പാർവതിയുടെ കുടുംബം തകർത്തത് ഞാനല്ല, എന്റെ പപ്പയും മമ്മയും സെപ്പറേറ്റഡാണ്, ആ വേദന അറിയാം; സായ് ലക്ഷ്മി
ഭർത്താവ് അരുണുമൊത്തുള്ള നാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുവെന്നും തങ്ങൾ വേർപിരിഞ്ഞുവെന്നും അടുത്തിടെയാണ് സീരിയൽ താരവും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ പാർവതി വിജയ് വെളിപ്പെടുത്തിയത്. യുട്യൂബിൽ സജീവമായ പാർവതി വീഡിയോ പങ്കിടുമ്പോഴൊന്നും അരുണിനെ ഒപ്പം കാണാതെയായതോടെയാണ് ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പാർവതിക്ക് നേരിടേണ്ടി വന്നത്. ഇതോടെയാണ് പാർവതി തന്നെ വിവാഹമോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
പാർവതിയുടേയും അരുണിന്റേയും ഏക മകൾ പാർവതിയുടെ സംരക്ഷണയിലാണ്. അതേസമയം അരുണിപ്പോൾ സീരിയൽ താരം സായ്ലക്ഷ്മിയുമായി പ്രണയത്തിലുമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി സായ്ലക്ഷ്മിയുടെ സോഷ്യൽമീഡിയ പേജിൽ മുഴുവൻ നിറഞ്ഞ് നിൽക്കുന്നത് അരുണാണ്.

ഒരുമിച്ച് സീരിയലിൽ പ്രവർത്തിച്ചപ്പോഴാണ് അരുണും സായ്ലക്ഷ്മിയും അടുത്തത്. അതേസമയം അരുണിനൊപ്പമുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്ത് തുടങ്ങിയതോടെ പാർവതിയുടെ പേരിൽ വലിയ രീതിയിൽ വിമർശനം സായ്ലക്ഷ്മിക്ക് നേരിടേണ്ടി വരുന്നുണ്ട്. അരുണും പാർവതി വിജയിയും വേർപിരിയാൻ കാരണം സായ്ലക്ഷ്മിയാണെന്ന തരത്തിൽ വരെയാണ് സോഷ്യൽമീഡിയ പ്രതികരണങ്ങൾ. എന്നാൽ ഇപ്പോഴിതാ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സായ്ലക്ഷ്മി.
ആരുടെയും കുടുംബം തകർത്ത് സന്തോഷം കണ്ടെത്തേണ്ട ആവശ്യം തനിക്കില്ലെന്നും അത്തരത്തിൽ ചിന്തിക്കുന്നയാളല്ല താനെന്നുമാണ് സായ്ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ പറയുന്നു. തന്റെ മാതാപിതാക്കൾ താൻ വളരെ ചെറുതായിരുന്നപ്പോൾ തന്നെ വേർപിരിഞ്ഞവരാണെന്നും അതുകൊണ്ട് തന്നെ ആ വേദന തനിക്ക് അറിയാമെന്നും സായ്ലക്ഷ്മി പറഞ്ഞു.
ഒറ്റക്കാര്യം എനിക്ക് ക്ലാരിഫൈ ചെയ്യണമെന്ന് തോന്നി. ജനങ്ങള്‍ സത്യം അറിയണം. യാഥാര്‍ത്ഥ്യം മനസിലാക്കാതെ കമന്റുകള്‍ ഇടുന്നതില്‍ കാര്യമില്ല. അവരെ കുറ്റം പറയാന്‍ പറ്റില്ല. അവര്‍ക്ക് കിട്ടിയ വിവരം വെച്ചാണ് അവര്‍ പെരുമാറുന്നത്. അതിപ്പോള്‍ ആരാണെങ്കിലും അങ്ങനെയേ ചെയ്യുള്ളൂ. ഞാനാണെങ്കില്‍ പോലും എനിക്ക് കിട്ടുന്ന വിവരം വെച്ചായിരിക്കും പെരുമാറുന്നത്.
അതിനാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടാണ് സായ്ലക്ഷ്മി സംസാരിട്ട് തുടങ്ങുന്നത്. ഇതുപോലെയൊരു വീഡിയോ ചെയ്യാന്‍ തീരുമാനിച്ചത് അതിലാണ്. ലൊക്കേഷനില്‍ വെച്ചാണ് ഞാന്‍ പുള്ളിയെ ആദ്യം കാണുന്നത്. ആ സമയത്ത് അദ്ദേഹം സെപ്പറേറ്റഡായിരുന്നു. അന്ന് എനിക്ക് പുള്ളി ആരാണെന്നോ എന്താണെന്നോ സെപ്പറേറ്റഡാണെന്നോ ഒന്നും അറിയുമായിരുന്നില്ല. പുള്ളി വഴിയല്ല സെപ്പറേഷനെക്കുറിച്ച് ഞാന്‍ അറിഞ്ഞത്.

പുറമെയുള്ളവര്‍ പറഞ്ഞാണ് ഞാന്‍ അതേക്കുറിച്ച് അറിഞ്ഞത്. കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അറിയാമായിരുന്നു. ഒരു മാസമൊക്കെ കഴിഞ്ഞാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ഞങ്ങളെ അറിയാവുന്ന ഞങ്ങളുടെ കൂടെ നിന്നവര്‍ക്ക് അറിയാം ഞാന്‍ കാരണമല്ല ഡിവോഴ്‌സ് സംഭവിച്ചതെന്ന്. അവരുടെ ഡിവോഴ്‌സിന് കാരണം ഞാനല്ല. അത് അവരുടെ ഫാമിലി ഇഷ്യൂസ്. അവരുടെ പേഴ്‌സണല്‍ കാര്യമാണ്. അതൊന്നും പറയണ്ട കാര്യം എനിക്കില്ല.
ഇതൊന്ന് ക്ലാരിഫൈ ചെയ്യണമെന്ന് തോന്നി. അതുകൊണ്ടാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. ഒരു കുടുംബം തകര്‍ത്ത് അതിനകത്ത് കയറി സന്തോഷം കണ്ടെത്തേണ്ട കാര്യം എനിക്കില്ല. ഒരു ഫാമിലി സെപ്പറേറ്റഡാവുമ്പോഴുള്ള വിഷമം ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. എന്റെ പപ്പയും മമ്മയും ഡിവോഴ്‌സ്ഡാണ്. ഞാന്‍ ഒന്നില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്.
ഞാന്‍ അനുഭവിച്ച വേദനയും അമ്മയും പപ്പയും അനുഭവിച്ച വേദനയുമെല്ലാം എത്രത്തോളമാണെന്ന് എനിക്ക് നന്നായി അറിയാം. അതെല്ലാം അറിഞ്ഞുവെച്ച് മറ്റൊരാളെ അതിനകത്ത് കൊണ്ട് തള്ളിയിടാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കില്ല. ഞാനല്ല അവരുടെ ഡിവോഴ്‌സിന് കാരണം. അത് ഞാന്‍ എവിടെയും പറയുമെന്നാണ് വിമർശനങ്ങൾക്കുള്ള മറുപടിയായി സായ്ലക്ഷ്മി പറഞ്ഞത്. കനൽപ്പൂവ്, സാന്ത്വനം 2 തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചാണ് സായ്ലക്ഷ്മി മലയാളികൾക്ക് സുപരിചിതയായി മാറിയത്.


Click it and Unblock the Notifications











