'ഇതാരാ അച്ഛനാണോ?, 18 വയസിലെ എടുത്ത് ചാട്ടം, ഒരു കുടുംബം നശിപ്പിച്ചു'; വർഷങ്ങൾക്കുശേഷം ഭർത്താവിനൊപ്പം രസ്ന!
അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് പാരിജാതം സീരിയലിലൂടെ പ്രേക്ഷകരെ സമ്പാദിച്ച നടി രസ്ന. മലപ്പുറത്തെ പെരിന്തൽമണ്ണയിൽ ഒരു ഇടത്തരം മുസ്ലീം കുടുംബത്തിൽ ജനിച്ച രസ്ന പതിനാറ് വയസ് മുതൽ ടെലിവിഷൻ-സിനിമ എന്നീ മേഖലകളിൽ സജീവമാണ്. വിവാഹശേഷം കുടുംബിനിയായി മാറിയ നടി ഹിന്ദു മതം സ്വീകരിച്ച് പേര് മാറ്റി സാക്ഷി എന്നാക്കി.
സിനിമാകഥയെ വെല്ലുന്ന ജീവിത കഥയും അനുഭവങ്ങളും മുപ്പത്തിരണ്ട് പിന്നിട്ട് നിൽക്കുന്ന രസ്നയുടേത്. അടുത്ത കാലം മുതൽ സോഷ്യൽമീഡിയയിലും രസ്ന സജീവമാണ്. കുടുംബ വിശേഷങ്ങളും ബിസിനസ് വിശേഷങ്ങളും എല്ലാം സോഷ്യൽമീഡിയ പേജ് വഴി പങ്കിടാറുമുണ്ട്. മലയാളം സീരിയൽ രംഗത്തെ ഹിറ്റ് സംവിധായകൻ ബൈജു ദേവരാജാണ് രസ്നയെ വിവാഹം ചെയ്തത്.

പാരിജാതം സെറ്റിൽ മൊട്ടിട്ട പ്രണയം ഒളിച്ചോട്ടത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. അന്ന് വെറും പതിനെട്ടോ പത്തൊമ്പതോ വയസ് മാത്രമെ രസ്നയ്ക്ക് ഉണ്ടായിരുന്നു. ബൈജു ദേവരാജുമായി പതിനഞ്ചോളം വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. മാത്രമല്ല ബൈജു വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചപ്പോൾ അത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
രണ്ടുപേരും വിവാഹിതരായി കുടുംബമായി കഴിയുകയാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നുവെങ്കിലും ഇന്നേവരെയും ഇരുവരുടേയും വിവാഹ ഫോട്ടോയോ കപ്പിൾ ഫോട്ടോയോ ഫാമിലി ഫോട്ടോയോ ഒന്നും പുറത്ത് വന്നിരുന്നില്ല. മക്കളുടെ ഫോട്ടോയും അടുത്ത കാലത്തായി തന്റെ തന്നെ ചില പുതിയ ഫോട്ടോകളും രസ്ന പങ്കിടാറുണ്ട്.
ഇപ്പോഴിതാ ആദ്യമായി പത്ത് പന്ത്രണ്ട് വർഷങ്ങൾക്കുശേഷം ഭർത്താവിനൊപ്പമുള്ള ഫോട്ടോയുമായി എത്തിയിരിക്കുകയാണ് രസ്ന. മൂന്ന് സ്മൈലി ലവ് ഇമോജികൾ മാത്രമാണ് രസ്ന ക്യാപ്ഷനായി നൽകിയിരിക്കുന്നത്. പല ഫോളോവേഴ്സിനും ആദ്യം രസ്നയ്ക്കൊപ്പമുള്ള വ്യക്തിയെ മനസിലായില്ല. അതുകൊണ്ട് തന്നെ ഇതാരാണ് അച്ഛനാണോ? എന്നാണ് കമന്റുകൾ ഏറെയും. കൂടാതെ നടിയുടെ പ്രണയവും ജീവിതവും അറിയാവുന്നവർ വിമർശിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്.
ഇത് കുറെ മുമ്പുള്ള പാരിജാതം സീരിയൽ നായിക അല്ലേ..?. കൂടെയുള്ളത് ആരാ അവരുടെ ഫാദറാണോ?, ഒരു കുടുംബം നശിപ്പിച്ച സ്ത്രീ, പത്ത് പതിനഞ്ച് വയസിൽ സീരിയലിൽ അഭിനയിക്കാൻ പോയപ്പോൾ തോന്നിയ എടുത്ത് ചാട്ടം. അതുകൊണ്ടാണ് കിളവനെ കെട്ടേണ്ടി വന്നത്, അച്ഛനും മകളും ബ്ലാക്ക് ഇട്ടിട്ട് അടിപൊളിയായിട്ടുണ്ട്. ഫാമിലിയായാൽ ഇങ്ങനെ വേണം.

രസ്നയോട് പുച്ഛം തോന്നുന്നു. ഒരു കുടുംബം നശിപ്പിച്ചു, പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നതിന്റെ ഉദാഹരണം എന്നിങ്ങനെ നീളുന്നു കമന്റുകൾ. കുടുംബം ഉപേക്ഷിച്ച് ബൈജു രസ്നയെ വിവാഹം കഴിച്ചതല്ലെന്നും ആദ്യ ദാമ്പത്യം തകർന്ന് നിൽക്കുമ്പോഴാണ് രസ്ന ബൈജുവിന്റെ ജീവിതത്തിന്റെ ഭാഗമായതെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ ബൈജുവിനും രസ്നയ്ക്കുമായി മൂന്ന് മക്കളുണ്ട്. രസ്നയാണ് ബൈജുവിന്റെ നിർമ്മാണ കമ്പനിയായ സാന്ദ്രാസ് കമ്യൂണിക്കേഷൻസിന്റെ ഉടമകളിൽ ഒരാൾ.
സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഹൃദയം എന്ന സീരിയൽ ബൈജുവാണ് സംവിധാനം ചെയ്യുന്നത്. രസ്ന അഭിനയത്തിലേക്ക് തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ടുള്ള കമന്റുകളും നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നിറയാറുണ്ട്. എന്നാൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ് ഉള്ളത് എന്നതുകൊണ്ട് രസ്ന അഭിനയത്തിലേക്ക് തിരികെ വരാൻ ഇപ്പോൾ ശ്രമിക്കാത്തത്.
നടിയുടെ സഹോദരി നീനു സീരിയൽ രംഗത്ത് സജീവമാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു രസ്ന അഭിനയത്തിലേക്ക് എത്തിയത്. മ്യൂസിക് ആൽബങ്ങളിൽ കൂടി ആയിരുന്നു രസ്നയുടെ തുടക്കം. ആൽബങ്ങൾ ഹിറ്റായതോടെയാണ് സീരിയലിലേക്കുള്ള വിളിയെത്തുന്നത്.


Click it and Unblock the Notifications











