ആശുപത്രി കിടക്കയിൽ നിന്നും ഗൗരിയുടെ അടുത്തേക്ക്, കഷ്ടപ്പെട്ടിട്ടും കിട്ടിയത് തെറി; ഗൗരിയും സുഹൃത്തും പറയുന്നു
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാനായി മനോഹരമായ കഥാപാത്രത്തെ സമ്മാനിച്ചയാളാണ് ഗൗരി കൃഷ്ണന്‍. പൗര്‍ണ്ണമിത്തിങ്കള്‍ പരമ്പരയിലെ പൗര്‍ണ്ണമിയായെത്തി ഗൗരി മലയാളിയുടെ സ്വന്തം മകളായി മാറി. പരമ്പര അവസാനിച്ച് ഏറെയായെങ്കിലും ഗൗരിയെ സ്നേഹിക്കുന്നവര്‍ക്ക് ഇപ്പോഴും പൗര്‍ണ്ണമിയാണ് താരം. പൗര്‍ണ്ണമിത്തിങ്കള്‍ കൂടാതെ എന്ന് സ്വന്തം ജാനി, സീത, കയ്യെത്തും ദൂരത്ത് തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. താര ജാഡയില്ലാത്ത നടിയെന്ന് പ്രേക്ഷകർ ഒന്നടങ്കം സീരിയൽ താരം ഗൗരി കൃഷ്ണനെ വിശേഷിപ്പിക്കാറുള്ളത്.
അതിന് ഗൗരിയുടെ യുട്യൂബ് ചാനലിലെ വീഡിയോകൾ തന്നെ തെളിവാണ്. വളരെ ലളിതമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതാണ് ഗൗരിയുടെ പ്രത്യേകത. താരത്തിന്റെ വിവാഹവും ചടങ്ങുകളും എല്ലാം അങ്ങനെ തന്നെയായിരുന്നു. പൗര്‍ണ്ണമിത്തിങ്കള്‍ പരമ്പരയുടെ സംവിധായകനായിരുന്ന മനോജാണ് ഗൗരിയെ വിവാഹം ചെയ്തത്. ആർഭാടം ഒഴിവാക്കിയ ആഘോഷമായിരുന്നു ഇരുവരുടെയും വിവാഹം.

അതുകൊണ്ട് തന്നെ ആരാധകരുടെയിടയിലും ഈ വിവാഹം സംസാര വിഷയം തന്നെയായിരുന്നു. വിവാഹത്തിന്റെ ഓരോ വിശേഷങ്ങളും താരം തന്നെ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. ആഭരണങ്ങളും വസ്ത്രങ്ങളും എടുത്തതും ഹൽദിയും റിസപ്‌ഷനുമെല്ലാം താരത്തിനൊപ്പം മലയാളികളും ആഘോഷമാക്കിയിരുന്നു. നാല് വ്യത്യസ്ത സാരിയിലാണ് കല്യാണ ദിവസത്തിൽ താരം ഒരുങ്ങിയത്. എല്ലാത്തിനും പ്രത്യേക ആഭരണങ്ങളാണ് അണിഞ്ഞത്.
കല്യാണ ദിവസം അണിഞ്ഞ ആഭരണങ്ങൾ എല്ലാം ഇമിറ്റേഷൻ ഗോൾഡായിരുന്നു. ഒരു വർഷം മുമ്പായിരുന്നു ഗൗരി കൃഷ്ണന്റേയും മനോജിന്റേയും വിവാഹം നടന്നത്. സെലിബ്രിറ്റികളുടെ വിവാഹം എപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഗൗരിയുടെ വിവാഹത്തിനും ഇത് സംഭവിച്ചിരുന്നു. മേക്കപ്പ് അടക്കമുള്ളവയുടെ പേരിൽ ഗൗരിക്ക് സോഷ്യൽമീഡിയ വഴി വലിയ രീതിയിൽ വിമർശനം ലഭിക്കുകയും ചെയ്തിരുന്നു.
എൻഗേജ്മെന്റിനും വിവാഹത്തിനുമെല്ലാം ഗൗരിയെ ഒരുക്കിയത് നടിയുടെ സുഹൃത്തും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ ടിന്റു ഭദ്രനാണ്. വിവാഹശേഷം ഒരു ഗവൺമെന്റ് ജോലി നേടാനുള്ള പ്രിപ്പറേഷനിലാണ് ഗൗരി. അതുകൊണ്ട് തന്നെ സീരിയൽ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. യുട്യൂബ് വ്ലോഗിങ്ങുമായി സജീവമായ താരം ഏറ്റവും പുതിയതായി പങ്കിട്ട വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
തന്റെ വിവാഹ സമയത്ത് തന്നെ മേക്കപ്പ് ചെയ്തതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ട മേക്കപ്പ് ആർട്ടിസ്റ്റുമായ ടിന്റു ഭദ്രനൊപ്പമുള്ളതാണ് ഗൗരിയുടെ പുതിയ വീഡിയോ. അടുത്തിടെ മോഡേൺ ലുക്കിൽ ഗൗരി ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു.
അതിന് ഗൗരിക്ക് മേക്കപ്പ് ചെയ്തത് ടിന്റുവാണ്. ഒമ്പത് വർഷത്തിനുശേഷം മോഡേൺ ഡ്രസ്സിൽ ഗൗരി നടത്തിയ ഫോട്ടോഷൂട്ട് കൂടിയാണിത്. ഫോട്ടോഷൂട്ട് ബിഹൈന്റ് ദി സീൻ വീഡിയോയിൽ തന്റെ കല്യാണ സമയത്തെ ചില അറിയാ കഥകളും ഗൗരി വെളിപ്പെടുത്തി.

അസുഖം ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റായിരുന്ന ടിന്റു ഡോക്ടറെ നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങിയാണ് തന്നെ ഒരുക്കാനായി എത്തിയതെന്ന് ഗൗരി പറയുന്നു. കല്യാണത്തിനാണ് ടിന്റു അവസാനമായി എന്നെ ഒരുക്കിയത്. ഇപ്പോൾ ഒരു വർഷം പിന്നിടുന്നു. മൂന്നാർ പ്ലാൻ ചെയ്ത ഫോട്ടോഷൂട്ടാണ്. എന്നാൽ ക്ലൈമറ്റ് കാരണം കോവളത്തേക്ക് മാറ്റുകയായിരുന്നു.
എന്റെ കല്യാണത്തിന് എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഓർക്കാൻ കഴിയുന്നില്ല. തലേദിവസം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു ടിന്റു. പിറ്റേദിവസം വെളുപ്പിന് ടിന്റു ഡോക്ടറെ നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങി വന്നു. എന്നിട്ടാണ് എന്നെ ഒരുക്കിയകത്.
ഇത്രത്തോളം കഷ്ടപ്പെട്ട് വന്ന് എന്നെ സ്റ്റൈൽ ചെയ്തിട്ടും അവസാനം ഞങ്ങൾക്ക് സോഷ്യൽമീഡിയയിൽ നിന്നും തെറിയോട് തെറിയായിരുന്നു കിട്ടിയത്. വിവാഹ ദിവസത്തെ എന്റെ ലുക്കിന് വലിയ വിമർശനം കിട്ടിയിട്ടും ചീത്ത കേട്ടിട്ടും അത് റഫറൻസ് കൊടുത്താണ് ബ്രൈഡ്സ് ഇപ്പോഴും ടിന്റുവിമെ ബുക്ക് ചെയ്യുന്നത്.
അന്ന് ടിന്റുവിനെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. ഹെയർ, മേക്കപ്പ് എല്ലാം ടിന്റു ഒറ്റയ്ക്കാണ് ചെയ്തത്. പക്ഷെ അന്ന് വിവാഹ വീഡിയോ പകർത്തി പബ്ലിഷ് ചെയ്ത പലരും മേക്കപ്പ് വളരെ വൾഗറായി കാണിച്ചു. എന്റെ യുട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്ത വീഡിയോയിൽ മേക്കപ്പ് പെർഫക്ടായിരുന്നുവെന്നും ഗൗരി തന്റെ ആരാധകർക്ക് അറിയാത്ത കഥകൾ വെളിപ്പെടുത്തി പറഞ്ഞു.


Click it and Unblock the Notifications