For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മൃദുലയ്ക്ക് ഇഷ്ടമുള്ളത് എനിക്ക് താല്‍പര്യമില്ലാത്ത കാര്യം, ദാമ്പ്യത്തിൽ പക്ഷെ കോംപ്രമൈസ് ചെയ്യണം'; യുവ കൃഷ്ണ

  |

  ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖങ്ങളാണ് സീരിയൽ താരങ്ങളായ യുവ കൃഷ്ണയുടേയും മൃദുല വിജയിയുടേയും. തങ്ങൾക്ക് പ്രിയപ്പെട്ട താരങ്ങൾ വിവാഹത്തിലൂടെ ഒന്നായത് പ്രേക്ഷകരേയും ഏറെ സന്തോഷിപ്പിച്ച കാര്യമായിരുന്നു‌.

  ഇപ്പോൾ ഇരുവർക്കും ഒരു മകൾ‌ കൂടി പിറന്നിട്ടുണ്ട്. ​ഗർഭിണിയായതോടെയാണ് മൃദുല വിജയ് അഭിനയത്തിൽ നിന്ന് ബ്രേക്കെടുത്തത്. അതേസമയം യുവ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വൈകാതെ അഭിനയത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് മൃദുല വിജയ്.

  Also Read: ശരീരം മറ്റുള്ളവരെ കാണിച്ചിട്ട് എന്ത് കിട്ടാനാ മോളേ? ദില്‍ഷയ്‌ക്കെതിരെ കോപ്പ് കൂട്ടുന്നത് ആരുടെ ആര്‍മി?

  മൃദുലയ്ക്കും യുവ കൃഷ്ണയ്ക്കും മൃദുവ വ്ലോ​ഗ്സ് എന്ന പേരിൽ‌ ഒരു യുട്യൂബ് ചാനൽ കൂടി ഉണ്ട്. വിശേഷങ്ങളെല്ലാം കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും പങ്കുവെക്കുന്നത് ഈ യുട്യൂബ് ചാനൽ‌ വഴിയാണ്.

  ഇപ്പോഴിത യുവയും മൃദുലയും പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്. ഇരുവരുടേയും വിവാ​ഹനിശ്ചയം കഴിഞ്ഞതിന്റെ രണ്ടാം വാർഷികത്തിന്റെ വിശേഷങ്ങളാണ് പുതിയ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.

  എൻ​ഗേജ്മെന്റ് ആൻവേഴ്സറിയുടെ രണ്ടാം വാർഷികത്തിൽ മൃദുല ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം കൈമാറിയപ്പോൾ മൃദുലയ്ക്കുണ്ടായ ഞെട്ടലും യുവ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. മൃദുലയെയ അറിയിക്കാതെയാണ് എൻ​ഗേജ്മെന്റ് ആഘോഷിക്കാനായി യുവ കൃഷ്ണ കേക്കും സമ്മാനവുമായി എത്തിയത്.

  ഒപ്പം ചെറിയ ​ഗെയിമുകളും ഇരുവരും ആഘോഷം കളറാക്കുന്നതിന്റെ ഭാ​ഗമായി നടത്തിയിരുന്നു. രാവിലെ ലൊക്കേനിലെത്തിയപ്പോൾ ഉച്ചയ്ക്കാണ് ഷൂട്ടെന്ന് അറിഞ്ഞതിനാൽ അപ്പോള്‍ത്തന്നെ തിരിച്ച് വീട്ടിലേക്ക് പോയാണ് മൃദുലയ്ക്ക് യുവ സര്‍പ്രൈസ് നല്‍കിയത്.

  'അച്ഛനെ വിളിച്ച് ചോദിച്ചപ്പോള്‍ മൃദുല ഉറങ്ങുകയാണെന്നാണ് പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് മോള്‍ എഴുന്നേല്‍ക്കുമ്പോള്‍ അവളെ ഫീഡ് ചെയ്ത് ഉറക്കുന്നത് മൃദുലയാണ്. മോള്‍ ഉറങ്ങുന്ന സമയത്ത് മാത്രമെ മൃദുലയ്ക്കും ഉറങ്ങാന്‍ പറ്റൂ. നല്ല ക്ഷീണമൊക്കെയാണ് എന്ത് ചെയ്യാനാണ് വീഡിയോയുടെ തുടക്കത്തിൽ' യുവ ചോദിച്ചത്.

  ശേഷം റൂമിൽ ചെന്ന് യുവ മൃദുലയെ വിളിച്ചുണർത്തി. പിന്നീട് ഇരുവരും ചേർന്ന് ക്ക് മുറിച്ചതിന് ശേഷമായാണ് യുവ ഗിഫ്റ്റ് നല്‍കിയത്. 'മൃദുലയ്ക്ക് ഏറ്റവും ഇഷ്ടമുള്ളതും എനിക്ക് തീരെ താല്‍പര്യവുമില്ലാത്ത കാര്യമാണ് ഇത്.'

  Also Read: താനെപ്പോഴാടോ എന്നെ അങ്ങനെ വിളിച്ച് തുടങ്ങിയത്? കാരവാനിലേക്ക് വിളിച്ച് മമ്മൂട്ടി എന്നോട് ചോദിച്ചു; ടിജി രവി

  'പുറത്തേക്ക് പോവുമ്പോള്‍ അവള്‍ നന്നായി ലിപ്സ്റ്റിക്കൊക്കെ ഇട്ട് വരും. ഞാന്‍ പെട്ടെന്ന് തന്നെ അത് മായച്ച് കളയും. അങ്ങനെയുള്ള ഞാന്‍ ലിപസ്റ്റിക്ക് സമ്മാനമായി കൊടുക്കുമെന്ന് അവളൊരിക്കലും പ്രതീക്ഷിക്കില്ല.'

  'ഏട്ടനൊരിക്കലും മേടിച്ച് തരാത്തതാണല്ലോ ഇതെന്നായിരുന്നു' മൃദുല സമ്മാനം കണ്ട് മറുപടിയായി പറഞ്ഞത്. 'ഇഷ്ടാനിഷ്ടങ്ങളില്‍ കോംപ്രമൈസ് ചെയ്താലെ ജീവിതം സ്മൂത്തായി പോവുകയുള്ളൂ എന്നത് സിമ്പോളിക്കായി പറഞ്ഞതാണ് ഇതിലൂടെയെന്നും' യുവ വീഡിയോയിൽ പറഞ്ഞു.

  'മാലയും കമ്മലുമൊക്കെ എനിക്ക് സമ്മാനമായി തരാറുണ്ട് ഏട്ടൻ. അതൊന്നും ഞാന്‍ അധികം ഉപയോഗിച്ച് ചേട്ടന്‍ കാണാറില്ല. ലിപസ്റ്റിക്ക് ഞാന്‍ നന്നായി ഉപയോഗിക്കുന്നുമുണ്ട്. അതാവും ഇത് മേടിച്ചതെന്നായിരുന്നു' മൃദുല പറഞ്ഞത്. എന്‍ഗേജ്‌മെന്റ് ദിനത്തില്‍ ഉപയോഗിച്ച ഡ്രസിട്ടും ഇരുവരും വന്നിരുന്നു.

  എവിടെയാണ് ഡ്രസ് എന്നറിയില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഞാനാണ് ആദ്യം ഡ്രസിട്ടതെന്നും യുവ പറഞ്ഞിരുന്നു. അന്നത്തെ ബ്ലൗസ് എനിക്ക് ഇടാന്‍ പറ്റുന്നില്ല. ടൈറ്റായെന്നായിരുന്നു മൃദുല പറഞ്ഞത്.

  'എന്‍ഗേജ്‌മെന്റ് സമയത്ത് ഞാന്‍ റിംഗിട്ടപ്പോള്‍ ചേട്ടന് കയറുന്നുണ്ടായിരുന്നില്ല. എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു. അന്നത്തെ ദിവസം ഞങ്ങള്‍ കറങ്ങാന്‍ പോയിരുന്നു.' അന്നത്തെ ഞാനാണോ നല്ലതെന്ന് ചോദിച്ചപ്പോള്‍ ഇപ്പോഴത്തെയാണെന്നായിരുന്നു യുവ പറഞ്ഞത്.

  ഇതൊക്കെ കാണുമ്പോള്‍ സന്തോഷമാണ്. എന്‍ഗേജ്‌മെന്റ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുന്നതിനിടയില്‍ ഗര്‍ഭിണിയായിരുന്നു. ഡിസംബര്‍ 17നായിരുന്നു ആ വിശേഷം അറിഞ്ഞതെന്നും യുവയും മൃദുലയും പറഞ്ഞിരുന്നു.

  Read more about: actress
  English summary
  Serial Actress Mridhula Vijai And Yuva Krishna Shared Their Engagement Anniversary Special Video-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X