സ്വകാര്യ ചിത്രങ്ങൾ അയച്ചാൽ രണ്ട് ലക്ഷം; മോശമായി സ്പർശിച്ചയാളെ ചെരുപ്പ് കൊണ്ട് അടിച്ചു; നടിയുടെ വെളിപ്പെടുത്തൽ

സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് സീരിയൽ നടി ജയലക്ഷ്മി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. മോശം സമീപനം ഉണ്ടാകുമ്പോൾ അപ്പോൾ തന്നെ പ്രതികരിക്കണമെന്നും പിന്നീട് സംവിധായകന്റെയോ നടന്റെയോ പേര് പറയുന്നതിൽ കാര്യമില്ലെന്നും ജയലക്ഷ്മി അഭിപ്രായപ്പെട്ടു. തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചും ജയലക്ഷ്മി സംസാരിച്ചു.. ഒരിക്കൽ ഒരാൾ തന്നെ തൊടാൻ പാ‌ടില്ലാത്ത സ്ഥലത്ത് തൊട്ടു. ഉടനെ തന്നെ അയാളെ പിന്തുടർന്ന് ചെരിപ്പ് കൊണ്ട് അ‌ടിച്ചെന്നും ജയലക്ഷ്മി വ്യക്തമാക്കി.

തന്നെ ചതിക്കുഴിയിൽ പെടുത്താൻ നോക്കിയ സംഭവത്തെക്കുറിച്ചും ജയലക്ഷ്മി സംസാരിക്കുന്നുണ്ട്. വീട്ടിൽ നിന്ന് വർക്ക് ചെയ്യാമെന്ന ഒരു പരസ്യം കണ്ട് വിളിച്ചപ്പോൾ തന്റെ ന​ഗ്ന ചിത്രങ്ങൾ തന്നാൽ രണ്ട് ലക്ഷം രൂപ തരാമെന്ന് അവർ വാ​ഗ്ദാനം ചെയ്തു. ഇത് തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും നടി തുറന്ന് പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടിമാരുടെ ഫോ‌ട്ടോകൾ ദുരുപയോ​ഗം ചെയ്യാൻ ശ്രമിച്ച സംഘത്തിനെതിരെ ജയലക്ഷ്മി രം​ഗത്ത് വന്നിരുന്നു.

Actress Jayalakshmi

ജയലക്ഷ്മിയുടെ പരാതിയു‌ടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയും ചെയ്തു. അന്ന് നൽകിയ അഭിമുഖത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജയലക്ഷ്മി തുറന്ന് സംസാരിക്കുകയുണ്ടായി. വിഐപികളുടെ കൂടെ ഡേറ്റിം​ഗിന് പോയാൽ ഒരു ദിവസത്തേക്ക് മൂന്ന് ലക്ഷം മുതൽ മുപ്പത് ലക്ഷം വരെ സമ്പാദിക്കാമെന്ന് വാട്സ്ആപ്പിൽ മെസേജ് വന്നു. മെസേജ് കണ്ട് ഇത്രയും ഓപ്പണായി ഒരാൾ നമ്മളെ അപ്രോച്ച് ചെയ്യുന്നു എന്നത് ഷോക്കിം​ഗ് ആയി തോന്നി.

വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞു. ബ്ലോക്ക് ചെയ്തെന്ന അവർ പറഞ്ഞു. ബ്ലോക്ക് ചെയ്ത് ഒരാഴ്ചക്കുള്ളിൽ അതേ പോലെ മറ്റൊരു മെസേജ് വന്നു. എന്റെ സുഹൃത്തിനും സമാന അനുഭവമുണ്ടായി. ഒരു സ്കൂൾ കുട്ടിക്കും ഇങ്ങനെയാെരു മെസേജ് വന്നതായി മറ്റൊരു സുഹൃത്ത് പറഞ്ഞു. ഇതങ്ങനെ വിട്ടാൽ പറ്റില്ലെന്ന് അന്ന് തീരുമാനിച്ചെന്ന് ജയലക്ഷ്മി വ്യക്തമാക്കി.

Actress Jayalakshmi

സിനിമാ സീരിയൽ താരങ്ങളെക്കുറിച്ച് പലർക്കുമുള്ള തെറ്റിദ്ധീരണയും ജയലക്ഷ്മി അന്ന് ചൂണ്ടിക്കാട്ടി. സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും ജീവിതം ഒരുപോലെയാണ്. അവർ എപ്പോഴും മീഡിയകൾക്ക് മുമ്പിലാണ്. വീട്ടിൽ ഒരു നല്ല വിഷയം നടന്നാലും മോശം കാര്യം നടന്നാലും എല്ലാവർക്കും അറിയാം. ഒരാൾ തെറ്റ് ചെയ്താൽ എല്ലാവരേയും അതേ കണ്ണിൽ കാണുന്നത് തെറ്റാണ്.

ഒരു കഥാപാത്രം ചെയ്താൽ ആ കഥാപാത്രമായാണ് ഞങ്ങളെ കാണുന്നത്. അത് കഥാപാത്രമാണ്. താനല്ലെന്ന് ജയലക്ഷ്മി ചൂണ്ടിക്കാട്ടി. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും ജയലക്ഷ്മി തുറന്ന് പറഞ്ഞു. നിരവധി തമിഴ് സീരിയലുകളിൽ ജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. തമിഴ് സീരിയൽ രം​ഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് ഇതിനോടകം ഒന്നിലേറെ തുറന്ന് പറച്ചിലുകൾ ഉണ്ടായിട്ടുണ്ട്.

അടുത്തിടെ സീരിയൽ നടി റീഹാനയും ഈ വിഷയത്തിൽ സംസാരിച്ചു. സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് നമ്പർ വാങ്ങും. സുന്ദരിയാണ്, മികച്ച അഭിനയം എന്നൊക്കെ ആദ്യം പ്രശംസിക്കും. അഭിനയിച്ച് കഴിഞ്ഞാൽ പിന്നീട് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുമെന്ന് റിഹാന തുറന്ന് പറഞ്ഞു. അടുത്ത കാലത്താണ് സിനിമാ ലോകത്ത് കാസ്റ്റിം​ഗ് കൗച്ച് വലിയ തോതിൽ ചർച്ചാ വിഷയമായി തുടങ്ങിയത്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X