വിവാഹത്തിന് എന്തിനാണ് സ്വർണം; മാതൃകയായി ​ഗൗരി കൃഷ്ണ; കല്യാണത്തിന് അണിയുന്നത് ഇമിറ്റേഷൻ ആഭരണങ്ങൾ

വിവാഹങ്ങളിലെ ആഡംബരം എല്ലായ്പ്പോഴും ജനങ്ങൾക്കിടയിൽ ചർച്ച ആവാറുണ്ട്. പലപ്പോഴും സെലിബ്രിറ്റികളുടെ വിവാഹത്തിനാണ് അത്യാഡബംര കാണാറ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടക്കുന്ന വിവാഹം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വെൈറൽ ആവാറുമുണ്ട്. താരങ്ങൾ അണിയുന്ന ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം ജനശ്രദ്ധ പിടിച്ചു പറ്റും. ആരാധകർ പലപ്പോഴും തങ്ങളുടെ വിവാഹത്തിന് ഇത് അനുകരിക്കുകയും ചെയ്യും.

സ്വർണാഭരണങ്ങൾക്ക് പകരം ഉപയോ​ഗിക്കുന്നവയാണ് ഇമിറ്റേഷൻ ആഭരണങ്ങൾ

തന്റെ വരാനിരിക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ​ഗൗരി കൃഷ്ണ. വിവാഹത്തിന് സ്വർണം വാങ്ങാൻ താൽപര്യമില്ലെന്നാണ് ​ഗൗരി പറയുന്നത്. കല്യാണ ദിവസം അണിയാൻ നാല് സെറ്റ് ഇമിറ്റേഷൻ ആഭരണങ്ങൾ ആണ് ​ഗൗരി തെരഞ്ഞെടുത്തിരിക്കുന്നത്.

സ്വർണാഭരണങ്ങൾക്ക് പകരം ഉപയോ​ഗിക്കുന്നവയാണ് ഇമിറ്റേഷൻ ആഭരണങ്ങൾ. പലപ്പോഴും വിവാഹം പോലുളള ചടങ്ങുകളിൽ ഇമിറ്റേഷൻ ആഭരണങ്ങളാണ് ഉപയോ​ഗിക്കാറ്. വിലപിടിപ്പുള്ള സ്വർണം വാങ്ങാൻ താൽപര്യമില്ലാത്തവർക്ക് ഇത്തരം ആഭരണങ്ങൾ സഹായകരമാണ്.

ഇത്തരം ഇമിറ്റേഷൻ ആഭരണങ്ങൾ വാടകക്ക് വരെ ലഭിക്കുമെന്നും ​ഗൗരി

സ്ഥിരം ഉപയോ​ഗിക്കാവുന്ന ആഭരണങ്ങൾ വാങ്ങി സൂക്ഷിക്കാം. പക്ഷെ കല്യാണത്തിന് ഒരുങ്ങാൻ വേണ്ടി മാത്രം കഷ്ടപ്പെട്ട് ആഭരണങ്ങൾ വാങ്ങേണ്ടതില്ല എന്നാണ് തന്റെ അഭിപ്രായമെന്ന് ​ഗൗരി പറയുന്നു. ഒരുപാട് അച്ഛനമ്മമാർ സ്വർണം വാങ്ങാൻ ബുദ്ധിമുട്ടുന്നുണ്ടെന്നും ഇത്തരം ഇമിറ്റേഷൻ ആഭരണങ്ങൾ വാടകക്ക് വരെ ലഭിക്കുമെന്നും ​ഗൗരി പറയുന്നു. ​

ഗൗരിയുടെ തീരുമാനം ശരിയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നവംബർ 24 നാണ് ​ഗൗരിയുടെ വിവാഹം. പൗർണമി തിങ്കൾ എന്ന സീരിയലിന്റെ സംവിധായകൻ മനോജ് ആണ് ​ഗൗരിയുടെ വരൻ. ഈ സീരിയലിൽ ​ഗൗരി അഭിനയിച്ചിരുന്നു.

അച്ഛനെയും അമ്മയെയും ഒറ്റയ്ക്കാക്കി പോവാൻ താൽപര്യം ഉണ്ടായിരുന്നില്ല

അടുത്തിടെ നൽകിയ അഭിമുഖത്തിൻെറെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് ​ഗൗരി സംസാരിച്ചിരുന്നു. മനോജ് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വീട്ടിൽ വന്ന് ആലോചിക്കാനാണ് മറുപടി നൽകിയത്. വീട്ടിൽ രണ്ട് പെൺകുട്ടികളാണ്. അതിനാൽ അച്ഛനെയും അമ്മയെയും ഒറ്റയ്ക്കാക്കി പോവാൻ താൽപര്യം ഉണ്ടായിരുന്നില്ല.

തന്റെ സ്വഭാവം നന്നായി അറിയുന്ന ആളാണ് മനോജ്

വിവാഹം കഴിഞ്ഞ് 15 ദിവസം സ്വന്തം വീട്ടിലും 15 ദിവസം ഭർത്താവിന്റെ വീട്ടിലും നിൽക്കാനാണ് തങ്ങൾ തീരുമാനിച്ചതെന്നും ​ഗൗരി പറഞ്ഞിരുന്നു. തന്റെ സ്വഭാവം നന്നായി അറിയുന്ന ആളാണ് മനോജ് എന്നും ​ഗൗരി പറഞ്ഞിരുന്നു.

ഇപ്പോൾ തന്നെ ആരാധകർ ആശംസകൾ അറിയിക്കുന്നുണ്ട്

ആരെയും അങ്ങനെ ആശ്രയിച്ച് നിൽക്കുന്ന ആളല്ല ഞാൻ. സ്വന്തം ഇഷ്ടങ്ങൾ എല്ലാം കളഞ്ഞ് ജീവിക്കാൻ പറ്റില്ലെന്നും ​ഗൗരി പറഞ്ഞു. ഫെബ്രുവരിയിൽ ആയിരുന്നു ​ഗൗരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. താരത്തിന്റെ വിവാഹത്തിന് ഇപ്പോൾ തന്നെ ആരാധകർ ആശംസകൾ അറിയിക്കുന്നുണ്ട്. പൗർണമി തിങ്കൾ എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ ആയിരുന്നു ​ഗൗരി കൃഷ്ണ അവതരിപ്പിച്ചത്.

കൈയെത്തും ​ദൂരത്ത് എന്ന സീരിയലിലും പ്രധാന വേഷങ്ങളിലൊന്ന് ​ഗൗരി കൃഷ്ണ ചെയ്യുന്നു. വിവാഹ ആഭരണത്തിന് പുറമെ വിവാഹ സാരിയുടെ വിശേഷങ്ങളും ​ഗൗരി കൃഷ്ണ പങ്കുവെച്ചിട്ടുണ്ട്.

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X