For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്റ്റണ്ടിനിടയിൽ തലകുത്തി വീണാലും സണ്ണി ചിരിക്കും, ചിലപ്പോഴൊക്കെ ഷൂട്ട് മുടങ്ങുമോയെന്ന് തോന്നി'; റെബേക്ക

  |

  യുവാക്കളുടെയെല്ലാം ഹരമായ സണ്ണി ലിയോണിക്ക് നാൽപത്തിയൊന്ന് വയസ് കഴിഞ്ഞുവെന്ന് പറഞ്ഞാൽ ആരാധകരിൽ അധികംപേരും ഇത് വിശ്വസിക്കാൻ തയ്യാറാവില്ല. കാരണം സണ്ണിക്ക് ഇന്നും 20 കാരിയുടെ ശരീര സൗന്ദര്യവും ചുറുചുറുക്കുമൊക്കെയാണുള്ളത് എന്ന കാര്യം ഈ ലോകത്ത് ഒരാളും നിഷേധിക്കുകയില്ല.

  അതുകൊണ്ടുതന്നെയാണ് സോഷ്യൽ മീഡിയയിലടക്കം ഒരുപാട് ആരാധകരുള്ള ഒരു താരമായി സണ്ണി ലിയോണി ഇന്നും നിലകൊള്ളുന്നത്. നമ്മൾ മലയാളികൾക്ക് എന്തോ അവരോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് തുറന്ന് പറയാതെ വയ്യ.

  Also Read: ദുൽഖറിന് ഞാൻ മെസേജ് അയച്ചപ്പോൾ എന്തോ വലിയ നിധി കിട്ടിയപോലെ ആയിരുന്നു അവന്; താരപുത്രന്മാരെ കുറിച്ച് സിദ്ദിഖ്

  ഒരിക്കൽ സണ്ണി ലിയോണി നമ്മുടെ നാട് സന്ദർശിക്കാനെത്തിയപ്പോൾ തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ പറ്റിയൊന്ന് ഓർത്ത് നോക്കിയാൽ നമുക്കത് മനസിലാവും. മാത്രമല്ല സണ്ണിചേച്ചി എന്ന് ബഹുമാനത്തോടെയല്ലാതെ മലയാളികളിൽ ആരെങ്കിലും അവരെ വിളിക്കാറുണ്ടോയെന്നത് സംശയമാണ്.

  ഏറ്റവും അതിശയകരമായതും ലോകത്തെ മുഴുവൻ വിസ്മയിപ്പിക്കുന്നതുമായ ശരീര സൗന്ദര്യത്തിന് ഉടമയാണ് സണ്ണി ലിയോണി. തൻ്റെ ശരീര സൗന്ദര്യത്തിൽ ഒരു രീതിയിലും വീഴ്ച ഉണ്ടാകാതെ കാത്തുസൂക്ഷിക്കുവാനായി സണ്ണി ശ്രമിക്കാറുണ്ട്.

  Also Read: അപ്പും അഞ്ജുവും ബാലനെതിരെ! സാന്ത്വനം വീട് നാലാകുമോ? ഇത്തവണ സാവിത്രി പറഞ്ഞത് ന്യായം

  പൂജാ ഭട് സംവിധാനം ചെയ്ത ജിസം 2 എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ ബോളിവുഡിലെത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മധുരാജയെന്ന മലയാള സിനിമയിൽ ഒരു ഐറ്റം ഡാൻസിൽ സണ്ണി ലിയോണിയായിരുന്നു നൃത്തം ചെയ്തത്.

  മമ്മൂട്ടി നായകനായ സിനിമയായിരുന്നു മധുരരാജ. ഇനി റിലീസിനെത്താനുള്ള സണ്ണി ലിയോണിയുടെ മലയാള സിനിമ ഷീറോയാണ്. സണ്ണി ലിയോണി നായികയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.'അതിജീവനമാണ് എന്റെ പ്രതികാരം' എന്ന അടിക്കുറിപ്പോടെയാണ്‌ സണ്ണി ലിയോണി ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്.

  മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവരാണ് സിനിമ നിർമിക്കുന്നത്. കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

  വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് ചിത്രത്തിൽ സണ്ണിയുടേത്. സണ്ണി ലിയോൺ നായികയാകുന്ന പുതിയ ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. താരം ഉൾപ്പടെ നിരവധിപ്പേർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മുഖത്ത് പരിക്കുകളും മുറിപ്പാടുകളുമായി നിൽക്കുന്ന താരമാണ് പോസ്റ്ററിൽ ഉള്ളത്.

  'അതിജീവനമാണ് എന്റെ പ്രതികാരം' എന്ന അടിക്കുറിപ്പോടെയാണ്‌ സണ്ണി ലിയോൺ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സീരിയൽ താരം റബേക്ക സന്തോഷിന്റെ ഭർത്താവ് കൂടിയാണ് ഷീറോയുടെ സംവിധായകനായ ശ്രീജിത്ത്.

  സിനിമയുടെ ഷൂട്ടിങിനായി സണ്ണി കേരളത്തിൽ വന്നപ്പോൾ താൻ പരിചയപ്പെട്ടതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് റെബേക്ക സന്തോഷ് ഇപ്പോൾ. 'ഞാൻ ഷീറോ പടത്തിന്റെ സെക്കന്റ് അസോസിയേറ്റ് ആയിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ ഷൂട്ട് തീരുന്നത് വരെ ഒപ്പമുണ്ടായിരുന്നു. സിനിമയുടെ ലോഞ്ചിന്റെ സമയത്താണ് ഞാൻ ആദ്യമായി സണ്ണി ലിയോണിയെ കണ്ടത്.'

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  'അപ്പോൾ കൊവിഡ് ടെസ്റ്റൊക്കെ ഉണ്ടായിരുന്നു. അന്ന് സണ്ണി ലിയോണിക്കൊപ്പം പോയിരുന്നത് ഞാനായിരുന്നു. പുള്ളിക്കാരി ഭയങ്കര ഓക്കെയായിട്ടുള്ള ആളാണ്. സെക്കന്റ് അസോസിയേറ്റ് ആയിരുന്നതുകൊണ്ട് ഒരുപാട് സംസാരിക്കാൻ പറ്റി സണ്ണി ലിയോണിയോട്. പുള്ളിക്കാരിയുടെ പിറന്നാളും ഷീറോയുടെ സെറ്റിൽ സെലിബ്രേറ്റ് ചെയ്തിരുന്നു.'

  'ആ സിനിമയിൽ ഡ്യൂപ്പില്ലാതെയാണ് സണ്ണി ലിയോണി അഭിനയിച്ചിരിക്കുന്നത്. കുറെ സ്റ്റണ്ട് സീനുകൾ ഉള്ള സിനിമയായിരുന്നു. അതെല്ലാം ഡ്യൂപ്പില്ലാതെ വളരെ ഡെഡിക്കേറ്റ‍ഡായി സണ്ണി ലിയോണി തന്നെ ചെയ്തു. വീണ് തലേക്കുത്തി നിന്നിട്ടുണ്ട്.'

  'പക്ഷെ അപ്പോഴും സണ്ണി ലിയോണി ചിരിച്ചോണ്ടിരിക്കും. നമ്മൾ കരുതും അവർ ഇനി ഷൂട്ട് തുടരാൻ സമ്മതിക്കില്ലായിരിക്കും ഷൂട്ട് മുടങ്ങി എന്നൊക്കെ പക്ഷെ അവർ അതൊക്കെ സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുത്ത് വീണ്ടും ചെയ്യാൻ തയ്യാറാകും' റെബേക്ക സന്തോഷ് പറഞ്ഞു.

  Read more about: serial
  English summary
  serial actress Rebecca Santhosh open up about sunny leone character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X