക്കാറില്ല. എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്. പരിധി വിട്ടാല്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് പോകുമെന്ന് ഡിംപിള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഞങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ വേണ്ടി ഓരോരുത്തരുടെയും വീഡിയോയുടെ താഴെ കമന്റുകള്‍ വരാറുണ്ടെന്നും നടി പറയുകയാണ്.

dimple-image

എന്റെ ചാനലില്‍ വന്ന് ഡിവൈനിന്റെ കുറ്റമാണ് പറയുന്നതെങ്കില്‍ ഡിവൈനിന്റെ ചാനലില്‍ പോയി എന്നെ കുറിച്ചായിരിക്കും പറയുന്നത്. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തിലെ കമന്റുകള്‍ കണ്ട് തമാശ തോന്നിയിട്ടുണ്ട്. ഇതൊക്കെ കണ്ട് ഞങ്ങള്‍ അടിയുണ്ടാക്കുമെന്നായിരിക്കും അവര്‍ വിചാരിക്കുന്നത്. പക്ഷെ ഞങ്ങളെല്ലാവരും ചേര്‍ന്ന് ഇതൊക്കെ കണ്ട് ചിരിക്കുകയാണ് ചെയ്യാറുള്ളതെന്ന് ഡിംപിള്‍ പറയുന്നു.

അതേ സമയം തന്റെ ജീവിതത്തിലെ ചില രസകരമായ കാര്യങ്ങളെ പറ്റിയും ഡിംപിള്‍ പറഞ്ഞു. വിശന്നിട്ട് കരഞ്ഞിട്ടുള്ള സംഭവം വരെ ഉണ്ടായിട്ടുണ്ട്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ 'തനിച്ച്' എന്നൊരു സീരിയലല്‍ ഞാന്‍ അഭിനയിച്ചിരുന്നു. മന്ദബുദ്ധിയായിട്ടുള്ള ഒരു കുട്ടിയുടെ വേഷമാണ് ഞാന്‍ ചെയ്യുന്നത്.

നടി നന്ദിനിയുടെ കൂടെയാണ് എന്റെ എല്ലാ സീനുകളും ഉണ്ടായിരുന്നത്. ബ്രേക്ക് ഒന്നും കാര്യമായി കിട്ടാതെയാണ് അന്ന് ഞാന്‍ അഭിനയിച്ചത്. ഒരു ദിവസം രാത്രി വൈകി ചിത്രീകരണം നടന്നു. ആദ്യമൊക്കെ മിണ്ടാതെ നിന്നു. രാത്രി പന്ത്രണ്ട് മണിയായപ്പോഴാണ് എനിക്ക് വിശക്കുന്നേ എന്ന് പറഞ്ഞ് കരയാന്‍ തുടങ്ങിയത്.

പിന്നെ ലൊക്കേഷനിലുണ്ടായിരുന്ന കഞ്ഞിയാണ് കുടിച്ചത്. ഇപ്പോഴും ആ ലൊക്കേഷനിലുണ്ടായിരുന്നവര്‍ അത് പറഞ്ഞ് തന്നെ കളിയാക്കാറുണ്ടെന്നും ഡിംപിള്‍ പറയുന്നു.

നിലവില്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും യൂട്യൂബ് ചാനലുമായി മുന്നോട്ട് പോവുകയാണ് ഡിംപിള്‍. ഭര്‍ത്താവ് ആന്‍സനും പാച്ചു എന്ന് വിളിക്കുന്ന മകനുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് വരുന്നതോട് കൂടി കുടുംബസമേതമാണ് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നതും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X