'ഒരുപാട് സാക്രിഫൈസ് ചെയ്തു... ഞങ്ങള്‍ക്കിടയില്‍ അതിന്റെ പേരിൽ നിരവധി വഴക്കുകളുണ്ടായി'; ​ഗൗരിയും ഭർത്താവും!

സിനിമാ താരങ്ങളെപോലെ തന്നെ സീരിയൽ താരങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. സീരിയൽ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ​ഗൗരി കൃഷ്ണൻ. ഗൗരിയുടെയും സംവിധായകൻ മനോജ് പേയാടിന്റെയും വിവാഹം ആരാധകരും ആഘോഷമാക്കിയിരുന്നു. ഒന്നര വർഷം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പൗർണ്ണമി തിങ്കൾ സീരിയലിലൂടെയായിരുന്നു ​ഗൗരി ക‍ൃഷ്ണനെ മിനിസ്ക്രീൻ‌ പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയത്.

പരമ്പരയിലെ പൗർണ്ണമിയെന്ന കഥാപാത്രം ഗൗരിയെ ഏറെ പ്രശസ്തയാക്കി. സീരിയൽ സംവിധായകനാണ് മനോജ് പേയാട്. ഇരുവരും ഒരുമിച്ച് സീരിയലിൽ അഭിനയിച്ചപ്പോഴാണ് പ്രണയത്തിലായത്. എന്നാൽ വിവാഹശേഷം പഠനത്തിൽ ശ്രദ്ധ കൊടുത്തിരിക്കുകയാണ് ​ഗൗരി ക‍ൃഷ്ണൻ. ഒരു ​ഗവൺനമെന്റ് ജോലിയാണ് ​ഗൗരിയുടെ ലക്ഷ്യം അതുകൊണ്ട് തന്നെ താരം ഇപ്പോൾ സീരിയൽ അഭിനയത്തിൽ‌ നിന്നും വിട്ടുനിൽക്കുകയാണ്.

Gowri Krishnan

പക്ഷെ സോഷ്യൽമീഡിയയിലും യുട്യൂബ് ചാനലുമായും ​ഗൗരി ആക്ടീവായതിനാൽ മിനിസ്ക്രീനിലെ ​ഗൗരിയുടെ വിടവ് പ്രേക്ഷകരെ അധികം ബാധിക്കുന്നില്ല. അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും മോഡലിങ് പ്രമോഷൻ പോലുള്ളവയെല്ലാം താരം ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെയും ഭർത്താവിന്റെയും ഏറ്റവും പുതിയ സന്തോഷത്തെ കുറിച്ച് പങ്കിട്ട് ​ഗൗരി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഏറെ നാളത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ഒരു പുതിയ വീട് വെച്ചിരിക്കുകയാണ് ​ഗൗരിയും ഭർത്താവ് മനോ​ജും. അടുത്ത കാലത്തായി പങ്കുവെക്കുന്ന വീഡിയോകളിലെല്ലാം പുതിയ വീടിനെ കുറിച്ച് ​ഗൗരിയും മനോജും സംസാരിക്കാറുണ്ടായിരുന്നു. ഒന്നര വർഷത്തോളമായി പുതിയ വീടിന്റെ പണി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഓട്ടത്തിലായിരുന്നത് കൊണ്ട് തങ്ങൾക്കിടയിൽ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെന്നും പുതിയ വീഡിയോയിൽ നടി പറയുന്നു.

വീടിന്റെ ​ഗൃഹപ്രവേശന ചടങ്ങിന്റെ വീഡിയോ മാത്രമെ ​ഗൗരി പങ്കുവെച്ചിട്ടുള്ളു. ഹോം ടൂർ വീഡിയോ ഒരു ദിവസം ചെയ്യാമെന്നും അപ്പോൾ വിശദമായി വീട് തന്റെ പ്രേക്ഷകർ‌ക്ക് കാണിച്ച് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതും പുതിയ വീഡിയോയിൽ ​ഗൗരി പറഞ്ഞു. 'ഒന്നര വര്‍ഷത്തെ കാത്തിരിപ്പും കഷ്ടപ്പാടുമാണ് വീട്. വിവാഹത്തിന് മുമ്പ് തന്നെ പണികള്‍ തുടങ്ങിയിരുന്നു.'

'വിവാഹത്തിനുശേഷം രണ്ടുപേരും ഒരുമിച്ചായി വീടിന്റെ പണികൾ ശ്രദ്ധിക്കുന്നത്. ഒരുപാട് സാക്രിഫൈസ് ചെയ്തിട്ടുണ്ട് ഈ വീട് പൂര്‍ത്തിയാക്കുന്നതിന് വേണ്ടി. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞാല്‍ മനോജ് നേരെ വീട് പണി നടക്കുന്ന ഇടത്തേക്ക് വരും. എനിക്ക് തരേണ്ട സമയം പോലും അവിടെ ചെലവഴിക്കുന്നുവെന്ന് പറഞ്ഞാണ് വഴക്ക് നടക്കാറുള്ളത്. പക്ഷെ എല്ലാത്തിനും ഇപ്പോള്‍ പരിഹാരമായി.'

Gowri Krishnan

'വീടിന്റെ ഓരോ കാര്യങ്ങളും മനോജ് സര്‍ നോക്കി നോക്കി ചെയ്തതാണ്. പലതും മാറ്റിയും മറിച്ചും ആലോചിച്ചുമൊക്കെ പൂര്‍ത്തിയാക്കുകയായിരുന്നു. വീടിന്റെ ഇന്റീരിയല്‍ കുറച്ച് ബാക്കിയുണ്ട്. ഫര്‍ണിച്ചറുകള്‍ എല്ലാം സെറ്റ് ചെയ്യുന്നതിന്റെ പരിപാടി പാലുകാച്ചലിന് ശേഷം മാത്രം. അത് കഴിഞ്ഞ് ഹോം ടൂര്‍ ചെയ്യാം', എന്നാണ് ഗൗരിയും മനോജും വീഡിയോയിൽ പറ‍ഞ്ഞത്.

ആരാധകർ അടക്കം നിരവധി പേർ‌ ഇരുവർ‌ക്കും ആശംസകളുമായി എത്തി. കോട്ടയം സ്വദേശിയായ ഗൗരി അനിയത്തി എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. സീത എന്ന സീരിയലിലും ശ്രദ്ധേയ വേഷം ചെയ്തിരുന്നു ​ഗൗരി.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X