പതിനെട്ട് വയസിൽ ഒളിച്ചോടിയെന്ന് കണ്ടു പക്ഷെ എന്റെ വിവാഹം 21ലായിരുന്നു, മാനസികാവസ്ഥ മനസിലാക്കുക; പാർവതി വിജയ്
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബവിളക്ക് എന്ന സീരിയലിൽ ശീതളായി അഭിനയിച്ച് പ്രേക്ഷകർക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് പാർവതി വിജയ്. നടി മൃദുല വിജയിയുടെ സഹോദരി കൂടിയായ പാർവതി താനും ഭർത്താവ് അരുണും വിവാഹമോചിതരായി എന്നത് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. സീരിയല്‍ ക്യാമറമാനായ അരുണും പാർവതിയും വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്.
വിവാഹമോചിതയായിയെന്ന് വെളിപ്പെടുത്തിയശേഷം ഓൺലൈൻ ചാനലുകളിലും മറ്റും വരുന്ന വ്യാജ വാർത്തകൾക്ക് എതിരെ പ്രതികരിച്ച് എത്തിയിരിക്കുകയാണിപ്പോൾ പാർവതി പുതിയ വീഡിയോയിലൂടെ. മറ്റുള്ളവരുടെ മാനസീകാവസ്ഥ കൂടി മനസിലാക്കി പെരുമാറാനും ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ പോലും പല തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് വരുന്നതെന്നും പാർവതി പ്രതികരിച്ച് പറഞ്ഞു.

പതിനെട്ട് വയസിൽ അല്ല താൻ വിവാഹിതയായത് ഇരുപത്തിയൊന്ന് വയസിലാണെന്നും പാർവതി പുതിയ വീഡിയോയിൽ വ്യക്തമാക്കി. എന്താണ് ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത് എന്നതിന്റെ മറുപടി പറയാനാണ് ഈ വീഡിയോ ചെയ്യുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നത്.
നമ്മള്‍ പോലും ജീവിതത്തില്‍ അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് സിനിലൈഫ് എന്ന യുട്യൂബ് ചാനലിലൂടെ അവര്‍ ഇടുന്നത്. പാര്‍വതിക്ക് അമ്മായിയമ്മയോടുള്ള സ്‌നേഹം കണ്ടോ... അത് മാറില്ല എന്നൊക്കെയാണ് അവര്‍ അതില്‍ പറയുന്നത്. വിവാഹമോചനം എന്നത് എല്ലാവര്‍ക്കും വിഷമം വരുന്ന കാര്യം തന്നെയാണ്. ആ അവസ്ഥ കഴിഞ്ഞാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. ദയവ് ചെയ്ത് ഞാന്‍ പറയാത്ത കാര്യങ്ങളെ കുറിച്ച് വീഡിയോ ചെയ്യരുത്.
ഓരോ ദിവസവും എന്നെ കുറിച്ച് ഓരോ വീഡിയോ വീതമാണ് ഇടുന്നത്. ഞങ്ങളുടെ പഴയ ചിത്രങ്ങളാണ് അതില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ഇങ്ങനെയൊരു മറുപടിയുമായി വന്നത്. ഒരു പുതിയ ഫോട്ടോ ഇട്ടാല്‍പോലും അതിന് വേറെ വ്യാഖ്യാനമാണ് നല്‍കുന്നത്. ദയവ് ചെയ്ത് മറ്റുള്ളവരുടെ മാനസികാവസ്ഥ കൂടി മനസിലാക്കുക. എനിക്കൊരു മകളാണുള്ളത്.
അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിന്റെ കാരണം ഞാനോ എന്റെ കുടുംബത്തിലുള്ളവരോ പറഞ്ഞുവേണം അവള്‍ അറിയാന്‍. അല്ലാതെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടശേഷമല്ല അവള്‍ അത് അറിയേണ്ടത്. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ അവളുടെ ഉള്ളില്‍ ഒരു ആശങ്കയുണ്ടാകും. നമ്മള്‍ എത്ര പറഞ്ഞ് കൊടുത്താലും അത് പൂര്‍ണമായി മനസിലാകണമെന്നില്ല. ഞാന്‍ പതിനെട്ട് വയസിലാണ് ഒളിച്ചോടിപ്പോയതെന്ന് പലരും ഞാന്‍ ഇട്ട വീഡിയോയില്‍ കമന്റായി പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ 21 വയസിലായിരുന്നു എന്റെ വിവാഹം.

അങ്ങനെയൊരു വിവാഹം ആയതുകൊണ്ട് നെഗറ്റീവ് കമന്റ്‌സ് വരുമെന്ന് ഉറപ്പായിരുന്നു. അതില്‍ എനിക്കൊരു പ്രശ്‌നവുമില്ല. അത് എന്റെ ജീവിതത്തില്‍ അന്ന് സംഭവിച്ച ഒരു തെറ്റാണ്. അതിനെ അങ്ങനെയേ ഞാന്‍ കാണുന്നുള്ളു. അതുവെച്ച് ഇനി എന്റെ കുഞ്ഞിനെ കൂടി ബാധിക്കാന്‍ പാടില്ല. കുട്ടിക്ക് അച്ഛനെ കാണാമോ? കുട്ടിക്ക് മാസം 5000 രൂപ വെച്ച് കൊടുക്കുമെന്ന് പാര്‍വതി പറഞ്ഞു എന്നെല്ലാം പ്രചാരണങ്ങളുണ്ടായി. ഇതൊക്കെ നിങ്ങളോട് ആരാണ് പറഞ്ഞത്.
കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും അയാള്‍ തന്നെയാണ്. അയാള്‍ വന്ന് കാണേണ്ടന്നോ കാണിക്കില്ലെന്നോ ആരോടും പറഞ്ഞിട്ടില്ല. ഞങ്ങളുടെ ജീവിതത്തെ ചികഞ്ഞ് അന്വേഷിക്കുന്നത് എന്തിനാണ്. അറിയാത്ത കാര്യങ്ങള്‍ ദയവ് ചെയ്ത് യുട്യൂബ് ചാനലുകളില്‍ ഇടാതിരിക്കുക. ഇതിലും വലിയ വൃത്തികേട് സിനി ലൈഫ് എന്ന ചാനല്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ പിരിയാനുള്ള കാരണം എന്താണെന്ന് അറിയാമോ? സാമ്പത്തികം, അവിഹിതം എന്നൊക്കെയുള്ള ഊഹാപോഹങ്ങളും കൊടുക്കുന്നു.
ഇങ്ങനെയൊക്കെ ചെയ്തിട്ട് നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്. ഞങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയണമെങ്കില്‍ ഞങ്ങളോട് വന്ന് ചോദിക്കുക. സംസ്‌കാരമില്ലാത്ത കാര്യമാണ് അവര്‍ ചെയ്തിക്കുന്നത്. ചാനലിന് കൂടുതല്‍ കാഴ്ച്ചക്കാരെ കിട്ടാന്‍ മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാതിരിക്കുക എന്നാണ് പാർവതി പ്രതികരിച്ച് പറഞ്ഞത്.


Click it and Unblock the Notifications











