'രഞ്ജുഷയുടെ ഭർത്താവിന്റെ കള്ളക്കരച്ചിലെന്ന് പറഞ്ഞെങ്കിൽ ശ്യാമിനെ കുറിച്ചായിരിക്കില്ല മനോജിനെ കുറിച്ചാകും'
സീരിയൽ, സിനിമാ താരം രഞ്ജുഷ മേനോന്‍ ആത്മഹത്യ ചെയ്തു എന്ന വാർത്ത വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്റെ മാതാവ് എന്ന സീരിയലിലെ എൽസ ആന്റി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് രഞ്ജുഷ. സെന്‍സേഷന്‍ എന്ന പ്രോഗ്രാമിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ രഞ്ജുഷ പിന്നീട് ടെലിവിഷന്‍ സീരിയലുകളിലേക്ക് കടക്കുകയായിരുന്നു. സ്ത്രീ, നിഴലാട്ടം, മകളുടെ അമ്മ, പറയിപെറ്റ പന്തീരുകുലം തുടങ്ങി നിരവധി സീരിയലുകളിൽ ഒരുപിടി നല്ല കഥാപാത്രങ്ങളെ രഞ്ജുഷ അവതരിപ്പിച്ചിട്ടുണ്ട്.
സീരിയലുകൾക്ക് പുറമെ ബോംബെ മാര്‍ച്ച്12, സിറ്റി ഓഫ് ഗോഡ്, തലപ്പാവ്, ലിസമ്മയുടെ വീട്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിലും രഞ്ജുഷ വേഷമിട്ടിരുന്നു. രഞ്ജുഷയുടെ മരണം അപ്രതീക്ഷിതമായിരുവെന്നതുകൊണ്ട് തന്നെ ഏറെക്കാലം അതിന്റ ആഘാതത്തിലായിരുന്നു സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. തമാസിച്ചിരുന്ന ഫ്ലാറ്റിലാണ് രഞ്ജുഷ തൂങ്ങി മരിച്ചത്.

നടിയുടെ മരണവാർത്ത പുറത്ത് വന്നപ്പോൾ സംവിധായകൻ മനോജ് ശ്രീലകവും രഞ്ജുഷയും ലിവിങ് ടുഗെതർ ലൈഫ് നയിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. നടിയുടെ മരണ വാർത്ത പുറത്ത് വിട്ടതും എല്ലാവരേയും അറിയിച്ചതും മനോജ് തന്നെയായിരുന്നു. എന്നാൽ അങ്ങനൊരു ബന്ധം അവർ തമ്മിൽ ഇല്ലെന്നാണ് രഞ്ജുഷയെ മാതാപിതാക്കൾ പറയുന്നത്.
തിരുവനന്തപുരത്തൊക്കെ രഞ്ജുഷയുടെ ഭർത്താവ് താനാണെന്ന് മനോജ് കൊട്ടിഘോഷിച്ച് നടന്നതായും മാതാപിതാക്കൾ പറയുന്നു. രഞ്ജുഷയുടെ ഭർത്താവ് ശ്യാമിനെ കുറിച്ചും മാതാപിതാക്കൾ മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. എല്ലാത്തിനേയും പിന്തുണയ്ക്കുന്ന ഭർത്താവായിരുന്നു അവൾക്കുണ്ടായിരുന്നത്. ആദ്യമൊക്കെ അവന് നല്ല സ്വഭാവമായിരുന്നു.
പിന്നീട് സാമ്പത്തീക ഞെരുക്കവും ജീവിക്കാൻ മാർഗവുമില്ലാതായതോടെ അവൻ ബാംഗ്ലൂർക്ക് പോയി. അതോടെ അവന് കുടുംബം നോക്കാൻ പറ്റാതെയായി. കുഞ്ഞിനേയും ഭാര്യയേയും നോക്കാതെ എന്തിനാണ് വെറുതെ ബാംഗ്ലൂർ നിൽക്കുന്നത് എന്നുള്ള സംസാരങ്ങളുണ്ടായി. കുറച്ച് ശമ്പളമേയുള്ളവെന്നാണ് അവൻ പറഞ്ഞത്. പിന്നെ അവനെ വിദേശത്ത് വിടാനുള്ള ശ്രമങ്ങൾ ആർട്ടിസ്റ്റ് അശ്വതി വഴി മോൾ നടത്തി. പക്ഷെ അവൻ അതിന് തയ്യാറായില്ല.
അതോടെ മോൾക്ക് ദേഷ്യമായി. പിന്നെ ഭർത്താവിന്റെ വീട്ടുകാരുടെ സ്നേഹം അവൾക്ക് കിട്ടിയിട്ടില്ല. കാരണം അവർക്ക് ഈ വിവാഹത്തോട് താൽപര്യമില്ലായിരുന്നു. പക്ഷെ ശ്യാമിന് മോളെ ഇഷ്ടമായിരുന്നതുകൊണ്ടാണ് ഞങ്ങളോട് വന്ന് ചോദിച്ചതും ഗുരുവായൂരിൽ വെച്ച് വിവാഹം നടന്നതും. സാമ്പത്തീകമില്ലാതിരുന്നതുകൊണ്ട് ശ്യാം കുടുംബം നോക്കിയിരുന്നില്ലെന്നത് സത്യമാണ്.

പക്ഷെ മോള് മരിച്ചശേഷം അവൻ ജോലി തപ്പി കണ്ടുപിടിക്കുകയും കുഞ്ഞിന്റെ കാര്യങ്ങൾ താൻ നോക്കിക്കോളാമെന്ന് ഞങ്ങളോട് പറയുകയും ചെയ്തു. ഭർത്താവിന്റെ കള്ളക്കരച്ചിലെന്ന രീതിയിൽ മോളുടെ മരണ സമയത്ത് വീഡിയോ പ്രചരിച്ചുവെങ്കിൽ ശ്യാമിനെ ഉദ്ദേശിച്ചായിരിക്കില്ല. മനോജിനെ ഉദ്ദേശിച്ചായിരിക്കും. കാരണം തിരുവനന്തപുരത്തൊക്കെ ഭർത്താവ് താനാണെന്ന് അവൻ കൊട്ടിഘോഷിച്ച് നടന്നിട്ടുണ്ടെന്ന് തോന്നുന്നു. അവൻ കരഞ്ഞിട്ടുണ്ടെങ്കിൽ അത് കള്ളക്കരച്ചിലാണ്. രഞ്ചുഷയുടെ ഭർത്താവ് മനോജ് എന്നാണ് അവിടെയൊക്കെ ആളുകൾ പറഞ്ഞത്.
അവൾ മരിച്ചശേഷം മനോജിനെ ഞങ്ങൾ കണ്ടിട്ടില്ല. രഞ്ജുഷയുടെ കുഞ്ഞിനോട് ആദ്യമൊന്നും മരണ വിവരം പറഞ്ഞിരുന്നില്ല. പക്ഷെ വീട്ടിൽ ആളുകൾ കൂടിയപ്പോൾ അവൾക്ക് മനസിലായി. അമ്മ ദൈവത്തിന്റെ അടുത്തേക്ക് പോയി ഇനി വരില്ലെന്നും പറഞ്ഞ് അവൾ ഞങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മനോജിന്റെ കാര്യം രഞ്ചുഷയുടെ ഭർത്താവിന് അറിയില്ലായിരുന്നു.
ഭർത്താവിനെ വിളിക്കുന്നതും കുറഞ്ഞിരുന്നു. കാരണം മനോജ് ഫോൺ ചോർത്തുമായിരുന്നു. മനോജ് പക്ക ഫ്രോഡാണ്. അവൻ കടുത്ത രീതിയിൽ എന്റെ മോളെ ടോർച്ചർ ചെയ്തിട്ടുണ്ടാകും. അവൾ ഉറങ്ങാറുള്ളത് ഞങ്ങൾക്കിടയിൽ കിടന്നാണ്. അങ്ങനൊരു കൊച്ച് ഇതൊന്നും ചെയ്യില്ലെന്ന് നികണ്ണുകളോടെ രഞ്ജുഷയുടെ അമ്മ പറഞ്ഞു.


Click it and Unblock the Notifications