For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ധ്വനിയും യാമിയും ഇരട്ടകളെപ്പോലെയാണ്, ഒരാള്‍ ചെയ്യുന്നതെല്ലാം മറ്റെയാളും ചെയ്യും'; മക്കളെ കുറിച്ച് മൃദുല വിജയ്

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മൃദുല വിജയ്. 2020 ജൂലൈയിലായിരുന്നു സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയിയും വിവാഹിതരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമായിരുന്നു വിവാഹം.

  ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൃദുലയുടെ കഴുത്തിൽ യുവ താലി ചാർത്തിയത്.

  Also Read: തീർച്ചയായും അയാളെ മിസ് ചെയ്യുന്നുണ്ട്, ആ വികാരം ഇല്ലെന്ന് പറയാൻ പറ്റില്ല! പക്ഷെ..; അഭയ ഹിരൺമയി പറയുന്നു

  അടുത്തിടെയാണ് മൃദുലയ്ക്കും യുവ കൃഷ്ണയ്ക്കും പെൺകുഞ്ഞ് പിറന്നത്. മൃദുലയുടെ സഹോദരി പാർവതിക്കും അടുത്തിടെ ഒരു പെൺകുഞ്ഞ് പിറന്നിരുന്നു. ഇപ്പോൾ തന്റേയും സഹോദരിയുടേയും മക്കളുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മൃദുല.

  പുതിയതായി താരം തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് തന്റെ മകൾ ധ്വനിയെ കുറിച്ചും സഹോദരി പാർവതിയുടെ മകൾ യാമിക്കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവെച്ചത്.

  Also Read: സിനിമകളിൽ മരിക്കുന്ന സീൻ ഷൂട്ട് ചെയ്താൽ ഉടനെ ചെയ്യുന്നത്; അന്ധവിശ്വാസത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

  'ഏട്ടന്‍ ലൊക്കേഷനിലേക്ക് പോയിരിക്കുകയാണ്. ആവോലിയാണ് ഇത്തവണ പാചകം ചെയ്യുന്നത്. നാലഞ്ച് കിലോ വരുന്ന ആവോലിയാണ്. ചെറിയ കഷണങ്ങളാക്കാതെ ഒന്നിച്ച് പൊള്ളിക്കാനാണ് ഞാന്‍ അമ്മയോട് പറഞ്ഞത്. അപ്പോഴല്ലേ നമുക്കിങ്ങനെ കഴിക്കാനാവൂയെന്നും' മൃദുല ചോദിച്ചിരുന്നു.

  ഷൂട്ട് കഴിഞ്ഞ് വന്ന് യുവയും ആവോലി പൊള്ളിച്ചത് ടേസ്റ്റ് ചെയ്തിരുന്നു. അമ്മ വെച്ചതായതിനാല്‍ ടേസ്റ്റ് ഗ്യാരന്റിയാണെന്നും യുവ കൂട്ടിച്ചേർത്തു. കുക്കിങ് വിശേഷങ്ങൾക്കിടയിൽ പാർവതിയും വീഡിയോയുടെ ഭാ​ഗമായി.

  Also Read: തെലുങ്കിൽ വേറൊരു സിനിമയ്ക്കും വിളിക്കില്ല, പലരും എന്നെ ഉപദേശിച്ചിരുന്നു; ഐശ്വര്യ ലക്ഷ്മി

  'ധ്വനിയും യാമിയും ഇരട്ടകളെപ്പോലെയാണ്. ഒരാള്‍ ചെയ്യുന്നതെല്ലാം മറ്റെയാളും ചെയ്യും. രണ്ടാളേയും ഒന്നിച്ച് ഉറക്കാന്‍ കിടത്തിയാല്‍ ഒരാള്‍ എഴുന്നേല്‍ക്കുമ്പോള്‍ മറ്റേയാളും എഴുന്നേല്‍ക്കുമെന്നായിരുന്നു' മൃദുല പറഞ്ഞത്. യാമിയും ധ്വനിയും ഒന്നിച്ചുള്ള ചിത്രങ്ങളും യുവയും മൃദുലയും പാര്‍വതിയും പങ്കുവെച്ചിരുന്നു.

  യാമി കുറച്ച് മാസങ്ങളുടെ വ്യത്യാസത്തിൽ ധ്വനിയേക്കാൾ മൂത്തതാണ്. മൃദുല സിനിമയിൽ നിന്നും സീരിയലിലേക്ക് പോയ താരമാണ്. പക്ഷെ സീരിയലിൽ വന്നപ്പോഴാണ് മൃദുലയ്ക്ക് ബ്രേക്ക് കിട്ടിയതും ആളുകൾ തിരിച്ചറിഞ്ഞതും. ഒട്ടനവധി സീരിയലുകളുടെ ഭാ​ഗമായിട്ടുള്ള മൃദുല ​ഗർഭിണിയായ ശേഷമാണ് അഭിനയം അവസാനിപ്പിച്ചത്.

  തുമ്പപ്പൂ എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരം ഇടവേളയിലേക്ക് പോയത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം മൃദുല പങ്കിടുന്നുണ്ട്. ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ചാനലിലൂടെ പങ്കുവെച്ചിരുന്നു.

  മജീഷ്യനായ യുവ സീരിയലിലും ഇപ്പോൾ അഭിനയിക്കുന്നുണ്ട്. യുവ കൃഷ്ണയുടെ സീരിയലായ മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ സോനയുടെ മകളായെത്തിയത് ധ്വനിയായിരുന്നു. അവസാന നിമിഷമാണ് ധ്വനിയെക്കുറിച്ച് സംവിധായകന്‍ ചോദിച്ചത്.

  'നേരത്തെ വേറൊരു കുട്ടിയെ തീരുമാനിച്ചിരുന്നുവെങ്കിലും അത് വലുതായതിനാല്‍ പെട്ടെന്ന് മറ്റൊരു കുഞ്ഞിനെ നോക്കിയപ്പോള്‍ കിട്ടിയില്ല. അങ്ങനെയാണ് ധ്വനി വന്നത്' എന്നാണ് മകളുടെ സീരിയൽ അഭിനയത്തെ കുറിച്ച് ചോദിച്ചപ്പോൾ മൃദുലയും യുവയും പറഞ്ഞത്.

  ധ്വനി കൃഷ്ണയെന്നാണ് മൃദുലയുടെ മകളുടെ മുഴുവൻ പേര്. ധ്വനിയുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് ശേഷമാണ് കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ താരദമ്പതികൾ പങ്കുവെച്ചത്.

  'മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലായി ദൈവം ഞങ്ങള്‍ക്കൊരു രാജകുമാരിയെ തന്നു' എന്നായിരുന്നു മൃദുലയും യുവയും മകൾ പിറന്ന ശേഷം സോഷ്യൽമീഡിയയിൽ കുറിച്ചത്.

  മൃദുലയെ പ്രവസത്തിനായി ലേബർ റൂമിൽ കയറ്റിയപ്പോൾ യുവയും ഒപ്പം കൂടെ കയറുകയും പ്രസവ സമയത്ത് മൃദുലയ്ക്ക് ധൈര്യം പകർന്ന് നിൽക്കുകയും ചെയ്തിരുന്നു.

  മൃദുലയും യുവയും വിവാ​ഹിതരാകാൻ പോകുന്നുവെന്ന വാർത്ത വന്നപ്പോൾ പലരും അതൊരു പ്രണയ വിവാഹമാണെന്നാണ് കരുതിയത്. എന്നാൽ അങ്ങനെയായിരുന്നില്ല. സുഹൃത്തുക്കൾ വഴി വന്ന ആലോചന പിന്നീട് ഇരുവർക്കും ഇഷ്ടമായതോടെ വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിക്കുകയായിരുന്നു.

  Read more about: mridula vijay
  English summary
  Serial Actress Mridula Vijay Open Up About Her Child, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X