'കാലം അതിവേ​ഗം സഞ്ചരിക്കുന്നത് പോലെ'; കുഞ്ഞ് വയറുമായി യുവയുടെ നെഞ്ചോട് ചേർന്ന് മൃദുല വിജയ്!

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയിയും ‌യുവ കൃഷ്ണയും. യുവ കൃഷ്ണയും മൃദുല വിജയും ജീവിതത്തിൽ ഒന്നായത് ആരാധകർക്ക് ഏറെ സന്തോഷമേകിയ ഒന്നായിരുന്നു. 2021 ജൂലൈ എട്ടിനായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹശേഷമുളള ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയ വഴിയും തങ്ങളുടെ യുട്യൂബ് പേജിലൂടെയും ഇരുവരും ആരാധകരുമായി പങ്കിടാറുണ്ട്. പ്രണയ വിവാഹമല്ലെന്നും പൊതുസുഹൃത്തായ നടി രേഖ സതീഷ് വഴിയാണ് ആലോചന വന്നതെന്നും മൃദുല വ്യക്തമാക്കിയിരുന്നു.

2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കൃഷ്ണതുളസിയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നർത്തകിയായും തിളങ്ങിയിട്ടുണ്ട് മൃദുല. താരത്തിന്റെ ഏക സഹോദരി പാർവതിയും സീരിയൽ രം​ഗത്ത് അരങ്ങേറിയിരുന്നു. കുടുംബവിളക്ക് സീരിയലിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം. മൃദുല ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെയും തിളങ്ങിയ നടിയാണ്. മജീഷ്യൻ കൂടിയാണ് നടൻ യുവ കൃഷ്ണ. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സുന്ദരി എന്ന സീരിയലിലാണ് യുവ ഇപ്പോൾ അഭിനയിക്കുന്നത്.

2015ൽ സീരിയലിൽ സജീവം

തുമ്പപ്പൂ സീരിയലിലാണ് മൃദുല ഏറ്റവും അവസാനം അഭിനയിച്ചത്. ഇപ്പോൾ മൃദുലയും യുവയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ജീവിതത്തിലേക്ക് പുതിയ ഒരാൾ വരുന്നു എന്ന വാർത്ത അപ്രതീക്ഷതമായിരുന്നുവെന്നും അതുകൊണ്ടുതന്നെ മൃദുല ഗർഭിണിയണെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ സാധിച്ചില്ലെന്നും അടുത്തിടെ യുവകൃഷ്ണ വെളിപ്പെടുത്തിയിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷൻ രംഗത്ത് സജീവസാന്നിധ്യമാകുന്നത്. ​ഗർഭിണിയായ ശേഷം ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്ന മൃദുലയുടെ വീഡ‍ിയോയും ആരാധകർക്കിടയിൽ വൈറലായിരുന്നു. ​ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും മൃദുല വിട്ടുനിൽക്കുകയാണ്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചത് കാരണം സീരിയലിൽ നിന്നും നടി പിന്മാറുകയായിരുന്നു.

ഭർത്താവിന് പ്രണയദിനാശംസ

ഇപ്പോൾ പ്രണയ ദിനത്തിൽ ഭർത്താവ് യുവയ്ക്ക് ആശംസകൾ നേർന്ന് മൃദുല പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. യുവയ്‌ക്കൊപ്പം ചേർന്ന് നിൽക്കുന്ന രണ്ട് ഫോട്ടോകൾക്കൊപ്പമാണ് മൃദുലയുടെ വാലന്റൈൻസ് ഡേ ആശംസ. ഒരു ഫോട്ടോ 2021 വാലന്റൈൻസ് ഡേയ്ക്ക് എടുത്തതാണ്. മറ്റൊന്ന് ഇന്ന് എടുത്തതും. 'ഹാപ്പി വാലന്റൈൻസ് ഡേ എന്റെ ഏട്ടോയ്.. എത്ര പെട്ടന്നാണ് നമ്മൾ പോകുന്നത്... അല്ലേ ഏട്ടാ' എന്ന് ചോദിച്ചുകൊണ്ടാണ് മൃദുല ഫോട്ടോ പങ്കുവെച്ചിരിയ്ക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ മൂന്ന് മാസം ഗർഭിണിയായ മൃദുലയുടെ കുഞ്ഞ് വയറും കാണാം. ഗർഭിണിയാണ് എന്ന സന്തോഷ വാർത്തയും താരദമ്പതികൾ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.

Recommended Video

തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല
ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പ്

മൃദുലയുടെ സഹോദരി പാർവതി ദിവസങ്ങൾക്ക് മുമ്പാണ് കുഞ്ഞിന് ജന്മം നൽകിയത്. ക്യാമറാമാൻ അരുണാണ് പാർവതിയുടെ നല്ലപാതി. ഫെബ്രുവരി മൂന്നാം തീയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പാർവതിക്കും അരുണിനും ആദ്യത്തെ കൺമണിയായി പെൺകുഞ്ഞ് പിറന്നത്. 'അങ്ങനെ വല്യമ്മയായി. അതിന്റെ സന്തോഷത്തിലാണ് ഞാൻ. നോർമൽ ഡെലിവറിയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പേര് കണ്ടെത്തിയിട്ടുണ്ട്. 28 കഴിഞ്ഞ് എല്ലാവരോടും പറയാം എന്നാണ് തീരുമാനം' അനിയത്തിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് മൃദുല പറഞ്ഞു. നിറവയറോടെ പാർവതിയും മൃദുലയും ചേർന്ന് നൃത്തം ചെയ്യുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ചിലർ വീഡിയോയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നുവെങ്കിലും മൃദുല അതൊന്നും കാര്യമായി എടുത്തതേയില്ല. തന്നെ സ്നേഹിക്കുന്നവരുടെ സന്തോഷത്തിന് പ്രാധാന്യം നൽകിയാണ് മൃദുലയുടെ ജീവിതം.

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X