'ജീവിതാവസാനം വരെ നീളുന്ന ബന്ധം'; റിച്ചാര്‍ഡുമായുള്ള സൗഹൃദത്തെക്കുറിച്ച് സാധിക വേണുഗോപാല്‍

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മറ്റ് ഷോകളിലൂടെയുമെല്ലാം ധാരാളം ആരാധകരെ നേടിയെടുക്കാന്‍ സാധികയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പുതിയ വിശേഷങ്ങളുമെല്ലാം സാധിക ആരാധകരുമായി പങ്കുവെക്കാറുണ്ട്.

സാമൂഹികവിഷയങ്ങളോടുള്ള തന്റെ നിലപാടുകള്‍ പലപ്പോഴും സാധിക തുറന്നുപ്രകടിപ്പിക്കാറുണ്ട്. അതിന്റെ പേരില്‍ മിക്കപ്പോഴും വലിയ വിമര്‍ശനങ്ങളും താരം നേരിടാറുണ്ട്. പന്ത്രണ്ട് വര്‍ഷമായി തുടരുന്ന തന്റെ സൗഹൃദത്തെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ സാധിക വേണുഗോപാല്‍.

സൗഹൃദം

നടന്‍ റിച്ചാര്‍ഡ് ജോസുമായുള്ള സൗഹൃദത്തെക്കുറിച്ചാണ് സാധിക പറയുന്നത്. റിച്ചാര്‍ഡിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും സാധിക തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. പന്ത്രണ്ട് വര്‍ഷത്തെ സൗഹൃദം, അതിപ്പോഴും തുടരുന്നുവെന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക കുറിച്ചത്.

മിനിസ്‌ക്രീനിലെ തന്റെ ഒരേയൊരു ചങ്കെന്നാണ് സാധിക റിച്ചാര്‍ഡിനെ വിശേഷിപ്പിക്കുന്നത്. ജീവിതകാലം മുഴുവനുള്ള സൗഹൃദമാണെന്നും സാധിക ഹാഷ്ടാഗില്‍ കുറിച്ചിട്ടുണ്ട്. സുമംഗലീ ഭവ എന്ന സീരിയലിലാണ് മുന്‍പ് സാധികയും റിച്ചാര്‍ഡും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. സീരിയല്‍ താരങ്ങളുടെ മീറ്റിങ്ങിന് പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ക്കൊപ്പമാണ് സാധികയുടെ പുതിയ പോസ്റ്റ്.

മുന്‍പും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്

ഇതേ ചിത്രങ്ങളുമായി ദിവസങ്ങള്‍ക്ക് മുന്‍പും സാധിക റിച്ചാര്‍ഡിനൊപ്പമിള്ള സൗഹൃദത്തെകുറിച്ച് പറഞ്ഞിരുന്നു. 'നല്ല സുഹൃത്തുക്കള്‍ എപ്പോഴും പരസ്പരം കാണണം എന്നോ വിളിക്കണം എന്നോ ഇല്ല. ആ സൗഹൃദം ഹൃദയത്തിലാണ്, അത് ഒരിക്കലും രണ്ടായി പിരിയില്ല.

പന്ത്രണ്ട് വര്‍ഷത്തെ രസകരമായ സൗഹൃദം, പരസ്പരം രണ്ട് പേരുടെയും വളര്‍ച്ചകള്‍ കണ്ടു. ജീവിതകാലം മുഴുവന്‍ ഉണ്ടാവും എന്ന് ഉറപ്പുള്ള സൗഹൃദം' എന്നാണ് അന്ന് റിച്ചാര്‍ഡിനെ ടാഗ് ചെയ്ത് സാധിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

സീരിയലുകളിലും സിനിമകളിലും

സീരിയലുകള്‍ക്ക് പുറമെ ഷോര്‍ട്ട് ഫിലിമുകളിലും സിനിമകളിലും സജീവമാണ് സാധിക. പൊറിഞ്ചു മറിയം ജോസ്, എംഎല്‍എ മണി പത്താം ക്ലാസ്, ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് തുടങ്ങിയ സിനിമകളില്‍ സാധിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ അമ്മ മകള്‍ എന്ന സീരിയലിലാണ് സാധിക അഭിനയിക്കുന്നത്. അതിന് പുറമെ ആങ്കറിങും മോഡലിങും ചെയ്യുന്നുണ്ട്.

മിനിസ്‌ക്രീന്‍ താരം

സഹനായകനായും നായകനായുമെല്ലാം സീരിയലുകളില്‍ സജീവമാണ് റിച്ചാര്‍ഡ്. നിലവില്‍ സീ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രണയ വര്‍ണങ്ങള്‍ എന്ന സീരിയലിലൂടെ ജനഹൃദയം കീഴടക്കുകയാണ്.

അഭിനയത്തിന് പുറമെ സംവിധാനത്തിലും റിച്ചാര്‍ഡിന് താത്പര്യമുണ്ട്. തണ്ണി ഇല്ലാത്ത കാരണത്താല്‍ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റിച്ചാര്‍ഡാണ്.

Read more about: sadhika venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X