For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒത്തിരി സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു; അമ്മയുടെ അപ്രതീക്ഷിത വേര്‍പാടിനെ കുറിച്ച് സീരിയല്‍ നടി പ്രതീക്ഷ പ്രദീപ്

  |

  ടെലിവിഷന്‍ സീരിയലുകളില്‍ വില്ലത്തിയായി നിറഞ്ഞ് നില്‍ക്കുകയാണ് നടി പ്രതീക്ഷ പ്രദീപ്. മാസങ്ങള്‍ക്ക് മുന്‍പ് നടിയുടെ അമ്മയുടെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും ഇനിയും പുറത്ത് കടക്കാന്‍ സാധിച്ചിട്ടില്ലെന്ന് ആരാധകരോട് പറയുകയാണ് താരമിപ്പോള്‍. സീരിയല്‍ ഷൂട്ടിങ്ങിന് പോകുമ്പോഴും മറ്റും തനിക്കൊപ്പം പിന്തുണയുമായി കൂടെ ഉണ്ടാവാറുള്ളത് അമ്മയായിരുന്നു.

  മനസില്‍ ചില ആഗ്രഹങ്ങള്‍ ബാക്കിയാക്കിയാണ് അമ്മ ലോകം വിട്ട് പോയതെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കുന്നത്. ഒപ്പം യാത്രകളോടുള്ള ഇഷ്ടത്തെ കുറിച്ചും കൊവിഡ് കാലം മാറിയാല്‍ പോവാനിഷ്ടമുള്ള സ്ഥലത്തെ കുറിച്ചുമൊക്കെ പ്രതീക്ഷ തുറന്ന് പറയുന്നു.

  2021 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ വര്‍ഷമാണ്. അമ്മയുടെ വിയോഗം മനസിനെ വല്ലാതെ തളര്‍ത്തി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അമ്മയുടെ വിയാഗം. ആ വേദനയില്‍ നിന്ന് പതിയെ ജീവിതത്തിലേക്ക് തിരികെ വരികയാണ്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് കുടുംബം. അച്ഛന്‍ പ്രദീപ്, അമ്മ ഗിരിജ. ചേട്ടന്‍ പ്രണവ് എന്‍ജിനീയറാണ്. കൊറോണ കാലം എല്ലാവര്‍ക്കും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നല്‍കി. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം അമ്മയുടെ രോഗത്തിന്റെ വ്യാകുലതകള്‍ പേരി, മനസിനുള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ ചിരിക്കാനും അഭിനയിക്കാനും ശ്രമിച്ച് കൊണ്ടേ ഇരുന്നു. ഒടുവില്‍ ഈ വര്‍ഷം ആദ്യം അമ്മ ലോകത്തോട് വിട പറഞ്ഞപ്പോള്‍ പെട്ടെന്ന് താന്‍ ഒറ്റയ്ക്ക് ആയത് പോലെ തോന്നിയതായി പ്രതീക്ഷ പറയുന്നു.

  അമ്മയ്ക്ക് ക്യാന്‍സറായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ചികിത്സയും ശുശ്രൂഷയുമൊക്കെ ആയി വീട്ടില്‍ തന്നെയായിരുന്നു ഞാന്‍. എന്റെ കൂടെ എപ്പോഴും ഷൂട്ടിങ്ങ് സെറ്റില്‍ വന്ന് കൊണ്ടിരുന്നത് അമ്മയാണ്. ഇന്‍ഡസ്ട്രിയില്‍ അമ്മയെ അറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ കൊറോണയുടെ ആരംഭം മുതല്‍ വീടുകളില്‍ തന്നെ സമയം ചെലഴിക്കുകയായിരുന്നു. ഷൂട്ടിങ് നിര്‍ത്തി വച്ച സമയം ആയത് കൊണ്ട് അമ്മയ്‌ക്കൊപ്പം മുഴുവന്‍ സമയവും ചെലവഴിക്കാനായി. പക്ഷേ ഈ വര്‍ഷം ആദ്യം അമ്മ ഞങ്ങളെ വിട്ട് പോയി.

  ഒത്തിരി സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. അമ്മയോടൊപ്പം ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നും അടിച്ച് പൊളിക്കണമെന്നും ഒക്കെ ഉണ്ടായിരുന്നു. ആ സ്വപ്‌നം ഇന്നും ബാക്കിയാണ്. അമ്മയുടെ ആരോഗ്യം വഷളായതോടെ അമ്മയെയും കൂട്ടി എവിടേക്കും യാത്ര പോകാന്‍ സാധിച്ചില്ല. കൊവിഡ് കാലം വീട്ടില്‍ തന്നെ ആയിരുന്നു. ആ സമയത്ത് എല്ലാവരും സുരക്ഷിതരായി ഇരിക്കുക എന്നതാണല്ലോ മുഖ്യം. ഷൂട്ടിങ്ങുകള്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. യാത്ര പോകാനുള്ള പ്ലാനൊന്നും ഇല്ലായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം യാത്ര പോകാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. വലിയ യാത്രകളൊന്നും അങ്ങനെ നടത്തിയിട്ടില്ല. അവര്‍ക്കൊപ്പം ചെറിയ ഒരു യാത്ര ആണെങ്കിലും ആസ്വദിക്കാറുണ്ട്.

  മമ്മൂട്ടിയുടെ സഹപാഠിയുടെ മകനാണ്; കാര്‍ക്കശ്യക്കാരനായ മമ്മുട്ടി അലിഞ്ഞില്ലാതെ പോയ നിമിഷത്തെ കുറിച്ച് ഹൈബി ഈഡന്‍

  ഷൂട്ടിങ്ങ് പുനരാരംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഞാന്‍ കന്യാകുമാരിയിലാണ് ഉള്ളത്. ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് എത്തിയതെങ്കിലും ഇവിടെ ശരിക്കും ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്. വിവേകാനന്ദ പാറയുടെ അടുത്തായിട്ടാണ് പലപ്പോഴും ഷൂട്ടിങ്. അതുകൊണ്ട് സ്ഥലങ്ങളൊക്കെ കാണാനും കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കാനും സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഷൂട്ട് എവിടെ ആണെങ്കിലും എന്റെ കൂടെ വന്ന് കൊണ്ടിരുന്നത് അമ്മയായിരുന്നു. അമ്മയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് ഓരോ നിമിഷവും.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  യാത്രകള്‍ ചെറുതോ വലുതോ എന്നല്ല, എന്നെ സംബന്ധിച്ച് എല്ലാം നല്ല ഓര്‍മ്മകളാണ്. സുഹൃത്തിന് ഒപ്പമാണെങ്കിലും കുടുംബത്തിന് ഒപ്പമാണെങ്കിലും യാത്രകളെല്ലാം ഞാന്‍ ആസ്വദിക്കും. പുതിയ കാഴ്ചകള്‍ കണ്ടുള്ള യാത്ര മനസിന് വല്ലാത്തൊരു ഉന്മേഷം നല്‍കും. മാലിദ്വീപില്‍ പോകണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. ദ്വീപിന്റെ സൗന്ദര്യവും വിശേഷങ്ങളും കേട്ട നാള്‍ മുതല്‍ മനസില്‍ കയറിയതാണ് മാലിദ്വീപ്. സാഹചര്യങ്ങള്‍ അനുവദിച്ചാല്‍ അവിടെയും പോകണം.

  Read more about: serial സീരിയല്‍
  English summary
  Serial Actress Pratheeksha G Pradeep Opens Up About Her Mother Girija's Last Moments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X