മേഘ്നയുടെ വിവാഹമോചനത്തിന് പിന്നിൽ അമ്മയോ?, എനിക്ക് മോശം കാര്യങ്ങൾ സംഭവിക്കുന്നത് അമ്മയ്ക്ക് സഹിക്കാനാവില്ല!

ഒരു കാലത്ത് ഹിറ്റായിരുന്ന പരമ്പരയായ ചന്ദനമഴയി‌ലെ അമൃതയായി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് മേഘ്ന വിൻസെന്റ്. അഭിനേത്രി എന്നതിലുപരി നർത്തകിയും യുട്യൂബറുമെല്ലാമായ മേഘ്ന ചന്ദനമഴയ്ക്ക് മുമ്പും ശേഷവും നിരവധി സീരിയലുകൾ ചെയ്തിട്ടുണ്ട്. എങ്കിലും മേഘ്നയെ കാണുമ്പോൾ ഊർമിളയുടെ അനുസരണയുള്ള മരുമകൾ എന്ന രീതിയിലാണ് ആരാധകർ സ്നേഹം പ്രകടിപ്പിക്കാൻ ചെല്ലുന്നത്. മേഘ്നയുടെ പ്രൊഫഷണൽ ജീവിതം പോലെ തന്നെ എപ്പോഴും വാർത്തകളിൽ നിറയാറുള്ള ഒന്നാണ് താരത്തിന്റെ സ്വകാര്യ ജീവിതവും.

തകർന്ന ഒരു ദാമ്പത്യ ജീവിതത്തിന്റെ കഥ മേഘ്നയ്ക്കുമുണ്ട്. 2017ൽ ആയിരുന്നു ഏറെ ആഘോഷപൂർവ്വം മേഘ്‌നയുടെയും നടി ഡിംപിൾ റോസിന്റെ സഹോദരനും ബിസിനസുകാരനായ ഡോണിന്റെയും വിവാഹം നടന്നത്. എന്നാൽ ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഇരുവരും വേർപിരി‍ഞ്ഞു. ഡോൺ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു.

Meghna Vincent

എന്നാൽ ദാമ്പത്യ ജീവിതം ഉണ്ടാക്കിയ തകർച്ചയിൽ നിന്നും കരകയറാൻ മേഘ്നയ്ക്ക് ഒരുപാട് സമയമെടുത്തു. വിഷാദരോ​ഗത്തിലേക്ക് വരെ നീങ്ങിയ സാഹചര്യമുണ്ടായിരുന്നുവെന്ന് മേഘ്ന തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. മേഘ്ന-ഡോൺ വിവാ​ഹമോചനം ചർച്ചയായ സമയത്ത് നടിയുടെ കുടുംബജീവിതം തകരാൻ മേഘ്നയുടെ അമ്മയാണ് കാരണമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ മേഘ്നയുടെ വിവാഹമോചനത്തിന് പിന്നിൽ താനാണോ എന്നുള്ള ചോദ്യങ്ങൾക്ക് മേഘ്നയുടെ അമ്മ നിമ്മി തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മേഘ്നയും അമ്മയും. മേഘ്നയെ നശിപ്പിച്ചത് മേഘ്നയുടെ അമ്മയാണ് എന്നുള്ള പ്രചാരണങ്ങൾ ഞാനും കണ്ടിരുന്നു. ഞാൻ അങ്ങനെയല്ലെന്ന് എനിക്ക് അറിയാവുന്നതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്.

എനിക്ക് ദൈവത്തേയും എന്റെ മനസാക്ഷിയേയും മേഘ്നയേയും മാത്രം കാര്യങ്ങൾ ബോധിപ്പിച്ചാൽ മതി. അല്ലാതെ ഞാൻ പെർഫെക്ടാണെന്ന് വന്ന് പറയേണ്ട കാര്യമില്ല. അങ്ങനെ പറയുന്നതാണ് ഏറ്റവും വലിയ വിഡ്ഢിത്തം. കാരണം എന്തെങ്കിലുമൊക്കെ കുറവ് എല്ലാ മനുഷ്യർക്കുമുണ്ടാകും. പിന്നെ മേഘ്നയ്ക്ക് വിവാഹ ജീവിതത്തിൽ എന്തൊക്കെ അനുഭവിച്ചുവെന്നത് അവളുടെ എക്സ്പീരിയൻസാണ്.

അത് അവളായിട്ട് ഓപ്പൺ ചെയ്താലെ അതിന് ക്ലാരിഫിക്കേഷൻ വരു. അതുകൊണ്ട് തന്നെ ഞാൻ അവളെ അതൊക്കെ പുറത്ത് പറയാൻ ഫോഴ്സ് ചെയ്തിട്ടില്ല. അവൾക്ക് എന്ന് തോന്നുന്നുവോ അന്ന് അവൾ അതിനെല്ലാം ക്ലാരിഫിക്കേഷൻ കൊടുക്കും. ഞാൻ ജീവിച്ചതും ജീവിക്കുന്നതും ജീവിക്കാൻ പോകുന്നതും മേഘ്നയ്ക്ക് വേണ്ടിയാണെന്നാണ് ആരോപണങ്ങൾക്കുള്ള മറുപടിയായി മേഘ്നയുടെ അമ്മ പറഞ്ഞത്.

Meghna Vincent

എനിക്കൊരു വിഷമം വരുന്നത് അമ്മയ്ക്ക് താങ്ങാൻ പറ്റില്ല. അമ്മ സിം​ഗിൾ പാരന്റായിട്ടാണ് എന്നെ വളർത്തിയത്. ഞാൻ കുഞ്ഞായിരുന്നപ്പോൾ അമ്മ ഫിനാഷ്യലി വളരെ ഡൗണായിരുന്നു. അന്ന് എനിക്ക് സിർലാക്ക് വാങ്ങാനുള്ള പണം പോലും അമ്മയുടെ പക്കലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അമ്മ സ്വന്തം രക്തം കൊടുത്തിട്ടാണ് അത് വാങ്ങിയിരുന്നത്. ഇത് എന്റെ വിവാഹ ദിവസം അമ്മയുടെ സുഹൃത്താണ് എന്നോട് പറഞ്ഞത്.

അമ്മയാണ് ഇത് എന്നോട് പറയുന്നതെങ്കിൽ പോലും എനിക്ക് ഇത്രത്തോളം ഫീൽ വരില്ലായിരുന്നു. ഇത്രയൊക്കെ എനിക്ക് വേണ്ടി ചെയ്ത അമ്മയ്ക്ക് എനിക്ക് മോശം കാര്യങ്ങൾ സംഭവിക്കുന്നത് സഹിക്കാൻ പറ്റില്ല. എന്റെ വിഷമം കണ്ടാൽ അമ്മ അതിന് സൊലൂഷൻ കാണാതെ ഉറങ്ങില്ലെന്നും അമ്മയുമായുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തി പറഞ്ഞു.

സിനിമാ-സീരിയൽ മേഖല വളരെ സേഫ്റ്റിയുള്ള ഒന്നായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും മേഘ്നയുടെ അമ്മ പറഞ്ഞു. അഭിനയം പോലെ സേഫ്റ്റിയുള്ള വേറൊരു ജോബില്ല. സിനിമാ-സീരിയൽ മേഖലയിൽ അല്ലാതെ വേറെ എവിടെയാണ് ജോലിക്ക് അച്ഛനേയും അമ്മയേയും ഒപ്പം കൂട്ടാൻ പറ്റുക.

പിന്നെ നമ്മുടെ സ്റ്റാന്റാണ് നമ്മുടെ പ്രൊട്ടക്ഷനെന്നും അമ്മ നിമ്മി പറയുന്നു. മേഘ്നയും തന്റെ അനുഭവം പങ്കിട്ടു. ഈ നിമിഷം വരെ എന്നെ ആരും മോശമായി നോക്കുന്നതായി പോലും ഈ അഭിനയ മേഖലയിൽ നിന്നും എനിക്ക് തോന്നിയിട്ടില്ല. പക്ഷെ എല്ലാവർക്കും ഇതേ അനുഭവമായിരിക്കില്ലെന്നും മേഘ്ന പറയുന്നു.

More from Filmibeat

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X