'ഒരു കാലത്ത് അവർ നമ്മൾക്കുവേണ്ടി ഉറക്കമിളച്ചു, അത് തിരിച്ച് കൊടുക്കേണ്ട സമയമായിരിക്കുന്നു'; സബീറ്റ ജോർജ്!
ഫ്ലവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയൽ 350 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. ചക്കപ്പഴം പോലെ കുഴഞ്ഞ് മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചുകൊച്ചു വിശേഷങ്ങളാണ് പരമ്പര പറയുന്നത്.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ എസ്.പി ശ്രീകുമാറായിരുന്നു പരമ്പരയിലെ നായകൻ. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമനെന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിച്ചിരുന്നത്. മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളായ അശ്വതി ശ്രീകാന്ത് ആയിരുന്നു സീരിയലിലെ നായിക. കുടുംബത്തിലെ മരുമകളുടെ വേഷമാണ് അശ്വതി അവതരിപ്പിച്ചിരുന്നത്. ഉത്തമന്റെ ഭാര്യയായ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിച്ചിരുന്നത്. ഇരുവരും ഇപ്പോൾ പരമ്പരയിൽ നിന്നും വിട്ടുനിൽക്കുകയാണ്.

പുതിയ സിനിമകൾ ലഭിച്ചതിനെ തുടർന്നാണ് ശ്രീകുമാർ പരമ്പരയിൽ നിന്നും പിന്മാറിയത്. പ്രസവം അടുത്തത്തോടെയാണ് അശ്വതി സീരിയലിൽ നിന്നും പിന്മാറിയത്. അമൽ രാജ്ദേവ്, സബീറ്റ ജോർജ്, ശ്രുതി രജനികാന്ത്, റാഫി തുടങ്ങിയവരാണ് സീരിയലിൽ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചക്കപ്പഴം പ്രേക്ഷക ശ്രദ്ധ നേടിയതോടെ സീരിയലിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങൾക്കും കേരളത്തിൽ നിരവധി ആരാധകരുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് സബീറ്റ ജോർജ്. സോഷ്യൽമീഡിയയിലും നിരവധി ആരാധകരുള്ള താരമാണ് സബീറ്റ ജോർജ്. കോട്ടയം കടനാട് ആണ് സബീറ്റയുടെ സ്വദേശം. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി.

അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്ത് വർഷം മുൻപ് സബീറ്റ വിവാഹമോചനം നേടി. രണ്ട് മക്കളാണ് സബീറ്റയ്ക്കുള്ളത്. ഇതിൽ മൂത്തയാളായ മാക്സ് 2017ൽ മരിച്ചു. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്. മകൾ അമേരിക്കയിലാണ് പഠിക്കുന്നത്. ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ഉപ്പും മുളകും താരം കോട്ടയം രമേശ് ആണ്. ഇപ്പോൾ തന്റെ അച്ഛനെ കുറിച്ച് സബീറ്റ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അസുഖത്തെ തുടർന്ന് അവശനായ താരത്തിന്റെ പിതാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ ഡാഡിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് താനും കുടുംബവും എന്നാണ് സബീറ്റ കുറിച്ചത്. ആശുപത്രി കിടക്കയിൽ കിടക്കുന്ന പിതാവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സബീറ്റയുടെ കുറിപ്പ്.
Recommended Video

'ഒരു കാലത്ത് അവർ നമ്മൾക്കുവേണ്ടി ഉറക്കമിളച്ചു.... തല തൂത്തുറക്കി... കൈകൾ മുറുകെപ്പിടിച്ചു. എപ്പോൾ നമ്മൾ അത് അവർക്ക് വേണ്ടി ചൈയ്യുന്നു. പ്രാർഥനകൾ തുടരണേ.... ഞങ്ങളുടെ ഡാഡി ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയിലായതോടെ ഞങ്ങളുടെ കുടുംബം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എപ്പോഴും നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി....' സബീറ്റ കുറിച്ചു. അമേരിക്കയിൽ സ്ഥിര താമസമാക്കിയ ശേഷം ആണ് യു.എസ് റിയൽ എസ്റ്റേറ്റ് ലൈസൻസ് സബീറ്റ നേടിയെടുത്തത്. ആ മേഖലയിൽ കുറച്ചുകാലം ജോലി ചെയ്തു. ശേഷം മെഡിക്കൽ മേഖലയിലും കുറച്ചുകാലം പ്രവർത്തിച്ച സബീറ്റക്ക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉള്ളതുകൊണ്ട് എപ്പോൾ വേണമെങ്കിലും നാട്ടിൽ വരുകയും തിരിച്ച് അമേരിക്കയ്ക്ക് സെറ്റിൽ ചെയ്യുകയും ചെയ്യാം. കൊച്ചിയിൽ ഒരു ഫ്ലാറ്റും സബീറ്റ സ്വന്തമാക്കിയിട്ടുണ്ട്. മിനി സ്ക്രീൻ കടന്ന് സിനിമകളിലും സബീറ്റയ്ക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications