തടി കുറയ്ക്കാന്‍ ആഗ്രഹമില്ലേ എന്ന് ചോദിക്കുന്നവരോട് സീരിയല്‍ താരം മാന്‍വി സുരേന്ദ്രന് പറയാനുള്ളത്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടി മാന്‍വി സുരേന്ദ്രന്‍. ടെലിവിഷന്‍ രംഗത്ത് വളരെ സജീവമായി നില്‍ക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് മാന്‍വി. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. നാടന്‍ വസ്ത്രങ്ങളും മോഡേണ്‍ വസ്ത്രങ്ങളും ഒരേപോലെ ക്യാരി ചെയ്യാനുള്ള മാന്‍വിയുടെ കഴിവിനെ ആരാധകര്‍ പലപ്പോഴും പുകഴ്ത്താറുണ്ട്.

മിസിസ് ഹിറ്റ്‌ലര്‍, കൂടെവിടെ, സീത തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ സുപരിചിതയായ മാന്‍വി ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് ആഗ്രഹം ഇടയ്ക്ക് വരും, ഇടയ്ക്ക് പോകും എന്നാണ് മാന്‍വി അതിന് മറുപടി നല്‍കിയത്. പൊതുവേ സിനിമ -സീരിയല്‍ താരങ്ങള്‍ എല്ലാവരും തടി കുറയ്ക്കാനായി വ്യായാമവും ഫിറ്റ്‌നസ് ട്രെയിനിങ്ങും ഒക്കെ നടത്താറുണ്ട്.

വ്യായാമത്തിന്റെ കാര്യത്തില്‍ പല നടിമാരും വിട്ടുവീഴ്ച ചെയ്യാറുമില്ല. എന്നാല്‍ തനിക്ക് ഇത്തരം രീതികളോട് ഒന്നും അത്ര താത്പര്യമില്ല എന്നു വേണം മാന്‍വിയുടെ ഈ മറുപടിയിലൂടെ മനസ്സിലാക്കാന്‍.

സൗന്ദര്യരഹസ്യം

നീണ്ട ഇടതൂര്‍ന്ന മുടിയാണ് മാന്‍വിയുടെ സൗന്ദര്യം. താരത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും ആ ചോദ്യമെത്തി. രസകരമായാണ് മാന്‍വി ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുന്നത്.

സൗന്ദര്യരഹസ്യം എന്താണെന്ന ചോദ്യത്തിന് വ്യത്യസ്ത തരം ഭാവത്തിലുള്ള ഇമോജികളാണ് മാന്‍വി മറുപടിയായി കൊടുത്തിരിക്കുന്നത്. മിസ്സിസ് ഹിറ്റ്‌ലര്‍ ആണോ സീതയാണോ ഇഷ്ടമെന്ന ചോദ്യത്തിന് രണ്ടും എന്നായിരുന്നു താരത്തിന്റെ മറുപടി.

വിദ്യാഭ്യാസ യോഗ്യത

മാന്‍വിയുടെ യഥാര്‍ഥ പേര് ഇത് തന്നെയാണോ അതോ ശ്രുതി എന്നാണോ എന്നായിരുന്നു മറ്റൊരു ചോദ്യം. ശ്രുതി എന്നാണ് താരം ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. മാന്‍വിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ചോദ്യം വന്നു. പ്ലസ് വണ്‍, പ്ലസ്ടു ഏത് സബ്ജക്റ്റ് ആയിരുന്നുവെന്നും അത് കഴിഞ്ഞ് ഏത് കോഴ്‌സിനാണ് പോയതെന്നുമായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം.

പ്ലസ് വണ്‍, പ്ലസ് ടു സയന്‍സ് ആയിരുന്നുവെന്നും ബിരുദം ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആയിരുന്നുവെന്നും ബിരുദാനന്തര ബിരുദം ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ആണ് പഠിച്ചതെന്നും മാന്‍വി പറഞ്ഞു.

Recommended Video

സദ്യ വാരി കൊടുത്ത് മഞ്ചരിയും ഭർത്താവും | Singer Manjari Marriage | *Celebrity | FilmiBeat
മിനിസ്‌ക്രീനില്‍ സജീവം

നിലവില്‍ ടെലിവിഷന്‍ പരമ്പരകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് മാന്‍വി. കൈ നിറയെ കഥാപാത്രങ്ങളാണ് താരത്തിനുള്ളത്. മിസിസ് ഹിറ്റ്‌ലര്‍, കൂടെവിടെ, സീത തുടങ്ങിയ ജനപ്രിയ പരമ്പരകളിലാണ് മാന്‍വി അഭിനയിച്ചിരിക്കുന്നത്.

ഇതു കൂടാതെ മോഡലിംഗ് രംഗത്തും മാന്‍വി സജീവമാണ്. പലപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X