For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉറക്കമില്ലാത്ത രാത്രികൾ, അച്ഛൻ പണി ആരംഭിച്ചു; ഉറക്കമിളച്ച് കുഞ്ഞിനെ താലോലിക്കുന്ന വീഡിയോയുമായി മൃദുല

  |

  മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് മൃദുലയും യുവയും. കഴിഞ്ഞ ദിവസമാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയത്. യുവയാണ് തങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. അരാധകരും സിനിമ സീരിയൽ രംഗത്തുള്ളവരും ഇരുവർക്കും ആശംസകളും അറിയിച്ച് വന്നിരുന്നു. ഇപ്പോഴിതാ യുവ ഉറക്കമുണർന്നിരുന്ന് കുഞ്ഞിനെ താലോലിക്കുന്ന വീഡിയോ ആണ് മൃദുല പങ്കുവെച്ചിരിക്കുന്നത്.

  അച്ഛപ്പെണ്ണ് എന്ന ക്യാപ്ഷനോടെയാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ മൃദുല വീഡിയോ പങ്കുവച്ചിരിക്കുന്നത്. കോട്ടവായ ഇട്ടുകൊണ്ട് കുഞ്ഞിനെ താലോലിക്കുന്ന യുവയെ വീഡിയോയിൽ കാണാം. കുഞ്ഞു വാവയെ വീഡിയോയിൽ കാണിക്കുന്നുണ്ടെങ്കിലും മുഖം വ്യക്തമല്ല.

  ഗർഭിണിയായ ആദ്യ സമയം മുതലുള്ള വിശേഷങ്ങൾ യുവയും മൃദുലയും പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. തുടർന്ന് ഗർഭകാലത്ത് ഉണ്ടായ ആഗ്രഹങ്ങളെ കുറിച്ചും, ചെക്കപ്പ് വിവരങ്ങളും എല്ലാം മൃദുല നിരന്തരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ബേബി ഷവർ ഫോട്ടോഷൂട്ടും ചടങ്ങുകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആൺ കുഞ്ഞിനെയാണോ പെൺ കുഞ്ഞിനെയാണോ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ ആരായാലും ആരോഗ്യമുള്ള കുഞ്ഞ് വാവയെ കിട്ടിയാൽ മതി എന്നാണ് യുവയും മൃദുലയും പറഞ്ഞത്.

  Also Read: അമ്മയാണ് എൻ്റെ ധൈര്യം, കഴിഞ്ഞ നാല് വർഷമായി ഞാൻ ഡിപ്രഷൻ്റെ ചികിത്സയിലാണെന്ന് ലക്ഷ്മി മേനോൻ

  മൃദുല ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷത്തിൽ എന്ത് തോന്നിയെന്ന് ചോദിച്ചാൽ അതൊരു പ്രാങ്ക് ആണെന്നാണ് താൻ വിചാരിച്ചത്.ആദ്യമായി സോണോഗ്രാം കണ്ടപ്പോൾ ഒന്നും മനസിലായില്ല. പക്ഷേ മൃദുലയാണ് അതിനെ കുറിച്ചെനിക്ക് വിശദീകരിച്ച് തന്നത്. എനിക്കത് അതിശയമായി തോന്നി. ഒരു ചെറിയ കുഞ്ഞ് ഞങ്ങളിലൂടെ ജനിക്കാൻ പോവുകയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ വികാരമെന്താണെന്ന് ഇനിയും തിരിച്ചറിയാൻ പറ്റുന്നില്ല.

  Also Read: നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂ! അമൃതക്കൊപ്പമുള്ള ചിത്രത്തിന് കമൻ്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി ഗോപി

  മൃദുല ഗർഭിണിയാണെന്ന് പറഞ്ഞതിന് പിന്നാലെ വന്ന നെഗറ്റീവ് കമൻ്റുകളെക്കുരിച്ച് യുവ പറഞ്ഞത് ഇങ്ങനെയാണ്. 'എല്ലാ കാര്യത്തിലും മോശം പറയുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്. അതൊക്കെ അവഗണിക്കുകയാണ് ഏറ്റവും നല്ല കാര്യം. അതിനൊക്കെ ജനങ്ങളുടെ മുന്നിൽ വിശദീകരണം നൽകേണ്ട ആവശ്യമെന്താണ്?. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണിത്. അത് ആസ്വദിക്കുകയാണ്', യുവ പറഞ്ഞു.

  Also Read: എന്നെ നീ എന്ന് വിളിച്ചത് ഐ വി ശശി, ഒരു സെലിബ്രിറ്റി എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞത് നസീർ ഇക്ക; വിധുബാല പറയുന്നു

  ഭാര്യ', 'പൂക്കാലം വരവായി' തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ താരമായിരുന്ന മൃദുല. 'തുമ്പപ്പൂ' എന്ന പരമ്പരയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഗർഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെയായിരുന്നു അഭിനയ മേഖലയിൽ നിന്ന് ഇടവേള എടുത്തത്. ഫ്ലവേഴ്സ് ടിവി യിലെ സ്റ്റാർ മാജിക്ക് പരിപാടിയും ഇരുവരും എത്തിയിരുന്നു. മഴവിൽ മനോരമയിലെ 'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന പരമ്പരയിലെ മനു എന്ന കഥാപാത്രത്തിലൂടെയാണ് യുവ ആരാധകരുടെ പ്രിയതാരമായത്.

  അഭിനേതാവ് എന്നത് പോലെ മെന്റലിസ്റ്റും കൂടിയാണ് യുവ. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  Read more about: mridhula vijay
  English summary
  Serial Actress Mridhula Vijay Shared a New About Yuva Krishna Sleepless night with their new born
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X