twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനും മകനും മാത്രമാണ് വീട്ടിൽ, ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്, തുറന്ന് പറഞ്ഞ് രേഖ രതീഷ്

    |

    പരസ്പരം പരമ്പരയിലെ പദ്മാവതിയെ അത്ര വേഗം ആർക്കും മറക്കാൻ സാധിക്കില്ല. ഒരു വ്യത്യസ്തമായ അമ്മായി അമ്മയെയായിരുന്നു രേഖ സ്ക്രീൻ അവതരിപ്പിച്ചത്. പദ്മാവദിയായുളള രേഖയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ചലഞ്ചിങ്ങ് കഥാപാത്രങ്ങളാണ് അധികം രേഖയെ തേടിയെത്തുന്നത്. അത് വളരെ മികച്ച രീതിയിൽ താരം ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

    സിനിമ പാരമ്പര്യമുള്ള കുടുംബത്തിലാണ് രേഖ ജനിച്ച് വളർന്നത്. അച്ഛനും അമ്മയും ആർട്ടിസ്റ്റുകളായിരുന്നു. . അച്ഛൻ രതീഷ് അറിയപ്പെടുന്ന ഡബ്ബിങ് കലാകാരനായിരുന്നു. അമ്മ രാധാമണി നാടക, സിനിമാ രംഗങ്ങളിൽ സജീവ സന്നിധ്യമായിരുന്നു, നാലാം വയസ്സിൽ രേവതിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് രേഖ മിനിസ്ക്രീനിൽ എത്തുന്നത്. പിന്നീട് വെള്ളിത്തിരിയിൽ ചുവട് വയ്ക്കുകയായിരുന്നു . ഇപ്പോഴിത ലോക്ക് ഡൗൺ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. മനോരമ ഡോട്കോമിനോടാണ് താരം തന്റ ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവെച്ചത്.

     ചെന്നൈയിൽ നിന്ന്  തിരുവന്തപുരത്തേയ്ക്ക്

    അച്ഛന്റെ നാടാണ് തിരുവനന്തപുരം. അമ്മയുടേത് കോട്ടയവും. അച്ഛന്റേയും അമ്മയുടേയും പ്രണയ വിവാഹമായിരുന്നു. അതുകൊണ്ട് ഇരുവീടുകളിലും അധികം പിന്തുണയുണ്ടായിരുന്നില്ല. അവധിക്കാലത്ത് തിരുവനന്തപുരത്തേക്കുള്ള യാത്രകളാണ് വീടിനെക്കുറിച്ചുള്ള ആകെ ഓർമകൾ.പിന്നീട് ഇരുവരും വിവാഹമോചനം നേടി. ഞാൻ അച്ഛന്റെ കൂടെ ചെന്നൈയിൽ തന്നെ വളർന്നു. സീരിയലുകൾ ലഭിച്ചതോടെ ഞാൻ തിരുവനന്തപുരത്തേക്ക് താമസം മാറിയത്.

     എന്റെ കുടുംബം


    തിരുവനന്തപുരത്ത് താമസം മാറിയതിൽ പിന്നെ വാടക വീടുകളാണ് അന്നു മുതൽ ഇന്നുവരെയുള്ള എന്റെ ജീവിതത്തിന്റെ ഭാഗമായത്. എങ്കിലും അവിടെ ഞാനും മകനും ഞങ്ങളുടെ സന്തോഷവും കണ്ടെത്തി. മകൻ അയാൻ. ഇപ്പോൾ 9 വയസായി. മകനെ നോക്കാൻ, പ്രായമായ ഒരമ്മയും ഞങ്ങളോടൊപ്പമുണ്ട്. ഇതാണ് ഇപ്പോൾ എന്റെ കുടുംബം.

      സിനിമ പ്രവേശനം

    നടൻ ക്യാപ്റ്റൻ രാജു അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹമാണ് സീരിയലിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. 14 വയസ്സുള്ളപ്പോളാണ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. പിന്നീട് ചെറിയ ഇടവേളകളിൽ സീരിയലുകൾ ചെയ്തു. കരിയറിൽ വഴിത്തിരിവ് ആയത് മഴവിൽ മനോരമയിലെ ആയിരത്തിൽ ഒരുവൾ എന്ന സീരിയലാണ്. പിന്നീട് പരസ്പരവും ശ്രദ്ധിക്കപ്പെട്ടു.

     കൊറോണക്കാലം

    ഷൂട്ട് ഇല്ലാത്തത് കൊണ്ട് ഇപ്പോൾ വിട്ടിലിരുപ്പാണ്. വീട്ടിൽ വെറുതെയിരിക്കാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. അതികൊണ്ട് തന്നെ ലോക്ക് ഡൗൺ ബോറായി തോന്നുന്നില്ല.നേരത്തെ ഷൂട്ടിങ് തിരക്കുകൾ മൂലം മകന്റെ കാര്യങ്ങളും സ്വന്തം ആരോഗ്യവും അധികം നോക്കാൻ സമയം കിട്ടിയിരുന്നില്ല.ഇപ്പോൾ ആ കുറവുകൾ പരിഹരിക്കുന്നു. അതിനാൽ മകനും ഫുൾ ഹാപ്പി. വീട്ടിൽ ഒരു മിനി ജിം സെറ്റപ്പ് ചെയ്തിട്ടുണ്ട്.അവിടെ നന്നായി വർക്ക് ഔട്ട് ചെയ്യും..

    പാചകം


    സീരിയലിൽ കുറച്ച് അടുത്ത സുഹൃത്തുക്കളുണ്ട്.ഞാൻ പാചകം ചെയ്ത്, അതിന്റെ വിഡിയോ അവർക്ക് അയച്ചു കൊടുക്കും. ഗ്രൂപ്പ് വീഡിയോ കോൾ അങ്ങനെയൊക്കെയാണ് ലോക്ക് ഡൗൺ സമയം ചെലവഴിക്കുന്നത്. എല്ലാം വേഗം ശരിയാകണേ എന്ന് പ്രാർഥിക്കുന്നു.- രേഖ അഭിമുഖത്തിൽ പറഞ്ഞു

    Read more about: serial rekha
    English summary
    Serial Actress Rekha Ratheesh About Lockdown Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X