ശ്യാം ജേക്കബും മോനിഷയും പ്രണയത്തിൽ?, ശ്യാമിനൊപ്പമുള്ള വീഡിയോയ്ക്ക് പ്രണയം നിറച്ച ക്യാപ്ഷനുമായി സീരിയൽ താരം!

മോനിഷ എന്ന സീരിയൽ താരത്തെ ഒരുപക്ഷെ പേരെടുത്ത് പറഞ്ഞാൽ മലയാളികൾ തിരിച്ചറിയണമെന്നില്ല. എന്നാൽ മഞ്ഞുരുകും കാലം എന്ന പരമ്പരയിലെ ജാനിക്കുട്ടിയെന്ന് പറഞ്ഞാൽ അറിയാത്തവരും ചുരുക്കമാകും. മലയാളികൾക്ക് ജാനി സ്വന്തം വീട്ടിലെ കുട്ടിയാണ്. ജാനിയായി വേഷമിട്ട മോനിഷയ്ക്ക് ഇത്ര വർഷം കഴിഞ്ഞിട്ടും ജാനിക്കായുള്ള സ്നേഹം മലയാളികൾ നൽകുന്നുണ്ട്. മുട്ടറ്റം മുടിയും സാരിയും ധരിച്ച് തനി മലയാളിയായി പ്രേക്ഷകന് മുന്നിലെത്തിയ മോനിഷയുടെ ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ഇടയ്ക്കിടെ വൈറലാകാറുണ്ട്.

മോനിഷയുടെ ആദ്യത്തെ സീരിയലായിരുന്നു മഞ്ഞുരുകും കാലം. അഭിനയത്തിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പ്. വലിയ ഓഡിഷനൊന്നും ഉണ്ടായിരുന്നില്ല. കാസ്റ്റിങ്ങ് കാൾ കണ്ട് മോനിഷ ഫോട്ടോ അയച്ച് കൊടുത്തു. പിന്നീട് അണിയറപ്രവർത്തകർക്ക് ഇഷ്ടപ്പെട്ടതോടെ ജാനിയുടെ റോൾ ലഭിക്കുകയായിരുന്നു.

Actress Monisha Actor Shyam Jacob

വയനാട് സ്വദേശിനിയായ മോനിഷ പിന്നീട് മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം തിരക്കുള്ള സീരിയൽ താരമായി മാറി. അടുത്തിടെയാണ് മലയാളം സീരിയലിലേക്ക് താരം മടങ്ങിയെത്തിയത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മാനത്തെ കൊട്ടാരം എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

നടി സ്വാസികയുടെ ഭർത്താവും നടനുമായ പ്രേം ജേക്കബിന്റെ സഹോദരൻ ഇഷൻ ശ്യാം ജേക്കബാണ് മോനിഷയുടെ നായകൻ. സോഷ്യൽമീഡിയയിലും യുട്യൂബ് ചാനലിലും സജീവമായതുകൊണ്ട് തന്നെ സീരിയലിന്റെ ലൊക്കേഷൻ വിശേഷങ്ങൾ അടക്കം മോനിഷ പങ്കിടാറുണ്ട്. ഇപ്പോഴിതാ മോനിഷ പങ്കിട്ടൊരു റീൽ വീഡിയോയും അതിന് നൽകിയ ക്യാപ്ഷനുമാണ് ശ്രദ്ധനേടുന്നത്. നടൻ ശ്യാം ജേക്കബിനൊപ്പമുള്ളതാണ് വീഡിയോ.

ശ്യാമിന്റെ കൈകോർത്ത് ഇരിക്കുന്ന വീഡിയോയ്ക്ക് നിന്റെ കൈ പിടിക്കുമ്പോള്‍ പരിശുദ്ധമായ പ്രണയത്തിന്റെ ആനന്ദമാണ് എന്നാണ് ക്യാപ്ഷൻ മോനിഷ നൽകിയിരിക്കുന്നത്. പ്രണയം, സന്തോഷം, കൈ ചേര്‍ത്ത് പിടിക്കുമ്പോള്‍ എന്നൊക്കെയുള്ള ഹാഷ് ടാഗുകളും കൊടുത്തിട്ടുണ്ട്. വീഡിയോ വൈറലായതോടെ കമന്റുകൾ നിറഞ്ഞു. പലർക്കും അറിയേണ്ടിയിരുന്നത് ഇരുവരും പ്രണയത്തിലാണോയെന്നാണ്. എന്നാൽ സംഭവം അങ്ങനെയല്ല.

ഇരുവരും മാനത്തെ കൊട്ടാരം സീരിയലിന്റെ ഭാ​ഗമായി അഭിനയിച്ചപ്പോൾ പകർത്തിയതാണ് പ്രണയാർദ്രമായ വീഡിയോ. മോനിഷയുടെ തമിഴ് ആരാധകർക്ക് അത് മനസിലാവാതിരുന്നതിനാലാണ് ഇരുവരും പ്രണയത്തിലാണോയെന്ന് തെറ്റിദ്ധരിച്ചത്. വീഡിയോയ്ക്ക് ശ്യാമും കമന്റുമായി എത്തി. ഈ ക്യാപ്ഷനുമായി തനിക്ക് യാതൊരു ഇടപാടുമില്ലെന്നാണ് കമന്റില്‍ ശ്യാം രസകരമായി കുറിച്ചത്.

Actress Monisha Actor Shyam Jacob

ശ്യാമിന്റെ ചേട്ടത്തിയമ്മ കൂടിയായ സ്വാസികയും കമന്റുമായി എത്തി നൈസ് എന്നായിരുന്നു സ്വാസികയുടെ കമന്റ്. എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന പരമ്പരയിലെ നായകനായ വിനീത് ആയിട്ടാണ് ശ്യാം ജേക്കബ് മലയാളികൾക്ക് സുപരിചിതനാകുന്നത്.

പിന്നീട് ചില സീരിയലുകളിലും സിനിമകളിലും ശ്യാം അഭിനയിച്ചു. ബിജു മേനോന്റെ നാലാം മുറയാണ് ശ്യാമിന്റെ ഏറ്റവും പുതിയ സിനിമ. അതേസമയം കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു സ്വാസികയുടെയും പ്രേം ജേക്കബിന്റെയും വിവാ​ഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

കഥയറിയാത്ത ആരാധകർ സ്വാസികയ്ക്ക് പിന്നാലെ മോനിഷയും പ്രേം ജേക്കബിന്റെ വീട്ടിലേക്ക് മരുമകളായി എത്തുമോയെന്നൊക്കെയുള്ള ചോദ്യങ്ങളുമായി എത്തി. എന്നാൽ മോനിഷ നൽകിയ ക്യാപ്ഷനിൽ നിന്ന് തന്നെ എല്ലാം സീരിയലിന്റെ ഭാ​ഗമാണെന്നത് വ്യക്തമാണ്.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X