ഡിവോഴ്സായ ഒരാൾ തന്നെ വേണമോയെന്നാണ് ചോദ്യങ്ങൾ, ഞാനെടുത്ത തീരുമാനം തെറ്റായി തോന്നിയിട്ടില്ല; സായ് ലക്ഷ്മി
മലയാള സീരിയൽ ലോകത്ത് ചുവടുറപ്പിച്ച് വരുന്ന യുവനടിയും മോഡലുമാണ് സായ് ലക്ഷ്മി. സാന്ത്വനം2 സീരിയലിൽ മിത്രയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തുടങ്ങിയശേഷമാണ് സായ് ലക്ഷ്മി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. സാന്ത്വനം 2വിന്റെ ഭാഗമാകും മുമ്പ് കനൽപൂവ് എന്ന പരമ്പരയിലാണ് താരം അഭിനയിച്ചുകൊണ്ടിരുന്നത്. സോഷ്യൽമീഡിയയിൽ സജീവമായ താരം അടുത്തിടെ സീരിയൽ പ്രേമികൾക്കിടയിൽ ചർച്ചാ വിഷയമായി മാറിയതിന് കാരണം സീരിയൽ താരം പാർവതി വിജയിയുടെ മുൻ ഭർത്താവ് അരുണുമായി പ്രണയത്തിലായതോടെയാണ്.
പാർവതിയുമായി ബന്ധം വേർപ്പെടുത്തിയ അരുൺ ഇപ്പോൾ സായ് ലക്ഷ്മിയുമായി പ്രണയത്തിലാണ്. സീരിയൽ സെറ്റിൽ വെച്ച് കണ്ടുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴി മാറിയത്. ഇപ്പോഴിതാ അരുണുമായുള്ള പ്രണയത്തെ കുറിച്ച് ആദ്യമായി മനസ് തുറന്ന് തുറന്നിരിക്കുകയാണ് സായ് ലക്ഷ്മി.

പ്രണയം ചർച്ചയായതോടെ ഡിവോഴ്സായ ഒരാളെ തന്നെ പങ്കാളിയായി വേണമോയെന്നാണ് പലരും തന്നോട് ചോദിക്കുന്നതെന്നും എന്നാൽ അരുണുമായുള്ള പ്രണയത്തിൽ തെറ്റുള്ളതായി തോന്നിയിട്ടില്ലെന്നുമാണ് സായ് ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ പറഞ്ഞത്. ഞാന്‍ പുള്ളിയോട് സംസാരിക്കുന്ന സമയത്ത് ആള് ഡിപ്രഷനിലായിരുന്നു. എന്താണ് പ്രശ്‌നം, എന്താണ് ഇഷ്യൂവെന്ന് ഞാന്‍ ചോദിച്ചിരുന്നു.
തുറന്ന് പറയാന്‍ പറ്റുന്നതാണെങ്കില്‍ പറയൂ ഒരു ഫ്രണ്ടെന്ന നിലയില്‍ എല്ലാം തുറന്ന് പറയാമെന്ന് പറഞ്ഞാണ് ഞങ്ങള്‍ കോണ്ടാക്റ്റ് തുടങ്ങുന്നത്. ആ സമയത്ത് റിലേഷന്‍ഷിപ്പൊന്നും തുടങ്ങിയിട്ടില്ല. ഡിവോഴ്‌സായ ഒരാളെ തന്നെ വേണോ, ഇങ്ങനെ ഇഷ്യൂസൊക്കെയുള്ള ആളല്ലേ എന്നൊക്കെ ഒരുപാട് പേര് ചോദിക്കുന്നുണ്ട്. ഡിവോഴ്‌സെന്ന് പറയുന്നത് ഒരാളുടെ ജീവിതം അവസാനിക്കുന്ന കാര്യമല്ല.
ഡിവോഴ്‌സായ ഒരാള്‍ക്ക് കൂട്ടിനൊരാള്‍ വേണം വേറൊരു ലൈഫ് വേണമെന്ന് തോന്നിയാല്‍ അതിൽ ഒരു തെറ്റും നമുക്ക് പറയാനാവില്ല. ഡിവോഴ്‌സായെന്ന് കരുതി ജീവിതം ഇവിടെ തീര്‍ന്നുവെന്ന് നമുക്ക് വിചാരിക്കാന്‍ പറ്റത്തില്ല. അതില്‍ നിന്നും മൂവ് ഓണ്‍ ചെയ്യണം. അവിടെയൊരു എന്റിങ് ഒന്നുമല്ല. പുള്ളി മാത്രമല്ല എത്രയോ പേര് ഡിവോഴ്‌സായതിനുശേഷം ഒരു റിലേഷനില്‍ പോയി വിവാഹം ചെയ്ത് സന്തോഷമായിട്ട് ജീവിക്കുന്നുണ്ട്.
എനിക്ക് ഞാന്‍ ചെയ്ത കാര്യത്തില്‍ ഒന്നും റോംഗായിട്ട് തോന്നുന്നില്ല. നീ ഓക്കെയാണോയെന്ന് പുള്ളി എപ്പോഴും എന്നോട് ചോദിക്കാറുണ്ട്. ഈ ഇഷ്യൂസൊക്കെ ഇങ്ങനെ നടക്കുമ്പോളെല്ലാം പുള്ളി ചോദിക്കുന്നത് അതാണ്. എന്തെങ്കിലും ബാഡ് ഫീല്‍ ചെയ്യുന്നുണ്ടോ, എന്തെങ്കിലും ബോറായിട്ടുണ്ടോ, എന്തുണ്ടെങ്കിലും പറയണം, ഒന്നും മനസില്‍ വെച്ചോണ്ടിരിക്കരുത് എന്നൊക്കെ എപ്പോഴും പറയാറുണ്ട്.

ഞാനെടുത്ത തീരുമാനം എനിക്കൊരിക്കലും തെറ്റായി തോന്നിയിട്ടില്ല. നല്ലൊരു തീരുമാനമാണ് ഞാന്‍ എടുത്തത് എന്നേ പറയുള്ളൂ. അദ്ദേഹം നല്ലൊരാളാണ്. അദ്ദേഹത്തെ എനിക്ക് ഒരുപാടിഷ്ടമാണെന്നും പറഞ്ഞാണ് സായ് ലക്ഷ്മി അവസാനിപ്പിച്ചത്. നാല് വർഷം മുമ്പായിരുന്നു പാർവതി വിജയിയുമായുള്ള അരുണിന്റെ വിവാഹം. കുടുംബവിളിക്കിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു പാർവതി.
അതേ സീരിയലിൽ ക്യാമറാമാനായിരുന്നു അരുൺ. മൂന്ന് മാസത്തെ പ്രണയത്തിനുശേഷം ഇരുവരും ഒളിച്ചോടി വിവാഹിതരായി. കുടുംബത്തിന്റെ പിന്തുണ ലഭിക്കാതെ വന്നതോടെയാണ് ഇരുവരും ഒളിച്ചോടി വിവാഹിതരായത്. അതിനുശേഷം കുടുംബവിളിക്ക് സീരിയലിൽ നിന്നും പാർവതി പിന്മാറി. ഒരു വർഷമായി പാർവതിയും അരുണും പിരിഞ്ഞ് താമസിക്കുകയാണ്. ഭർത്താവിനെ കുറിച്ചുള്ള ചോദ്യങ്ങൾ നിരന്തരമായി വന്ന് തുടങ്ങിയതോടെയാണ് ബന്ധം വേർപ്പെടുത്തിയെന്ന് പാർവതി വെളിപ്പെടുത്തിയത്.
വീട്ടുകാരെ ഉപേക്ഷിച്ച് ഒളിച്ചോടിയതില്‍ ഇപ്പോൾ വിഷമമുണ്ടെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പാർവതി തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ എനിക്കാകെ ഉള്ള വിഷമം അന്ന് വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങി പോയല്ലോ എന്നോര്‍ത്തിട്ടാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നെനിക്കിപ്പോള്‍ തോന്നുന്നുണ്ട്.
ഭര്‍ത്താവുമായി ഒരുമിച്ച് മുന്നോട്ട് പോവാന്‍ പറ്റില്ലെന്ന് തമ്മില്‍ ഒരോ വഴക്കുകള്‍ നടക്കുമ്പോഴും തോന്നും. അപ്പോഴൊന്നും തീരുമാനമെടുത്തില്ല. പിന്നെ ഒരു പോയിന്റ് എത്തിയപ്പോഴാണ് വിവാഹമോചനമെന്ന തീരുമാനം എടുത്തത് എന്നുമാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞത്.


Click it and Unblock the Notifications