നടി വിവാഹിതയായിരുന്നോ? കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ചിത്രം കണ്ട് മോനിഷയോട് ആരാധകര്‍ ചോദിക്കുന്നു

സീരിയല്‍ നടിമാര്‍ക്ക് വലിയ സ്വീകാര്യതയാണ് കേരളത്തില്‍ ലഭിക്കാറുള്ളത്. ദര്‍ശന ദാസ്, സ്വാതി നിത്യാനന്ദ്, ലത സംഗരാജു തുടങ്ങി അടുത്തിടെ നിരവധി നടിമാരാണ് വിവാഹിതരായി കുടുംബ ജീവിതത്തിലേക്ക് പോയിരിക്കുന്നത്. എന്നാല്‍ ആരും തന്നെ സീരിയല്‍ ഉപേക്ഷിക്കാറില്ലെന്നുള്ളതാണ് ശ്രദ്ധേയം. ലോക്ഡൗണ്‍ കാലത്ത് ചില നടിമാര്‍ പങ്കുവെച്ച മറ്റ് ചിത്രങ്ങളും വൈറലാവാറുണ്ട്.

അങ്ങനെ സീരിയല്‍ നടി മോനിഷ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് വാര്‍ത്തകളില്‍ നിറയുന്നത്. മഞ്ഞുരുകുംകാലം എന്ന ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് എത്തിയ നടിയാണ് വയനാട് സ്വദേശിനിയായ മോനിഷ. പരമ്പരയിലെ ജാനിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. തുടക്കത്തിലെ ലഭിച്ച പിന്തുണ ഇപ്പോള്‍ കൈനിറയെ അവസരങ്ങള്‍ കൊടുത്തു.

monisha

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള മോനിഷ പങ്കുവെച്ച പുതിയ പോസ്റ്റില്‍ ഒരു കുഞ്ഞും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. താരം ഒരു കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ചിത്രം കണ്ടതോടെ നടിയ്ക്ക് കുഞ്ഞ് ഉണ്ടോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു. ഒരുപാട് പേര്‍ സമാനമായ ചോദ്യവുമായി വന്നതോടെ ഇത് തന്റെ കുഞ്ഞല്ല എന്ന് കമന്റിലൂടെ മോനിഷ മറുപടി പറഞ്ഞിരുന്നു.

രണ്ടുവര്‍ഷം മുന്‍പായിരുന്നു താരത്തിന്റെ വിവാഹം. മോനിഷയുടെ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ നടി വിവാഹിതയാണെന്ന കാര്യം അറിയാത്ത ചിലരും ഉണ്ട്. പുതിയ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് ഈ സംശയം ചോദിച്ച് എത്തുന്നത്. വിവാഹശേഷം നടി സീരിയലുകളില്‍ തന്നെ അഭിനയിക്കുന്നത് തുടര്‍ന്നു. ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാക്കോയും മേരിയും എന്ന സീരിയലിലാണ് മോനിഷ അഭിനയിക്കുന്നത്.

monisha

ഓഡിഷനിലൂടെയാണ് മോനിഷ സീരിയലിലേക്ക് എത്തുന്നത്. ഒരു സുഹത്ത് പറഞ്ഞാണ് മഞ്ഞുരുകും കാലം എന്ന പരമ്പരയിലേക്ക് നായികയെ എടുക്കുന്ന കാര്യം മോനിഷ അറിയുന്നത്. അങ്ങനെ ചിത്രങ്ങള്‍ അയച്ച് കൊടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. മറ്റ് സിനിമാ സീരിയല്‍ ബന്ധങ്ങളൊന്നുമില്ലെങ്കിലും വളരെ വേഗമാണ് നടി ശ്രദ്ധിക്കപ്പെടുന്നത്.

More from Filmibeat

Read more about: monisha മോനിഷ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X