'ഭാവി വരനെ 'സാർ' എന്ന് വിളിക്കുന്ന ​ഗൗരി കൃഷ്ണ'; കാരണം തിരക്കിയപ്പോൾ അറംപറ്റിയതാണെന്ന് താരത്തിന്റെ മറുപടി!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പൗർണമിത്തിങ്കൾ എന്ന പരമ്പര ഏറെ ശ്രദ്ധേയമായിരുന്നു. ഏറെ ആരാധകരുണ്ടായിരുന്ന പരമ്പരയിലെ കഥാപാത്രങ്ങൾ പ്രേക്ഷകരെ ഏറെ സ്വാധീനിച്ചിരുന്നു. പരമ്പരയിൽ പൗർണമി ആയെത്തിയത് നടി ഗൗരി കൃഷ്ണ ആയിരുന്നു. പരമ്പര അവസാനിച്ചെങ്കിലും ആരാധകരുടെ മനസിൽ ഗൗരിയും പൗർണമിയും നിറഞ്ഞ് നിൽക്കുകയാണ്. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. സീ കേരളയിലെ പരമ്പരയായ കയ്യെത്തും ദൂരത്തിലും ​ഗൗരി കൃഷ്ണ അഭിനയിച്ചിരുന്നു.

മന്ത്രി ഗായത്രി ദേവിയായിട്ടാണ് കൈയ്യെത്തും ദൂരത്തിൽ ​ഗൗരി കൃഷ്ണ പ്രത്യക്ഷപ്പെട്ടത്. ആരാധകരുമായി നിരന്തരം വിശേഷങ്ങൾ പങ്കുവെക്കുന്ന ​ഗൗരിയും യുട്യൂബ് ചാനലുമായി സജീവമാണ്. ഇന്ന് താരത്തിന്റെ വിവാഹ നിശ്ചയമായിരുന്നു. പൗർണമി തിങ്കളിന്റെ സംവിധായകൻ മനോജാണ് ​ഗൗരിയെ വിവാഹം ചെയ്യാൻ പോകുന്നത്. ജനുവരിയിൽ നടക്കേണ്ട വിവാഹ നിശ്ചയമായിരുന്നു. എന്നാൽ‌ വരനും ബന്ധുക്കൾക്കും കൊവിഡ് ബാധച്ചതിനെ തുടർന്നാണ് നീട്ടിവെച്ചത്.

വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം

പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച് നടത്തുന്ന വിവാഹമാണെന്നും ചടങ്ങുകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ​ഗൗരി കൃഷ്ണ പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ വീഡിയോകൾ മുഴുവൻ‌ ഉടനടി തന്നെ ലൈവായി പ്രേക്ഷകരിലേക്ക് തന്റെ യുട്യൂബ് ചാനൽ വഴി ​ഗൗരി എത്തിക്കുന്നുണ്ടായിരുന്നു. സ്വാസിക അവതാരകയായ റെഡ് കാർപറ്റിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് താൻ ഉടൻ വിവാഹിതയാകുമെന്നും ജനുവരിയിൽ വിവാഹ നിശ്ചയം ഉണ്ടാകുമെന്നും വെളിപ്പെടുത്തിയത്. അപ്പോഴും വരൻ ആരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. സീരിയൽ മേഖലയിൽ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് എന്ന് മാത്രമാണ് അന്ന് താരം വെളിപ്പെടുത്തിയത്.

ഭാവിവരനെ സാർ എന്ന് വിളിക്കാൻ കാരണം

സാധാരണ ഭാവി വധു വരന്മാർ പരസ്പരം വിളിക്കുന്ന ഓമനപേരുകൾക്ക് പകരം ഭാവി വരനായ മനോജിനെ സാർ എന്നാണ് ​ഗൗരി കൃഷ്ണ വിളിക്കുന്നത്. ഇന്ന് വിവാഹ നിശ്ചയത്തിന്റെ മുന്നോടിയായുള്ള ആദ്യ വീഡിയോ പങ്കുവെച്ചപ്പോഴാണ് ആരെയാണ് താൻ വിവാഹം ചെയ്യാൻ പോകുന്നത് എന്ന് ​ഗൗരി വെളിപ്പെടുത്തിയത്. ആ സമയത്ത് പേരിനൊപ്പം സാർ എന്ന് ചേർത്താണ് ​ഗൗരി പറഞ്ഞത്. അത് ശ്രദ്ധയിൽപ്പെട്ട് താരത്തിന്റെ ആരാധകരടക്കം നിരവധി സംശയങ്ങളുമായി എത്തിയിരുന്നു. ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ​ഗൗരി കൃഷ്ണ. 'സാർ' വിളി ശീലിച്ച് പോയതാണ് എന്ന് പറഞ്ഞുകൊണ്ടാണ് ​ഗൗരി കൃഷ്ണ സംസാരിക്കുന്നത്. 'ലൊക്കേഷനിൽ വെച്ച് അങ്ങനെ വിളിച്ചാണ് ശീലം. പെട്ടന്ന് ഒന്നും അത് മാറ്റാൻ കഴിയുന്നില്ല. മനോജ് സാർ എന്ന് തന്നെയാണ് ഇപ്പോഴും വിളിയ്ക്കുന്നത്. ഭാവിയിൽ മാറിയേക്കാം' ​ഗൗരി കൃഷ്ണ പറയുന്നു.

സീരിയൽപ്പോലെ ജീവിതവും

സീരിയലിലെപ്പോലെ ജീവിതത്തിൽ അറംപറ്റിയതാണോ എന്ന് സംശയിക്കുന്നുവെന്നും ​ഗൗരി കൃഷ്ണ കൂട്ടിച്ചേർത്തു. കാരണം പൗർണമി തിങ്കൾ എന്ന സീരിയലിൽ വിഷ്ണു.വി.നായർ ആണ് പ്രേംജിത്ത് ശങ്കർ എന്ന നായക കഥാപാത്രം ചെയ്യുന്നത്. പൗർണമി ആയി എത്തുന്ന ഗൗരി നായകനെ പ്രേം സാർ എന്നാണ് വിളിയ്ക്കുന്നത്. 'അത് എന്റെ ജീവിതത്തിലും സംഭവിച്ചു പോയി. സീരിയൽ അറം പറ്റിയതാണോ' ​ഗൗരി കൃഷ്ണ പറയുന്നു. അടുത്തിടെ വിവാഹിതയായ ദേവിക നമ്പ്യാരും ഭർത്താവ് വിജയിയെ മാഷേ എന്നാണ് വിളിക്കുന്നത്. ഒരു ഷോയ്ക്ക് വേണ്ടി പാട്ട് പാഠിപ്പിച്ചത് കൊണ്ട് ദേവിക വിജയ് യെ മാഷേ എന്നാണ് വിളിയ്ക്കുന്നത്. ദേവികയുടെ മാഷേ എന്ന വിളികൾക്ക് പിന്നാലെ ​ഗൗരിയുടെ മനോജ് സാർ വിളിയും ശ്രദ്ധിക്കപ്പെടുകയാണ്. കോട്ടയത്തെ സ്വകാര്യ റിസോർട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിട്ടാണ് ​ഗൗരി കൃഷ്ണയുടെ വിവാഹ നിശ്ചയം നടത്തിയത്. വിവാഹ തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും ​ഗൗരി കൃഷ്ണ പറഞ്ഞു.

More from Filmibeat

Read more about: gowri krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X