'ഇത് അപൂർവമായി സംഭവിക്കുന്നത്...'; വടക്കുംനാഥ ക്ഷേത്രത്തിൽ വിവാഹം നടത്തുമോ?, ഗോപികയെ താലി ചാർത്തി ​ജിപി!

വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ട് കണ്ടപ്പോൾ മുതൽ ആരാധകർ കാണാൻ കാത്തിരുന്ന ഒരു കാഴ്ചയാണ് താരങ്ങളായ ​ഗോപിക അനിലും ​ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹം. ഇന്ന് വടക്കുംനാഥന്റെ തിരുമുമ്പിൽ വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായി. തുളസിമാലയണിഞ്ഞ് നിറചിരിയോടെ ​ഗോപികയെ ചേർത്ത് നിർത്തി നിൽക്കുന്ന ​ഗോവിന്ദ് പത്മസൂര്യയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയ മുഴുവൻ.

താലികെട്ടിന്റെ വീഡിയോ ജിപി തന്നെ സ്വന്തം യുട്യൂബ് ചാനൽ വഴി പങ്കിട്ടിട്ടുണ്ട്. എന്നാൽ വിവാഹ വീഡിയോ കണ്ടപ്പോൾ ഏറെയും ആരാധകർക്കുണ്ടായിരുന്ന അതിശയം വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചുള്ള വിവാഹമായിരുന്നു. കാരണം പൊതുവെ വടക്കുംനാഥ ക്ഷേത്രത്തിൽ വിവാഹം പതിവ് കാഴ്ചയല്ലത്രെ. അതുകൊണ്ടുതന്നെ ഇത് അപൂർവങ്ങളിൽ അപൂർവ്വം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Gopika Anil Govind Padmasoorya

മുമ്പും പല വിവാഹങ്ങളും ക്ഷേത്രത്തിൽ നടന്നിട്ടുണ്ട്. മാത്രമല്ല തിരക്ക് ഒഴിവാക്കാനായി പത്തുപേരിൽ കൂടുതൽ ചടങ്ങിൽ ഉണ്ടാകാൻ പാടില്ലെന്ന നിർദ്ദേശം മാത്രമാണ് ക്ഷേത്ര കമ്മിറ്റി മുമ്പോട്ട് വെയ്ക്കുന്നത്. വടക്കും നാഥന്റെ ഭക്തനായ ജിപി തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യവും അവിടെ വെച്ച് നടത്താൻ തന്നെ തീരുമാനിക്കുകയായിരുന്നുവത്രെ.

നമഃശിവായ മന്ത്രം കുറിച്ചുകൊണ്ടുള്ള ജിപിയുടെയും ​ഗോപികയുടെയും കല്യാണ കുറിയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പുലർച്ചെ ക്ഷേത്ര നടയിൽ എത്തിയ താരങ്ങളഉം കുടുംബാം​ഗങ്ങളും പ്രദക്ഷിണം പൂർത്തിയാക്കി. ശേഷം ഭഗവാന്റെ നടയ്ക്ക് മുമ്പിൽ എത്തിയാണ് താലികെട്ട് നടത്തിയത്. ശ്രീകോവിൽ നടക്ക് പുറത്തുവെച്ചായിരുന്നു താലിചാർത്തെന്നും റിപ്പോർട്ടുണ്ട്.

പട്ടാമ്പിക്കാരനായ ജിപിക്ക് വടക്കുംനാഥനോട് പ്രത്യേക ഭക്തിയാണ്. പലകുറി വടക്കുംനാഥനെക്കുറിച്ച് വാചാലനായിട്ടുമുണ്ട് താരം. കസവ് സാരിയും മുലപ്പൂവും മിനിമൽ ആഭരണങ്ങളും സിംപിൾ മേക്കപ്പുമാണ് താലികെട്ടിനായി ​ഗോപിക തെരഞ്ഞെടുത്തത്. കസവ് മുണ്ടും നേരിയതുമായിരുന്നു ജിപിയുടെ വേഷം. ഗോപികയുടെയും ജിപിയുടെയും ഇരുകുടുംബങ്ങളും താലികെട്ടിൽ പങ്കെടുക്കാൻ കേരള തനിമയുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്.

താലികെട്ടിനുശേഷം മറ്റ് ചടങ്ങുകൾ വിരുന്ന് നടക്കുന്ന മണ്ഡപത്തിലാണ് നടന്നത്. രാജകീയമായ മണ്ഡപമാണ് വിവാഹത്തിനായി ജിപിയും ​ഗോപികയും ചേർന്ന് ഒരുക്കിയിരിക്കുന്നത്. മണ്ഡപത്തിലെ ചടങ്ങുകളുടെ ദൃശ്യങ്ങൾ ലൈവായി ജിപിയുടെ യുട്യൂബ് ചാനലിലൂടെ സ്ട്രീം ചെയ്യുന്നുമുണ്ട്.

Gopika Anil Govind Padmasoorya

കഴിഞ്ഞ ഒരാഴ്ചയായി വിവാഹവുമായി ബന്ധപ്പെട്ടുള്ള പരിപാടികളുമായി ആഘോഷിക്കുകയായിരുന്നു ജിപിയും​ ​ഗോപികയും. ഹൽദി, മെഹന്ദി, അയനിയൂണ് ചടങ്ങുകളുടെ എല്ലാം വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. വളരെ വിരളമായി മാത്രം വധൂവരന്മാർ നടത്താറുള്ള അയനിയൂണ് ചടങ്ങ് ജിപിയും ​ഗോപികയും നടത്തിയത് ആരാധകർക്കും പ്രേക്ഷകർക്കും കൗതുകം പകർന്നു.

കഴിഞ്ഞ വർഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച് ജിപിയും ഗോപികയും വിവാഹവാർത്ത പുറത്തുവിട്ടത്. ഇരുവരും വിവാഹിതരാകുമെന്ന് ഒരിക്കലും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആരാധകർക്കും വിവാഹനിശ്ചയ ചിത്രങ്ങൾ വലിയൊരു സർപ്രൈസായിരുന്നു. മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഏറെ സജീവമാണ് ജിപി.

അതുകൊണ്ട് തന്നെ ഒട്ടുമിക്ക സെലിബ്രിറ്റികളും ജിപി-​ഗോപിക വിവാഹം ആഘോഷമാക്കാൻ എത്തിയിട്ടുണ്ട്. മ്യൂസിക് വീഡിയോകളില്‍ അഭിനയിച്ച് കരിയര്‍ ആരംഭിച്ച ജിപി അവതാരകനായും നടനായും മലയാളികളുടെ ഇടയിൽ ശ്രദ്ധേയനാണ്.

തെലുങ്കിൽ അടക്കം ചുവടുറപ്പിച്ച് കഴിഞ്ഞു ജിപി. ബാലതാരമായി എത്തി നിരവധി സീരിയലുകളിൽ വേഷമിട്ട ഗോപിക സാന്ത്വനത്തിൽ അഞ്ജലിയായി ജനഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. നടി എന്നതിലുപരി ഒരു ആയുർവേദ ഡോക്ടർ കൂടിയാണ് ഗോപിക. കഴിഞ്ഞ ദിവസമാണ് സാന്ത്വനം സീരിയൽ അവസാനിച്ചത്. ​ഗോപിക എന്നതിലുപരിയായി അ‍ഞ്ജലിയായാണ് ​ഗോപികയെ പ്രേക്ഷകർ കൂടുതൽ അറിയുന്നത്.

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X