മൃദുല വിജയ് വീണ്ടും ഗർഭിണി?, തങ്ങൾ അറിയാതെ പോയ ഗർഭമാണെന്ന് താരം, പുതിയ വിശേഷങ്ങൾ പങ്കുവെച്ച് വീഡിയോ!
മലയാളം ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മൃദുല വിജയ്. സീരിയലുകളില്‍ മാത്രമല്ല മൃദുലയ്‍ക്ക് യുട്യൂബ് വീഡിയോകളിലൂടെയും മറ്റ് സാമൂഹ്യ മാധ്യമ പേജുകളിലൂടെയും ഒരുപാട് ആരാധകരുണ്ട്. വിവാഹശേഷം പരമ്പരകളില്‍ നിന്ന് ഇടവേളയെടുത്ത താരം ഈയടുത്താണ് നായികയായി മടങ്ങി എത്തിയത്.
നടൻ യുവ കൃഷ്‍ണയാണ് മൃദുലയെ വിവാഹം ചെയ്‍തത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടനാണ് യുവ കൃഷ്‍ണ. മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരുടെ വീഡിയോകള്‍ ആരാധര്‍ ഏറ്റെടുത്ത് ഹിറ്റാക്കാറുണ്ട്.
ഇരുവരുടെയും മകൾ ധ്വനി കൃഷ്ണയും താരമാണ്. ഗർഭിണിയായ ശേഷം മൃദുല അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. മകൾ പിറന്ന് കുറച്ചുനാൾ കഴിഞ്ഞ ശേഷമാണ് അഭിനയത്തിലേക്ക് തിരികെ എത്തിയത്. മൃദുലയും യുവയും ഷൂട്ടിങ് തിരക്കുകളുമായി പോകുമ്പോൾ ധ്വനിയെ മൃദുലയുടെ മാതാപിതാക്കളാണ് നോക്കുന്നത്. അടുത്തിടെ കുടുംബസമേതം മൃദുല സ്റ്റാർ മാജിക്കിൽ എത്തിയിരുന്നു.

അന്ന് ധ്വനിയായിരുന്നു ഷോയുടെ പ്രധാന ആകർഷണം. വിവാഹത്തിന് മുമ്പും വിവാഹം കഴിഞ്ഞ ശേഷം അതേ പുതുമോടിയോടെയും മൃദുലയും യുവയും സ്റ്റാർ മാജിക്കിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
മകൾ പിറന്നശേഷവും സ്റ്റാർ മാജിക്കിലേക്ക് ഇരുവർക്കും ക്ഷണം ലഭിച്ചിരുന്നുവെങ്കിലും ഷൂട്ടിങ് തിരക്കും സ്റ്റാർ മാജിക്ക് ഷെഡ്യൂൾ ഡേറ്റും തമ്മിൽ ക്ലാഷുകൾ വന്നതിനാലാണ് ഷോയിൽ പങ്കെടുക്കാൻ വൈകിയതെന്നാണ് മൃദുല അടുത്തിടെ പറഞ്ഞത്. ഇപ്പോഴിതാ പുതിയ വീഡിയോയിൽ ആരാധകരുടെ ചില സംശയങ്ങൾക്കും വീട്ടിലെ പുതിയൊരു സന്തോഷവും പങ്കുവെച്ച് എത്തിയിരിക്കുകയാണ് മൃദുല വിജയ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ വീണ്ടും ഗർഭിണിയാണെന്ന തരത്തിൽ പല യുട്യൂബ് ചാനലുകളിലും വീഡിയോകൾ കണ്ടുവെന്നും തന്റെ സഹപ്രവർത്തകർ തന്നെ ആ വീഡിയോകൾ അയച്ച് തന്ന് സത്യാവസ്ഥയെ കുറിച്ച് ചോദിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഇപ്പോൾ താൻ മറുപടി നൽകുന്നതെന്നും പറഞ്ഞാണ് മൃദുലയുടെ വീഡിയോ ആരംഭിക്കുന്നത്.
'ഞാൻ ഗർഭിണിയല്ല. ഞങ്ങൾ അടുത്ത കുഞ്ഞിന് വേണ്ടിയുള്ള പ്ലാനിങ് തുടങ്ങിയോയെന്ന് കുറേപ്പേർ ചോദിച്ചിരുന്നു. അതേ കുറിച്ചുള്ള കാര്യങ്ങൾ സസ്പെൻസാണ്. ഇപ്പോൾ ഞങ്ങൾ പറയുന്നില്ല. ഞങ്ങൾ ഒരുമിച്ച് വന്ന് ഒരിക്കൽ അതേ കുറിച്ച് പറയുന്നതായിരിക്കുമെന്നും', മൃദുല പുതിയ വീഡിയോയിൽ പറയുന്നു. കൂടാതെ താൻ ഗർഭിണി അല്ലെങ്കിലും വീട്ടിലെ മറ്റൊരാൾ പ്രസവിച്ചുവെന്നും തങ്ങൾ അറിയാതെ പോയ ഗർഭമായിരുന്നു അതെന്നും പറയുകയാണ് മൃദുല വിജയ്.

താരം വളർത്തുന്ന മുയലാണ് കഴിഞ്ഞ ദിവസം പ്രസവിച്ചത്. അതിന്റെ സന്തോഷത്തിലാണ് മൃദുല. ഏഴ് കുഞ്ഞുങ്ങളാണ് ഒറ്റ പ്രസവത്തിലുണ്ടായതെന്നും മൃദുല പറയുന്നു. മൃഗങ്ങളേയും പക്ഷികളേയും വളർത്തുന്നതിനോട് താൽപര്യമുള്ളയാളാണ് യുവ കൃഷ്ണ. നേരത്തെ പക്ഷികളെയും ഒരു ഡോഗിനേയും യുവ കൃഷ്ണ വളർത്താനായി വാങ്ങിയിരുന്നു.
ശേഷമാണ് മുയലിനെ കൊണ്ടുവന്നത്. 'മുയൽ ഗർഭിണിയാണെന്നത് ഞങ്ങൾക്ക് അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം മുയൽ രോമം മുഴുവൻ പൊഴിക്കുന്നത് കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്. പിന്നെ പിറ്റേദിവസം വന്ന് നോക്കിയപ്പോൾ ഏഴ് കുഞ്ഞുങ്ങളെ പ്രസവിച്ചതായി കണ്ടു.'
'മുയലുകളെ വളർത്തി ഞങ്ങൾക്ക് ശീലമില്ല. അതുകൊണ്ട് തന്നെ പ്രസവശേഷം എങ്ങനെ ശുശ്രൂഷിക്കണം എന്നതൊന്നും അറിയില്ല. യുട്യൂബിൽ നോക്കിയാണ് പലതും മുയലിനും കുഞ്ഞുങ്ങൾക്കും ഒരുക്കി കൊടുത്തത്. അച്ഛനാണ് മുയലിന്റെ പരിപാലനം ഏറ്റെടുത്തിരിക്കുന്നത്. ധ്വനിയുള്ളതിനാൽ അവളെ നോക്കാൻ തന്നെ സമയം തികയുന്നില്ലെന്നും', മൃദുല പറഞ്ഞു.
മുയൽ കുഞ്ഞിനെ കൈയ്യിലെടുത്ത് ധ്വനിക്ക് കാണിച്ച് കൊടുത്തപ്പോൾ കുഞ്ഞ് പേടിച്ച് കരയുന്നതും വീഡിയോയിൽ കാണാമായിരുന്നു. തുടർന്നുള്ള വീഡിയോകളിൽ മുയൽ കുഞ്ഞിന്റെ വളർച്ചയെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്താമെന്നും പറഞ്ഞാണ് മൃദുല വീഡിയോ അവസാനിപ്പിച്ചത്.


Click it and Unblock the Notifications