'മിസ്സിൽ നിന്നും മിസിസിലേക്ക് ദിവസങ്ങളുടെ ദൂരം മാത്രം'; ബ്രൈഡ് ടു ബി ആഘോഷമാക്കി നടി ​ഗോപിക അനിൽ!

മലയാളം അടക്കമുള്ള സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിലുടെയും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. അതേപോലെ സിനിമ സീരിയൽ രംഗത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗോപിക അനിൽ. ഇരുവരുടെയും വിവാഹനിശ്ചയ വാർത്ത മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തതാണ്. വളരെ അപ്രതീക്ഷിതമായാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുെവെന്നുള്ള വാർത്ത പുറത്ത് വന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹനിശ്ചയം.

ചടങ്ങുകൾക്കുശേഷം സോഷ്യൽമീഡിയ വഴി ​ഗോവിന്ദ് പത്മസൂര്യയും ​ഗോപികയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കിട്ടപ്പോഴാണ് തങ്ങൾക്ക് പ്രിയപ്പെട്ട താരങ്ങൾ ഒന്നാകാൻ പോവുകയാണെന്ന വിവരം ആരാധകരും അറിഞ്ഞത്. 2023ൽ ഇത്രയും വലിയ സർപ്രൈസ് വേറെ കിട്ടിയിട്ടില്ലെന്നാണ് പ്രേക്ഷകർ ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ കണ്ട് കുറിച്ചത്.

 Gopika Anil

കഴിഞ്ഞ ദിവസം ഗോവിന്ദ് പത്മസൂര്യ തന്റെ യൂട്യൂബ് ചാനലിലൂടെ വിവാഹ തീയതി വെളിപ്പെടുത്തിയിരുന്നു. 28 ജനുവരി 2024നാണ് വിവാഹം കെങ്കേമമായി നടക്കുക. ഇപ്പോഴിതാ വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ബ്രൈഡ് ടു ബി ആഘോഷമാക്കിയിരിക്കുകയാണ് ​ഗോപിക അനിൽ. ​

ഗോപികയുടെ അനിയത്തിയും നടിയുമായ കീർത്തന അനിലാണ് ​ഗോപികയുടെ ബ്രൈഡ് ടു ബി ആഘോഷ ചിത്രങ്ങൾ പങ്കിട്ടത്. കുടുംബാ​ഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് മുറിച്ചും പാർട്ടി നടത്തിയുമാണ് ഗോപിക ബ്രൈഡ് ടു ബി ആഘോഷിച്ചത്. സിൽവർ നിറത്തിലുള്ള ബോഡി കോൺ ഷിമറി ഡ്രസ്സായിരുന്നു ​ഗോപികയുടെ വേഷം.

മൈ ​ഗേൾ... എക്കാലത്തെയും സുന്ദരിയായ വധു... കൗണ്ട്ഡൗൺ ഔദ്യോഗികമായി ഓണാണ് എന്നാണ് ചേച്ചിയുടെ ബ്രൈഡ് ടു ബി ചിത്രങ്ങൾ പങ്കിട്ട് കീർത്തന അനിൽ കുറിച്ചത്. നിരവധി പേരാണ് ​ഗോപികയ്ക്ക് ആശംസകൾ നേർന്ന് എത്തിയത്. ജീവിതത്തിന്റെ ഏറ്റവും മനോഹരമായ നിമിഷത്തിലേക്കുള്ള ചുവടുവെയ്പ്പിന് ഒരായിരം മംഗളാശംസകൾ, വധുവിന് അഭിനന്ദനങ്ങൾ... നിങ്ങളുടെ ബാച്ചിലർ ലൈഫിന്റെ അവസാന ദിവസങ്ങൾ ആസ്വദിക്കൂ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

ആരാധകരെ സംബന്ധിച്ച് ജിപി വിവാഹിതനാകാൻ പോകുന്നുവെന്നത് സന്തോഷമാണെങ്കിൽ ഇരട്ടി മധുരം പോലെയായിരുന്നു ജിപിയുടെ വധുവാകാൻ ഒരുങ്ങുന്നത് ഗോപികയാണെന്ന വാർത്ത. വിവാഹ നിശ്ചയ ദിവസം മുതൽ ഇവരുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

Gopika Anil

കഴിഞ്ഞ ദിവസം തങ്ങളുടെ വിവാഹത്തിന് നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കാന്‍ പോയ സന്തോഷം പങ്കുവെച്ചിരുന്നു ​ഗോവിന്ദ് പത്മസൂര്യയും ​ഗോപികയും. മോഹന്‍ലാലിനൊപ്പം ബാലേട്ടന്‍ എന്ന ചിത്രത്തില്‍ ഗോപികയും കീര്‍ത്തനയും അഭിനയിച്ചിരുന്നു. പിന്നീട് ഇദേഹത്തെ കാണാന്‍ ​ഗോപികയ്ക്ക് അവസരം കിട്ടിയില്ല.

ഇക്കാര്യം ജിപിയോട് പറഞ്ഞപ്പോൾ ഗോപിക ജിപിയാണ് മോഹൻലാലുമായുള്ള കൂടിക്കാഴ്ച ഒരുക്കിയത്. ലൈഫിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫേസിലേക്ക് ഞങ്ങൾ രണ്ടുപേരും കടക്കുകയാണ്. ഇത്രയും കാലം നിങ്ങളുടെ സപ്പോർട്ടും അനുഗ്രഹവുമൊക്കെ ഉണ്ടായിരുന്നു. ഇനി മുന്നോട്ടും അതുപോലെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ആഘോഷങ്ങളുടെ ഭാഗമാവുകയും ഞങ്ങളോടൊപ്പം നിൽക്കുകയും ചെയ്യുക.

എന്നും ഞങ്ങൾക്ക് നിങ്ങൾ തരുന്ന സ്നേഹം പതിവിൽ കൂടുതൽ ഇത്തവണ തരിക. കാരണം അത്രയും ഇമ്പോർട്ടന്റായ ഘട്ടത്തിലേക്കാണ് ഞങ്ങൾ കടക്കുന്നത്. ഒരുമിച്ച് നമുക്ക് ഇത് ആഘോഷിക്കാം എന്നാണ് വിവാഹതിയ്യതി വെളിപ്പെടുത്തി പങ്കുവെച്ച വീഡിയോയിൽ ജിപി പറഞ്ഞത്. സാന്ത്വനം എന്ന സീരിയലിലാണ് ​ഗോപിക ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

​ഗോപികയുടെ അഞ്ജലിക്ക് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിലുള്ളത്. അതേസമയം അവതാരകൻ എന്നതിലുപരി തെലുങ്കിൽ അടക്കം തിരക്കുള്ള നടനാണ് ജിപി. ​ഗോപിക ഒരു ഡോക്ടർ കൂടിയാണ്.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X