For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കല്യാണപെണ്ണും അമ്മാവനും ഒരാൾ തന്നെ എന്ന വിമർശനം', 'കുറ്റപ്പെടുത്തിയ കുലസ്ത്രീകളോട് സഹതാപം മാത്രം'; ​ഗൗരി

  |

  കഴിഞ്ഞ ​ദിവസമാണ് പൗർണ്ണമി തിങ്കൾ സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടി ​ഗൗരി കൃഷ്ണൻ വിവാഹിതയായത്. അടുത്തിടെ സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്തൊരു വിവാഹവും ഒരുപക്ഷെ ​ഗൗരി കൃഷ്ണന്റേതായിരിക്കും.

  മലയാളത്തിലെ ശ്രദ്ധേയയായ സീരിയൽ താരങ്ങളിൽ ഒരാളണ് ​ഗൗരി കൃഷ്ണൻ എന്നതുകൊണ്ട് തന്നെ താരത്തിന്റെ വിവാഹം പകർത്താൻ കേരളത്തിലെ ചെറുതും വലതുമായ എല്ലാ മീഡിയയും പോയിരുന്നു.

  Also Read: പോകുന്നില്ലെന്ന് തീരുമാനിച്ചത് പാപ്പു, അവള്‍ തന്നെ നേരിട്ട് ബാലയോട് പറഞ്ഞു; ബാലയ്ക്ക് അമൃതയുടെ മറുപടി

  ഒപ്പം ​ഗൗരി തന്റെ യുട്യൂബ് ചാനലിലൂടെ ചടങ്ങുകളെല്ലാം പകർത്തി ഷെയർ ചെയ്യുകയും ചെയ്തിരുന്നു. വിവാഹത്തിന് വസ്ത്രങ്ങളും സ്വർണ്ണവും വാങ്ങിയത് മുതലുള്ള കാര്യങ്ങൾ ​ഗൗരി കൃഷ്ണൻ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു.

  മാത്രമല്ല വിവാഹ ദിവസം നടന്ന പരിപാടികൾ നോക്കി നടത്തിയതും പരിപാടികൾ സുഖമമായി നടക്കുന്നതിന് നിർദേശങ്ങൾ നൽകിയതുമെല്ലാം ​ഗൗരിയായിരുന്നു. ​താരത്തിന്റെ വിവാഹ വീഡിയോ വൈറലായതോടെ വിമർശകരും പാഞ്ഞെത്തി.

  കല്യാണ ദിവസം കുടുംബത്തിലെ കാരണവന്മാർ ചെയ്യേണ്ട കാര്യങ്ങൾ പോലും കല്യാണപെണ്ണാണ് ചെയ്യുന്നത് എന്നതടക്കമുള്ള വിമർശനങ്ങളാണ് ​ഗൗരിക്ക് എതിരായി കമന്റുകളുടെ രൂപത്തിൽ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

  ഇപ്പോഴിത തനിക്കെതിരെ വന്ന വിമർശനങ്ങൾക്കുള്ള മറുപടിയുമായി വന്നിരിക്കുകയാണ് ​നടി ​ഗൗരി കൃഷ്ണൻ. ക്ഷണിച്ചിട്ട് വന്ന അതിഥികൾ കാണാൻ സാധിക്കാത്ത തരത്തിൽ വിവാഹ വേദിയെ വളഞ്ഞ് നിൽക്കുന്ന ഒരു കൂട്ടം ഫോട്ടോ​ഗ്രാഫർമാരുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ​ഗൗരിയുടെ വിശദീകരണം.

  'ക്രിട്ടിസൈസ് ചെയുന്ന എല്ലാവർക്കും വേണ്ടി പോസ്റ്റ് ചെയുന്നു. വിളിച്ച് വരുത്തിയ ​ഗസ്റ്റുകൾക്കൊന്നും കല്യാണം കാണാൻ പറ്റാത്ത പോലെ ഇങ്ങനെ നിന്ന മീഡിയക്കാരോട് രണ്ട് സൈഡിലേക്ക് മാറാനോ താഴെ നിന്ന് എടുക്കാനോ പറഞ്ഞത് തെറ്റാണെന്ന് എന്റെ മനസാക്ഷിക്ക് തോന്നിയിട്ടില്ല.'

  'കല്യാണം കാണാൻ വന്നവരോട് മറുപടി പറയേണ്ടത് ഞങ്ങളാണ്. കല്യാണദിവസം പെണ്ണ് കാര്യങ്ങൾ നോക്കുന്നു... നാണിച്ച് നിന്നില്ല... എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചമാരോട് സഹതാപം മാത്രം....' ​ഗൗരി കൃഷ്ണൻ കുറിച്ചു.

  Also Read: അബീഷുമായി പിരിയാനുള്ള കാരണം ആ ഭിന്നത! ഇനിയൊരു വിവാഹത്തിന് തയ്യാറാകുമോ? അര്‍ച്ചന കവി പറയുന്നു

  ഗൗരിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ താരത്തെ അനുകൂലിച്ച് സീരിയൽ താരങ്ങൾ അടക്കമുള്ളവർ രം​ഗത്തെത്തി. 'പറയുന്നവരോട് പോകാൻ പറ.... നാണിച്ച് നിലത്ത് കളം വരക്കുന്ന കാലമൊക്കെ പോയി. അത്യാവശ്യത്തിന് മതി എല്ലാം.'

  'കുറ്റപറയുന്ന ചേച്ചിമാർ അത് ചെയ്തോട്ടെ. നല്ല കുടുംബ ജീവിതം ആശംസിക്കുന്നു' എന്നാണ് ആരാധകരിൽ ഒരാൾ ​ഗൗരിയെ അനുകൂലിച്ച് കുറിച്ചത്. സംവിധായകൻ മനോജ് പേയാടാണ് ​ഗൗരിയെ വിവാഹം ചെയ്തത്. നവംബർ 24ന് ഗൗരിയുടെ സ്വദേശമായ കോട്ടയത്തെ കുടുംബക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകള്‍.

  തുടർന്ന് മണ്ഡപത്തിലും ചടങ്ങുകൾ നടന്നു. ഗൗരി നായികയായ പൗർണിത്തിങ്കൾ സീരിയലിന്റെ സംവിധായകനായിരുന്നു മനോജ് പേയാട്. തിരുവനന്തപുരം സ്വദേശിയാണ്.

  അഭിനയത്തോടൊപ്പം വ്ലോഗറായും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. കോട്ടയം സ്വദേശിയാണ്. അനിയത്തി' എന്ന സീരിയലിലൂടെയാണ് ​ഗൗരി അഭിനയരംഗത്തേക്ക് എത്തിയത്. പൗർ‌ണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി.

  ഈ വർഷം ഫെബ്രുവരിയിലായിരുന്നു ​ഗൗരിയുടെ വിവാഹ നിശ്ചയം നടന്നത്. പഠനവുമായി ബന്ധപ്പെട്ടുള്ള തിരക്കിലായതിനാൽ ​ഗൗരി ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.

  പഠനം പൂർത്തിയാക്കിയ ശേഷം ഒരു ജോലിയാണ് ലക്ഷ്യമെന്നും വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ​ഗൗരി പറഞ്ഞിരുന്നു.

  വിവാഹത്തെ കുറിച്ച് ആലോചിക്കാതിരുന്ന സമയത്താണ് മനോജിന്റെ പ്രപ്പോസൽ വന്നതെന്നും വീട്ടിൽ എല്ലാവർക്കും സന്തോഷമായതിനാലും തന്റെ കാഴ്ചപ്പാടുകളോട് യോജിച്ച് പോകുന്ന വ്യക്തിയായതിനാലുമാണ് വിവാഹിതയാകാൻ തീരുമാനിച്ചതെന്നും ​ഗൗരി നേരത്തെ വ്യക്തമാക്കിയിരുന്നു.

  Read more about: serial actress
  English summary
  Serial Actress Gowri Krishnan Finally Reacted To Her Wedding Related Trolls, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X