twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അക്കാലത്ത് സങ്കടം തോന്നിയിരുന്നു! തടി ഉള്ളവരെല്ലാം അമിതമായി ഭക്ഷണം കഴിക്കുന്നവരല്ലെന്ന് രശ്മി ബോബന്‍

    |

    സീരിയലുകളില്‍ നിന്നും സിനിമയിലേക്ക് എത്തി അവിടെയും ശ്രദ്ധിക്കപ്പെട്ട നടിയാണ് രശ്മി ബോബന്‍. മനസിനക്കരയിലെ മോളിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടായിരുന്നു രശ്മി ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. അതിന് മുന്‍പ് ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സിനിമയിലെത്തിയതിന് ശേഷം ചെറുതും വലുതമായി നിരവധി കഥാപാത്രങ്ങള്‍ രശ്മിയെ തേടി എത്തി.

    ഭര്‍ത്താവും സംവിധായകനുമായ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത അല്‍ മല്ലു എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചതും. ലേശം തടിയുള്ള ശരീരപ്രകൃതമായതിനാല്‍ ചെറുപ്പം മുതല്‍ നേരിടേണ്ടി വന്ന ചോദ്യങ്ങളെ കുറിച്ച് പറയുകയാണ് നടിയിപ്പോള്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ നടി പറഞ്ഞിരിക്കുന്നത്.

     രശ്മി ബോബന്‍ പറയുന്നതിങ്ങനെ

    ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ആളുകള്‍ ചോദിക്കുമായിരുന്നു മോള്‍ ഏത് കോളേജിലാണെന്ന്. പൊതുവേ ആള്‍ക്കാര്‍ക്ക് ഒരു ധാരണയുണ്ട് ഭക്ഷണം ഒരുപാട് കഴിക്കുന്ന ആള്‍ക്കാര്‍ മാത്രമാണ് വണ്ണം വയ്ക്കുന്നതെന്ന്. വണ്ണം വെക്കുന്നതിന് പല ഘടകങ്ങള്‍ ഉണ്ടെന്ന കാര്യം പലരും ഓര്‍ക്കാറില്ല.. മാനസിക സമ്മര്‍ദ്ദം, തൈറോയ്ഡ്, കഴിക്കുന്ന മരുന്നുകള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍... തുടങ്ങി ഏത് പ്രശ്‌നത്തിലൂടെ കടന്ന് പോകുന്ന വ്യക്തിയാണെന്നത് ചോദിക്കുന്നവര്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. അവരോട് പറഞ്ഞിട്ടും കാര്യമില്ല. ഞാനിപ്പോള്‍ അതിനെ പറ്റി വിഷമിക്കാറേയില്ല. കാരണം എനിക്ക് അറിയാം ഞാന്‍ എന്താണെന്നും എന്ത് കൊണ്ടാണെന്നും.

    Recommended Video

    മമ്മൂക്ക വേറെ ലെവലാണെന്ന് ഹിന്ദിക്കാര്‍ | Filmibeat Malayalam
    രശ്മി ബോബന്‍ പറയുന്നതിങ്ങനെ

    ഒരു ചെവിയില്‍ കൂടി കേട്ട് മറ്റേ ചെവിയില്‍ കൂടി കളയും അത്രയേ ഉള്ളു. തീരേ മെലിഞ്ഞിരിക്കുന്ന ആള്‍ക്കാരെയും ആളുകള്‍ വെറുതേ വിടില്ല. അവര്‍ ഏത് മാനസിക അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് അവര്‍ക്കല്ലേ അറിയൂ. നമ്മള്‍ മുന്‍വിധികള്‍ മാറ്റി വെക്കുക. ആരെ കണ്ടാലും എന്തെങ്കിലുമൊക്കെ കുറ്റം കണ്ടുപിടിച്ച് പറയുന്ന അവസ്ഥയാണ് പൊതുവേ. മുടി ഉണ്ടെങ്കില്‍ കുഴപ്പം, ഇല്ലെങ്കില്‍ കുഴപ്പം, എന്താണ് കുഴപ്പമില്ലാത്തതെന്ന് മാത്രം മനസിലാകുന്നില്ല. ആള്‍ക്കാരാരും അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ലെന്നാണ് തോന്നുന്നത്.

    രശ്മി ബോബന്‍ പറയുന്നതിങ്ങനെ

    ഒരു ഓഡിഷന്‍ വഴിയാണ് ടെലിവിഷന്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം കിട്ടുന്നത്. അത് കഴിഞ്ഞ് എന്റെ ഡാന്‍സ് ടീച്ചര്‍ വഴിയാണ് സീരിയലിലേക്ക് അവസരം വന്നത്. അക്കാലത്തൊക്കെ നല്ല വിഷമം തോന്നിയിരുന്നു. അച്ഛന്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നതിനാല്‍ എവിടെയെങ്കിലും ഒന്ന് സെറ്റ് ആയി വരുമ്പോഴേക്കും കെട്ടും ഭാണ്ഡവുമെടുത്ത് അടുത്ത സ്ഥലത്തേക്ക് പോകേണ്ടി വരും. വീട് മാത്രമല്ല, സുഹൃത്തുക്കളെയും വിട്ടു പോകേണ്ടി വരും. പക്ഷേ ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ അത്തരം അനുഭവങ്ങള്‍ ജീവിതത്തില്‍ ഉപകരിച്ചിട്ടുണ്ട്.

     രശ്മി ബോബന്‍ പറയുന്നതിങ്ങനെ

    ഉദ്ദാഹരണത്തിന് പല സ്ഥലങ്ങളില്‍ വ്യത്യസ്തരായ സുഹൃത്തുക്കളെ ലഭിച്ചു. എവിടെയും അഡ്ജസ്റ്റ് ചെയ്യാനുള്ള കഴിവ് ലഭിച്ചു. കൊച്ചി വാഴക്കാരയിലെ ഫ്‌ളാറ്റിലാണ് ഇപ്പോള്‍ താമസം. ഭര്‍ത്താവ് ബോബന്‍ സാമുവല്‍. റോമന്‍സ് എന്ന സിനിമ സംവിധാനം ചെയ്താണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ വര്‍ഷം അല്‍ മല്ലു ന്നെ ചിത്രവും സംവിധാനം ചെയ്തിരുന്നു. മൂത്ത മകന്‍ നിധീഷ്. ഇപ്പോള്‍ ബംഗ്ലൂരുവില്‍ ഒന്നാം വര്‍ഷ ഡിഗ്രി കിഞ്ഞു. ഇളയമകന്‍ ആകാശ് ഇപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്നു.

    Read more about: actress നടി
    English summary
    Actress Rashmi Boban About Her Family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X