'അവൾക്ക് ഒരു തളർച്ചയുമില്ല... മുഴുവൻ നടന്ന് കയറി, ഞങ്ങൾ മടുത്തു'; മകൾക്കൊപ്പം പഴനിമല കയറി മൃദുലയും യുവയും!

സീരിയല്‍ പ്രേക്ഷകര്‍ പ്രിയങ്കരിയായ ഒരു താരമാണ് മൃദുല വിജയ്. ഭാര്യ എന്ന സീരിയലിലെ രോഹിണിയെന്ന കഥാപാത്രത്തെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍ മൃദുല വിജയ് എന്ന നടിയെയും സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെ കണ്ടു. വര്‍ഷങ്ങളായി മൃദുല സീരിയലില്‍ സജീവമാണ്.

വിവാഹവും കുഞ്ഞുമൊക്കെയായി കുറച്ചുനാള്‍ മൃദുല സീരിയലില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇപ്പോള്‍ വീണ്ടും വിവിധ സീരിയലുകളിലൂടെ സ്‍ക്രീനിൽ നിറഞ്ഞുനില്‍ക്കുന്നുണ്ട് മൃദുല.

വിവാഹശേഷം മൃദുല സാമൂഹ്യ മാധ്യമത്തില്‍ സജീവമായി ഇടപെട്ടിരുന്നു. പ്രസവവും കുഞ്ഞിന്റെ വിശേഷങ്ങളും പേരിടലുമൊക്കെ വീഡിയോയായി മൃദുല മുരളിയും ഭര്‍ത്താവും നടനുമായ യുവ കൃഷ്‍ണയും പങ്കുവെച്ചിരുന്നു. സ്വന്തമായി ഒരു യുട്യൂബ് ചാനലും മൃദുലയ്ക്കും യുവയ്ക്കുമുണ്ട്. ഒട്ടുമിക്ക വിശേഷങ്ങളും വ്ലോ​ഗായാണ് മൃദുല പങ്കുവെക്കാറുള്ളത്.

Mridula Vijay

അത്തരത്തിൽ യുവയും മൃദുലയും പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. മകൾക്കും കുടുംബത്തിനും ഒപ്പം തീർത്ഥാടന കേന്ദ്രമായ പഴനിയിലേക്ക് യാത്ര പോയതിന്റെ വിശേഷങ്ങളാണ് താരദമ്പതികൾ പങ്കുവെച്ചിരിക്കുന്നത്. മൃദുലയുടെ സഹോദരിയും കുഞ്ഞും ഭർത്താവുമെല്ലാം ഇവർക്കൊപ്പം യാത്രയിലുണ്ടായിരുന്നു.

മകൾ ധ്വനിയുടെ തല മുണ്ഡനം ചെയ്യാമെന്ന നേർച്ച നിറവേറ്റാനാണ് മൃദുലയും യുവയും കുടുംബസമേതം പഴനിയിൽ എത്തിയത്. ധ്വനിമോൾക്കൊപ്പം സഹോദരി പാർവതിയുടെ മകൾ യാമിയും മൃദുലയുടെ അച്ഛനും തലമുണ്ഡനം ചെയ്തു. പഴനിയിൽ തല മുണ്ഡനം ചെയ്യണമെന്നത് അച്ഛന്റെ വലിയ ആ​ഗ്രഹമായിരുന്നുവെന്ന് മൃദുല പറഞ്ഞു.

രാവിലെ തന്നെ മലയുടെ അടിവാരത്ത് എത്തി ടോക്കൺ എടുത്ത് അതുപ്രകാരം മൃ​ദുലയുടെ മകളും അച്ഛനും സഹോദരിയുടെ കുഞ്ഞും തല മൊട്ടയടിച്ചു. പൊതുവെ കുഞ്ഞുങ്ങളെ തലമുണ്ഡനം ചെയ്യാനായി ഇരുത്തുമ്പോൾ ബഹളവും കരച്ചിലും എല്ലാം ഉണ്ടാകാറുണ്ട്.

എന്നാൽ ഒരു വയസുകാരി ധ്വനി ചടങ്ങ് നടന്നപ്പോഴെല്ലാം വളരെ അനുസരണയോടെയും ശാന്തതയോടെയും അച്ഛൻ യുവ കൃഷ്ണയുടെ മടിയിൽ ഇരിക്കുകയായിരുന്നു. തല മൊട്ടിയടിച്ച ശേഷം ചന്ദനം തലയിൽ തേച്ചപ്പോഴും ധ്വനി വളരെ ശാന്തയായിരുന്നു.

Mridula Vijay

പൊതുവെ കുട്ടികൾ കരയാറുണ്ടെന്നും ധ്വനി വളരെ ശാന്തയായി ഇരിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്നുമാണ് കുഞ്ഞിന്റെ തലയിൽ ചന്ദനം പുരട്ടവെ പഴനിയിൽ തലമുണ്ഡനം ചെയ്യുന്നവരിൽ ഒരാൾ പറഞ്ഞത്. തല മൊട്ടയടിച്ചശേഷം യുവയും കുടുംബവും ആനപ്പാറ വഴി നടന്നാണ് മുരുകന്റെ മലമുകളിലുള്ള ക്ഷേത്രത്തിൽ എത്തിയത്. തുടക്കം മുതൽ അവസാനം വരെ അച്ഛന്റെയും അമ്മയുടെയും കൈ പിടി‍ച്ച് ധ്വനി നടക്കുകയാണ് ചെയ്തത്.

എടുക്കട്ടെയെന്ന് മൃദുല പലതവണ ചോദിച്ചിട്ടും ധ്വനി സമ്മതിച്ചില്ല. വളരെ ആവേശത്തോടെയായിരുന്നു ധ്വനി മല കയറിയത്. ഇടയ്ക്ക് തങ്ങൾ മല കയറി തളർന്നിരുന്നുവെന്നും എന്നാൽ ധ്വനിക്ക് അപ്പോഴും തളർച്ചയുണ്ടായിരുന്നില്ലെന്നും മൃദുല പറയുന്നു.

ഒരു മിനിറ്റ് ഇരുന്ന് വിശ്രമിക്കട്ടെയെന്ന് പറഞ്ഞപ്പോൾ പോലും നടക്കാൻ വേണ്ടി ധ്വനി ബഹളം വെക്കുകയായിരുന്നുവെന്നും മൃദുല പറയുന്നു. ഇടയ്ക്ക് നിന്ന് വളരെ പണിപ്പെട്ടാണ് യുവ ധ്വനിയെ എടുത്തത്. തന്റെ കുഞ്ഞിനെ പോലെ തന്നെ സഹോദരിയുടെ മകൾ യാമിയും തനിയെ നടന്ന് മല കയറുകയാണ് ചെയ്തതെന്നും മൃദുല വീഡിയോയിൽ പറഞ്ഞു.

ഇനി തിരികെ വീട്ടിൽ എത്തുമ്പോഴാണ് മല നടന്ന് കയറിയതിന്റെ പ്രശ്നങ്ങൾ ചിലപ്പോൾ കുഞ്ഞുങ്ങളെ അലട്ടാൻ പോകുന്നതെന്നും അപ്പോൾ കരച്ചിലും ബഹളവും തങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും യുവ കൃഷ്ണ പറഞ്ഞു. ശേഷം മൃദുലയും യുവയും പഴനിയിലെ കുതിര സവാരിയും ആസ്വദിച്ചു. തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും സീരിയലുകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം മാറിനില്‍ക്കുകയാണ്.

More from Filmibeat

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X