'പണ്ട് അമ്പിളിക്ക് ലോകവിവരം ഇല്ലായിരുന്നു, പത്ത് വർഷം മുമ്പ് മാറ്റം വന്നിരുന്നെങ്കിൽ വേറെ ലെവലായേനെ'; ജീജ

നടി അമ്പിളി ദേവിയും കുടുംബവും സോഷ്യൽ മീഡിയക്കും ആരാധകർക്കും പ്രിയപ്പെട്ടവരാണ്. രണ്ട് കുഞ്ഞ് മക്കളുമായുള്ള ജീവിതം അമ്പിളിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ എപ്പോഴും നിറഞ്ഞ് നിൽക്കാറുണ്ട്.

പതിനാല് വയസിൽ അഭിനയ രംഗത്തേക്ക് എത്തിയ അമ്പിളി ദേവി അന്ന് മുതൽ സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാഗമായിരുന്നു. അഭിനയവും നൃത്തവും കൈ മുതലായുള്ള അമ്പിളിയുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഇന്നത്തെ പേരും പ്രശസ്തിയും.

മിനി സ്‌ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ ഇടം കണ്ടെത്തിയെങ്കിലും മിനി സ്‌ക്രീനിലാണ് കൂടുതൽ അമ്പിളി തിളങ്ങിയത്. ഇപ്പോഴിത സീരിയൽ താരം ജീജ സുരേന്ദ്രൻ നടി അമ്പിളി ദേവിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ‌മീഡിയയിൽ നിറയുന്നത്.

പണ്ടത്തെ അമ്പിളിക്ക് ലോകവിവരം ഇല്ലായിരുന്നുവെന്നും പത്ത് വർഷം മുമ്പ് അമ്പിളിക്ക് ഇന്ന് കാണുന്ന മാറ്റം വന്നിരുന്നെങ്കിൽ വേറെ ലെവലായേനെ എന്നുമാണ് നടി ജീജ പറയുന്നത്.

പണ്ട് അമ്പിളിക്ക് ലോകവിവരം ഇല്ലായിരുന്നു

അമ്പിളി ദേവിയുമായി ജീജയ്ക്ക് പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അതിലെ സത്യാവസ്ഥയും ജീജ വ്യക്തമാക്കി. 'ഈ അടുത്ത് തലവര എന്ന ഒരു ഷോർട്ട് ഫിലിം അഭിനയിക്കാൻ വേണ്ടി എനിക്ക് ഒരു ദിവസം ഒരാളുടെ കോൾ വന്നു.'

'ഞാൻ അത് എടുത്തു. എനിക്ക് ആ പുള്ളിയെ അധികം പരിചയം ഒന്നുമില്ല. കല്ലമ്പലത്ത് നിന്നുമാണ് വിളിക്കുന്നതെന്ന് പറഞ്ഞു. അപ്പച്ചി ക്യാരക്ടറാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഞാൻ അത് ഏറ്റെടുത്തു. അങ്ങനെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും എന്നെ വിളിച്ചു.'

പത്ത് വർഷം മുമ്പ് മാറ്റം വന്നിരുന്നെങ്കിൽ വേറെ ലെവലായേനെ

'അമ്പിളി ദേവി മാഡത്തിന്റെ ദിവസം ഫ്രീ അല്ല തുമ്പപ്പൂവിന്റെ ലൊക്കേഷനിലാകും അമ്പിളി എന്നാണ് സംവിധായകൻ എന്നോട് പറയുന്നത്. അമ്പിളിയാണ് ഹീറോയിനെന്നും പറഞ്ഞു. അമ്പിളിയാണ് ഹീറോയിൻ. ഞാൻ അമ്പിളിയുടെ അപ്പച്ചി ആയിട്ടാണ് ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ ഈശ്വരാ ഞാൻ ഒരുപാട് സന്തോഷിച്ചു.'

'കാരണം ഒരുപാട് കാലമായി ഞാൻ അമ്പിളിയേയും മക്കളേയും കാണാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു. കാണാൻ കഴിഞ്ഞിരുന്നില്ല. ഷൂട്ടിന്റെ ദിവസം ആകാൻ വേണ്ടി ഞാൻ കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. എന്നെ കണ്ടതും അമ്പിളി വന്നു കെട്ടിപിടിച്ചു.'

സ്നേഹം ആസ്വദിച്ചു

'അമ്പിളിയെ ഞാൻ ഇതിനു മുമ്പ് കാണുന്നത് കുറെ വർഷങ്ങൾക്ക് മുമ്പാണ്. ഞാനും അമ്പിളിയും തമ്മിലുള്ള ആത്മബന്ധം അറിയുന്നവർ വളരെ ചുരുക്കമായിരുന്നു. ഞങ്ങൾക്ക് പക്ഷെ പരസ്പരം അറിയാമായിരുന്നു. ഞങ്ങൾ ഫോണിലൂടെ സംസാരിക്കുന്നുണ്ടായിരുന്നു.'

'കാണാൻ വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. അത് ഷോർട്ട് ഫിലിം സെറ്റിൽ വെച്ച് നടക്കുകയും ചെയ്തു. ഞങ്ങൾ കണ്ടപാടെ സ്നേഹം പങ്കിട്ടു എന്നതിനേക്കാളും സ്നേഹം ആസ്വദിച്ചു എന്ന് വേണം പറയാൻ. അമ്പിളിയുടെ മക്കളെയും അച്ഛനെയും അമ്മയെയും കണ്ടു.'

'പഴയ അമ്പിളി അല്ല ഇപ്പോൾ. പഴയ അമ്പിളി മാറിയിരിക്കുന്നു. ലോക വിവരം ഇപ്പോഴാണ് അമ്പിളിക്ക് കിട്ടിയതെന്ന് ആ സംസാരത്തിൽ നിന്നും എനിക്ക് മനസിലായി.'

എനിക്ക് ഒരുപാട് സന്തോഷമായി

'പണ്ട് അമ്പിളി ഒരു ബേബിയെ പോലെ ആയിരുന്നു. അച്ഛനും അമ്മയും പറയുന്നത് മാത്രം കേട്ടുകൊണ്ട് അഭിനയിക്കുന്നു. അത് കഴിഞ്ഞാൽ ആരുമായും ഒരു ബന്ധവും അമ്പിളിക്ക് ഉണ്ടായിരുന്നില്ല. ഡാൻസും ലോകവുമായിരുന്നു ആ കുട്ടിക്ക് എല്ലാം. ഇന്ന് മക്കളാണ് ലോകം എങ്കിലും പബ്ലിക്കുമായി ഒരു ബന്ധം അമ്പിളിക്കുണ്ട്.'

'മെച്ചുവേർഡായ ഒരു അമ്പിളിയെയാണ് ഞാൻ അവിടെ കാണുന്നത്. എനിക്ക് ഒരുപാട് സന്തോഷമായി. ഒരു പത്തുവർഷം മുമ്പെ ഈ അമ്പിളി ആയിരുന്നു എങ്കിൽ അമ്പിളി വേറെ ഒരു ലെവൽ ആയേനെ. ഞാൻ അത് അമ്പിളിയോട് പറഞ്ഞപ്പോൾ അമ്പിളി പറഞ്ഞു എനിക്ക് അവസാന കാലമാണ് ബുദ്ധി വന്നതെന്ന്.'

ആ പാൽ കൊഞ്ചലുള്ള മുഖം

'അമ്പിളിക്ക് അതെ മുഖഭാവമാണ്. ആ പാൽ കൊഞ്ചലുള്ള മുഖം. അതെ സൗന്ദര്യം. അമ്പിളിയുടെ സൗന്ദര്യം കൂടിയ പോലെയുണ്ട്. അമ്പിളിക്ക് നല്ല ചുറുചുറുക്കുള്ള രണ്ട് ആൺകുട്ടികളെയാണ് ദൈവം കൊടുത്തത്.'

'നല്ല സ്നേഹത്തോടെ ആ മക്കൾ അമ്പിളിയുടെ ഒപ്പം കഴിയുന്നതിൽ സന്തോഷമുണ്ട്. ഞാൻ അമ്പിളിയുമായി പ്രശ്നമുണ്ടെന്ന് പലരും കരുതും. പക്ഷെ ഞങ്ങൾ ജീവൻ നിലനിൽക്കുന്ന സമയം വരെ സ്നേഹിച്ച് കൊണ്ടിരിക്കും' ജീജ പറഞ്ഞു.

More from Filmibeat

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X